/indian-express-malayalam/media/media_files/2025/10/29/get-rid-of-rats-fi-2025-10-29-12-52-28.jpg)
എലികളെ തുരത്താനുള്ള വിദ്യ | ചിത്രം: ഫ്രീപിക്
അമിതമായ വേസ്റ്റ്, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവ വീടിനകത്തും പുറത്തും എലി ശല്യം രൂക്ഷമാക്കും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. അതിനുപരി അവയുടെ ശല്യം കുറയ്ക്കാനുള്ള ചില പൊടിക്കൈകളും പരിചയപ്പെടാം:
പുതിന എണ്ണ
പുതിന എണ്ണയിൽ മുക്കിയ തുണി അല്ലെങ്കിൽ കോട്ടൺ എലികൾ വിഹരിക്കുന്ന സ്ഥലങ്ങളിൽ വയ്ക്കുക. രണ്ട് ദിവസത്തിലൊരിക്കൽ ഇത് മാറ്റുന്നതാണ് നല്ലത്.
Also Read: ഒറ്റ രാത്രി കൊണ്ട് അടുക്കള കീഴടക്കിയ പാറ്റകളെ തുരത്താം, ഇതൊരെണ്ണം മതി
ഗ്രാമ്പൂ, കുരുമുളക്
എലികൾക്ക് അസഹനീയമായ ഗന്ധമാണ് ഗ്രാമ്പൂവിനും കുരുമുളകിനും ഉള്ളത്. ഇവ പൊടിച്ച് എലികൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ വയ്ക്കാം അല്ലെങ്കിൽ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യാം. വെളുത്തുള്ളി അരച്ചത് ഇങ്ങനെ പ്രയോഗിക്കുന്നതും ഫലപ്രദമാണ്.
മറ്റ് സുഗന്ധങ്ങൾ
പെപ്പർമിന്റ് ഓയിൽ, യൂക്കാലിപ്റ്റസ് തുടങ്ങിയ ശക്തമായ സുഗന്ധങ്ങൾ എലികളെ അകറ്റും. ചെറിയ ചട്ടിയിൽ പുതിന വളർത്തുന്നതും നല്ലൊരു ഓപ്ഷനാണ്.
Also Read: ഒരു വെളുത്തുള്ളി അല്ലി മതി, പല്ലികളെ തുരത്താൻ ഇനി മറ്റൊന്നും വേണ്ട
ഉള്ളി
ഉള്ളി തൊലി കളഞ്ഞ് എലികൾ വിഹരിക്കുന്ന സ്ഥലങ്ങളിൽ വയ്ക്കാം. ഇതിൻ്റെ ഗന്ധം കൊണ്ട് എലികളെ അകറ്റാം. എന്നാൽ ഓരോ 2-3 ദിവസത്തിലും അവ മാറ്റണം.
/filters:format(webp)/indian-express-malayalam/media/media_files/2025/10/29/get-rid-of-rats-1-2025-10-29-12-54-50.jpg)
മുളക് വിത്തുകൾ
വീടിന്റെ മൂലകളിൽ മുളക് വിത്തുകൾ വിതറുന്നത് എലികൾ വീട്ടിൽ കയറുന്നത് തടയാൻ സഹായിക്കും.
എലിക്കെണികൾ
പഴം, നിലക്കടല, ചോക്ലേറ്റ് അല്ലെങ്കിൽ വെണ്ണ പോലുള്ള ഭക്ഷണസാധനങ്ങൾ വച്ച കെണികൾ ഉപയോഗിച്ച് അവയെ പിടിക്കാം.
Also Read: അടുക്കള ഇനി എന്നും പുതുപുത്തനായിരിക്കും സുഗന്ധം നിറയും, ഇത് ഉപയോഗിച്ചു നോക്കൂ
പ്രവേശന കവാടങ്ങളിലെ വിടവ് അടയ്ക്കാം
ചുവരുകൾ, വാതിലുകൾ, ജനാലകൾ, അഴുക്കുചാലുകൾ എന്നിവയിലൂടെ എലികൾ പ്രവേശിക്കുന്നത് തടയാം. ദ്വാരങ്ങളും വിടവുകളും അടച്ച് സുരക്ഷിതമാക്കണം.
ശുചിത്വം പാലിക്കാം
അടുക്കളയും പരിസരങ്ങളും മാത്രമല്ല ബാത്റൂം സ്റ്റോർ റൂം എന്നിവയും വൃത്തായായി സൂക്ഷിക്കാം, പഴകിയ ഭക്ഷണങ്ങൾ നശിപ്പിച്ചു കളയുക.
Read More: രണ്ട് സ്പൂൺ തേയിലപ്പൊടി ഉണ്ടെങ്കിൽ ഇനി പാറ്റകളെ തുരത്താൻ എളുപ്പമാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us