/indian-express-malayalam/media/media_files/2025/09/03/onam-2025-payasam-recipes-fi-2025-09-03-12-00-00.jpg)
Onam 2025 Payasam Recipes: കൂട്ടുപായസം
പായസം കുടിക്കാൻ പ്രത്യേക കാരണം വേണമെന്നുണ്ടോ?. മനസ്സും വയറും നിറയുന്നതിന് ആഗ്രഹിക്കുന്ന വേളയിൽ തന്നെ അത് തയ്യാറാക്കി കുടിച്ചു നോക്കൂ. അങ്ങനെ എങ്കിൽ ഇനി അമ്പലങ്ങളിൽ നിന്നും കിട്ടുന്ന കൂട്ടുപായസം തന്നെ ട്രൈ ചെയ്യൂ. നെയ്യിൽ വേവിച്ചെടുത്ത ഉണക്കലരിയിലേയ്ക്ക് ശർക്കരലായനി ചേർത്ത് കുറുക്കിയാണ് ഇത് തയ്യാറാക്കുന്നത്. ആര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ബോളി ഇതുപോലെ സോഫ്റ്റും രുചികരവുമായി തയ്യാറാക്കിയാൽ വീണ്ടും കഴിക്കാൻ കൊതിക്കും
ചേരുവകൾ
- ഉണക്കലരി- 1/2 കപ്പ്
- ശർക്കര പാനി- 1 1/2 കപ്പ്
- നെയ്യ്- 1/4 കപ്പ്
- തേങ്ങ- 1/2 കപ്പ്
Also Read: രുചിയൂറും ഇളനീർ പായസം, വയറും മനസ്സും നിറയ്ക്കാൻ ഇനി മറ്റൊന്നും വേണ്ട
തയ്യാറാക്കുന്ന വിധം
- അര കപ്പ് ഉണക്കലരി നന്നായി കഴുകിയെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അല്ലെങ്കിൽ ഉരുളി അടുപ്പിൽ വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ചി തിളപ്പിക്കാം.
- വെള്ളം തിളച്ചു വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ചേർക്കാം.
- അതിലേയ്ക്ക് കഴുകിയ അരി ചേർത്ത് അര മണിക്കൂർ വേവിക്കാം.
- അരി വെന്തു വരുമ്പോൾ ഒന്നര കപ്പ് ശർക്കര പാനി ഇളക്കിക്കൊണ്ട് ഒഴിക്കാം.
ഇടത്തരം തീയിൽ വേവിക്കാം. - വെള്ളം വറ്റി വരുമ്പോൾ അര കപ്പ് തേങ്ങ ചിരകിയതും നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും, ഉണക്കമുന്തിരിയും ചേർത്ത് നന്നായി ഇളക്കാം.
- കാൽ കപ്പ് നെയ്യ് ചേർത്ത് അടുപ്പണയ്ക്കാം.
- ഒരു വാഴയിലയിലേയ്ക്ക് പായസം വിളമ്പി കഴിച്ചു നോക്കൂ. മുകളിലായി പഴം അരിഞ്ഞതും ചേർക്കാം.
Read More: ഇത്തവണ ഓണത്തിന് എത്ര കുടിച്ചാലും മതിവരാത്ത ഈ മത്തങ്ങ പ്രഥമൻ ട്രൈ ചെയ്യാം, സിംപിളാണ് റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.