New Update
/indian-express-malayalam/media/media_files/2025/02/28/8Qh4bCaGuN0lyvJNgspr.jpeg)
റവ ദോശ തയ്യാറാക്കുന്ന വിധം
വിശപ്പകറ്റാം ഒപ്പം ആരോഗ്യകരമായ ഭക്ഷണവുമായിരിക്കണം. ദോശയും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്താറുള്ളത്. അത് തന്നെ വ്യത്യസത രുചിയിൽ തയ്യാറാക്കാം. നെയ്യ്റോസ്റ്റ്, മസാല ദോശ, പനീർ ദോശ, പാലക് ദോശ, പൊടി ദോശ, തട്ട് ദോശ അങ്ങനെ പോകുന്നു ആ പട്ടിക. ഇവയ്ക്ക് അരിയും ഉഴുന്നും അരച്ച് മാവ് തയ്യാറാക്കി പുളിപ്പിക്കാറാണോ പതിവ്? ഇനി ആ ടെൻഷൻ വേണ്ട. ദോശ വളരെ ഹെൽത്തിയായിട്ടും ഇൻസ്റ്റൻ്റായും ചുട്ടെടുക്കാം.
ചേരുവകൾ
- റവ
- തേങ്ങ
- ചുവന്നുള്ളി
- വെള്ളം
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
Advertisment
- വറുത്തതോ അല്ലാത്തതോ ആയ ഒരു കപ്പ് റവയിലേയ്ക്ക് നാല് ചുവന്നുള്ളി തൊലി കളഞ്ഞു ചേർക്കാം.
- അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം.
- അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റാം.
- ഇതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിൽ വെളിച്ചെണ്ണ പുരട്ടി ചൂടായ ശേഷം ഓരോ തവി വീതം മാവ് ഒഴിക്കാം. ഇരുവശങ്ങളും ചുട്ടെടുക്കാം.
- ഇത് ചൂടോടെ ചമ്മന്തിക്കൊപ്പം കഴിച്ചു നോക്കൂ
തക്കാളി ചമ്മന്തി
റവ ദോശയോടൊപ്പം കഴിക്കാൻ പറ്റിയ കോമ്പിനേഷനാണ് തക്കാളി ചമ്മന്തി. രുചിയിലും ഗുണത്തിലും തേങ്ങ ചമ്മന്തിയോട് ഇത് കിടപിടിക്കും.
ചേരുവകൾ
- തക്കാളി- 3
- വറ്റൽമുളക്- 7
- ചുവന്നുള്ളി- 7
- വെളുത്തുള്ളി- 2
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- 1 ടേബിൾസ്പൂൺ
- കടുക്- 1/4 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ്- കാൽ ടീസ്പൂൺ
- കറിവേപ്പില- 1 തണ്ട്
- മുളകുപൊടി- 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- വെള്ളം- 1/4 കപ്പ്
Advertisment
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് 3 ഇടത്തരം വലിപ്പമുള്ള തക്കാളി ചേർത്ത് വേവിക്കുക.
- ഒപ്പം നാലോ അഞ്ചോ വറ്റൽമുളകും ചേർക്കാം.
- വെന്ത തക്കാളി വറ്റൽമുളകിനൊപ്പം വെള്ളത്തിൽ നിന്നു മാറ്റാം.
- തക്കാളിയുടെ തൊലി കളഞ്ഞെടുക്കുക.
- അതിലേക്ക് അഞ്ച് ചുവന്നുള്ളി, രണ്ട് വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്ത് ചൂടാക്കുക.
- അതിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
- രണ്ട് നുള്ള് ഉഴുന്ന് പരിപ്പും അൽപ്പം കറിവേപ്പിലയും, മൂന്ന് വറ്റൽമുളകും ചേർത്ത് വറുക്കുക.
- ഇതിലേക്ക് തക്കാളി അരച്ചതു ചേർത്തിളക്കി യോജിപ്പിക്കുക.
- കാൽ ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ ചേർത്തിളക്കുക.
- കാൽ കപ്പ് വെള്ളം ഒഴിച്ച് ആവശ്യാനുസരണം ഉപ്പും ചേർത്തിളക്കി കുറക്കിയെടുക്കുക. തക്കാളി ചമ്മന്തി തയ്യാറായിരിക്കുന്നു.
Read More
- ചിക്കൻ കറി സ്പെഷ്യലാക്കണമെങ്കിൽ ഈ രുചിക്കൂട്ട് തന്നെ വേണം
- റവയും മുട്ടയും കൈയ്യിലുണ്ടോ? എങ്കിൽ ഈ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ട്രൈ ചെയ്യൂ
- വെള്ളത്തിനു പകരം തേങ്ങാപ്പാൽ, ഇതാ ഒരു സൊയമ്പൻ നാരങ്ങ ജ്യൂസ്
- വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം തയ്യാറാക്കാൻ ഇനി ഗോതമ്പ് പൊടി മതി
- മുട്ട വേണ്ട, ക്രിസ്പിയും അകമേ സോഫ്റ്റുമായ കട്ലറ്റ് തയ്യാറാക്കാൻ ഈ ചേരുവകൾ മതി
- മുളക് ചമ്മന്തി അരച്ചെടുക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യൂ, സൂപ്പർ രുചിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.