scorecardresearch

ബ്രേക്ക്ഫാസ്റ്റിന് ആവി പറക്കുന്ന സോഫ്റ്റ് അവൽ പുട്ട് ആയാലോ?

അരിപ്പൊടിയും ഗോതമ്പും ഇല്ലാതെ രുചികരവും ഗുണപ്രദവുമായ സോഫ്റ്റ് പുട്ട് തയ്യാറാക്കാം. കുറച്ച് അവൽ വറുത്തെടുത്താൽ മതി.

അരിപ്പൊടിയും ഗോതമ്പും ഇല്ലാതെ രുചികരവും ഗുണപ്രദവുമായ സോഫ്റ്റ് പുട്ട് തയ്യാറാക്കാം. കുറച്ച് അവൽ വറുത്തെടുത്താൽ മതി.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Poha Puttu Easy Recipe

അവൽ പുട്ട് റെസിപ്പി

ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് അവൽ. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. വണ്ണം കുറയ്ക്കാനും ഇത് മികച്ചതാണ്. അവല്‍ കൊണ്ട് രുചികരമായ വിഭവങ്ങൾ തയാറാക്കാൻ കഴിയും. രാവിലത്തെ ഭക്ഷണത്തിന് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ? സിംപിളായ റെസിപ്പിയാണ്.

ചേരുവകൾ

  • അവൽ- 2 കപ്പ്
  • വെള്ളം- 4 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • തേങ്ങ- 1/4 കപ്പ്
Advertisment

തയ്യാറാക്കുന്ന വിധം

  • അടികട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് രണ്ട് കപ്പ് അവൽ ചേർത്തു നന്നായി വറുത്തെടുക്കാം.
  • അത് തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം.
  • ഇതിലേയ്ക്ക് ചെറുചൂടുള്ള വെള്ളം ആവശ്യത്തിന് ഒഴിച്ച് നനച്ചെടുക്കാം.
  • അവൽപ്പൊടിയിലേയ്ക്ക് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
  • കാൽ കപ്പ് തേങ്ങ ചിരകിയെടുക്കാം.
  • പുട്ട് കുടത്തിൽ വെള്ളം അടുപ്പിൽ വയ്ക്കാം.
  • സാധാരണ പുട്ട് തയ്യാറാക്കാറുള്ളതു പോലെ പുട്ടികുറ്റിയിലേയ്ക്ക് തേങ്ങ ചിരകിയതും നനച്ചു വച്ച് അവൽ പൊടിയും ചേർത്ത് ആവിയിൽ വേവിക്കാം. 

നല്ല സ്റ്റൈലൻ കടല കറി

പലരും വീട്ടിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും കടല കറി. പുട്ട്, അപ്പം, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം ചേർന്നു പോകുന്ന ഒരു കറിയാണ് ഇത്. മാത്രമല്ല കുക്കറിലിട്ടാൽ പെട്ടെന്ന് പാകമാകുന്നതു കൊണ്ടു തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാം. എന്നാൽ സ്ഥിരമായി ഒരേ രീതിയിലുള്ള കടല കറി കഴിച്ച് മടുത്തവരുണ്ടോ? ഇതാ വെറൈറ്റിയായിട്ടുള്ളൊരു കടലകറിയുടെ റെസിപ്പി.

ചേരുവകൾ

Advertisment
  • കടല
  • കറുവപ്പട്ട
  • പെരുംജീരകം
  • ഏലയ്ക്ക
  • ഗ്രാമ്പൂ
  • സവാള
  • തക്കാളി
  • മല്ലിപ്പൊടി
  • മുളകുപൊടി
  • മഞ്ഞൾപൊടി
  • ഗരം മസാല
  • തേങ്ങ
  • നെയ്യ്
Puttu And Kadala Curry Easy Breakfast Recipe
കടല കറി | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • തലേ ദിവസം വെള്ളത്തിലിട്ട കടലയിൽ ഉപ്പ് ചേർത്ത് വെള്ളവും ഒഴിച്ച് കുക്കറിലിട്ട് വേവിക്കാം.
  • ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറുവപ്പട്ട, പെരുംജീരകം,ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ വറുത്തെടുക്കാം.
  • ഇതിലേക്ക് സവാള ചേർത്തു വഴറ്റാം.
  • സവാളയുടെ നിറം മാറി വരുമ്പോൾ തക്കാളി ചേർക്കാവുന്നതാണ്.
  • തക്കാളി നല്ലവണ്ണം ഉടഞ്ഞു വരുമ്പോൾ മസാലപൊടികളെല്ലാം ചേർക്കാം.
  • ഇതെല്ലാം വഴറ്റിയെടുത്ത​ ശേഷം തേങ്ങ ചിരകിയത് ചേർത്തിളക്കാം.
  • മേൽ പറഞ്ഞ കൂട്ട് അരച്ചെടുത്തു കടലയിൽ ചേർക്കാം. 
  • കുറച്ചു വെള്ളവും ഒഴിച്ച് അടച്ച് തിളപ്പിക്കാം.
  • അവസാനമായി നെയ്യ് ഉപയോഗിച്ച് താളിക്കാവുന്നതാണ്.

Read More

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: