/indian-express-malayalam/media/media_files/2025/09/03/onam-curry-recipes-2025-fi-2025-09-03-13-03-53.jpg)
Onam Curry Recipes 2025: എരിശ്ശേരി
Kerala Curry Recipes for Onam 2025:മലയാളികളുടെ സദ്യ വട്ടത്തിൽ ഏറ്റവും അധികം ആരാധകരുള്ള കറിയാണ് എരിശ്ശേരി. മത്തങ്ങയും, ചേനയും, വൻപയറും ചേർത്താണ് സാധാരണ ഇത് തയ്യാറാക്കാറുള്ളത്.
വൻപയറും, മത്തങ്ങയും വേവിച്ചതിലേയ്ക്കാണ് തേങ്ങ വറുത്തരച്ചത് ചേർക്കേണ്ടത്. വെള്ളം വറ്റി വരുമ്പോൾ വേണം അത് ചേർക്കാൻ. കുറുകിയ പരുവത്തിലാണ് കറി പാകം ചെയ്തെടുക്കേണ്ടത്. പയറിനു പകരം പരിപ്പും ചേർക്കാവുന്നതാണ്. പ്രാറ്റ്സ് കോർണർ എന്ന ഇൻസ്റ്റഗ്രാം പേജാണ് മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒരു പിടി തേങ്ങ പോലും വേണ്ട, ഓണ സദ്യയ്ക്ക് ബീറ്റ്റൂട്ട് പച്ചടി ഇങ്ങനെ പാകം ചെയ്യാം
ചേരുവകൾ
- മത്തങ്ങ
- വൻപയർ
- ജീരകം
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- വെളിച്ചെണ്ണ
- കടുക്
- വറ്റൽമുളക്
- ചുവന്നുള്ളി
- തേങ്ങ
Also Read: ഉടഞ്ഞു പോകില്ല കട്ടിയാകില്ല, പായസത്തിനുള്ള അട ഇങ്ങനെ തയ്യാറാക്കി നോക്കൂ
Also Read: എത്ര കഴിച്ചാലും മതിവരില്ല ഈ മധുരപച്ചടി, ഞൊടിയിടയിൽ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- വൻപയർ മൂന്ന് മുതൽ നാല് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ശേഷം അടുപ്പിൽ വെച്ച് വേവിക്കാം.
- വൻപയർ പകുതി വെന്തു വരുമ്പോൾ മത്തങ്ങ കഷ്ണങ്ങളാക്കിയതു ചേർക്കാം.
- എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി വേവിക്കാം.
- തേങ്ങ ചിരകിയതിലേയ്ക്ക് അൽപ്പം ജീരകവും, കറിവേപ്പിലയും, മഞ്ഞൾപ്പൊടിയും ചേർത്ത് അരച്ചെടുക്കാം.
- വെന്തു വരുന്ന മത്തങ്ങയിലേയ്ക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി കുറച്ച് കടുക് ചേർത്ത് പൊട്ടിക്കാം.
- അതിലേയ്ക്ക് വറ്റൽമുളകും, തേങ്ങ ചിരകിയതും, കറിവേപ്പിലയും ചേർത്ത് വറുക്കാം.
- തിളച്ചു വരുന്ന കറിയിലേയ്ക്ക് ഇത് ചേർത്ത് അടുപ്പണയ്ക്കാം.
- ചോറിനൊപ്പം വിളമ്പി കഴിക്കാം.
Read More: നാവിൽ കൊതിയൂറുന്ന കൂട്ടുപായസം ഇനി എളുപ്പത്തിൽ തയ്യാറാക്കാം, ഇത്രമാത്രം ചെയ്താൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.