/indian-express-malayalam/media/media_files/2025/09/02/onam-2025-special-payasam-recipes-in-malayalam-fi-2025-09-02-13-30-26.jpg)
Onam 2025 Payasam Recipes: ഓണം പായസം
Kerala Payasam Recipes for Onam 2025: കേരളീയ സദ്യയ്ക്ക് അല്ലെങ്കിൽ വിശേഷ ദിവസങ്ങളിൽ ഒഴിച്ചു കൂടാനാകാത്തതാണ് പ്രഥമൻ. വാഴയിലയിൽ അരിപ്പൊടി മാവ് വിതറി ആവിയിൽ വേവിച്ചെടുക്കുന്ന അടയാണ് പ്രഥമനിൽ ചേർക്കേണ്ടത്. ചെറിയ കഷ്ണങ്ങളാക്കി പായസത്തിൽ ചേർക്കുന്ന ഈ അട തന്നെയാണ് പ്രഥമൻ്റെ ഏറ്റവും വലിയ പ്രത്യേകത.
Also Read: ബോളി ഇതുപോലെ സോഫ്റ്റും രുചികരവുമായി തയ്യാറാക്കിയാൽ വീണ്ടും കഴിക്കാൻ കൊതിക്കും
കടയിൽ നിന്നും വാങ്ങുന്ന അട അൽപം കട്ടിയായി തോന്നിയേക്കാം. അതിനാൽ അവ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. ഒരുപിടി ഉണക്കലരി ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ അത് വീട്ടിൽ തയ്യാറാക്കാം.
ചേരുവകൾ
- ഉണക്കലരി
- നെയ്യ്- 1 സ്പൂൺ
- വെള്ളം- ആവശ്യത്തിന്
- വാഴയില- ആവശ്യത്തിന്
Also Read: രുചിയൂറും ഇളനീർ പായസം, വയറും മനസ്സും നിറയ്ക്കാൻ ഇനി മറ്റൊന്നും വേണ്ട
തയ്യാറാക്കുന്ന വിധം
- ഉണക്കലരി കഴുകിയെടുക്കാം. അത് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കാം.
- ശേഷം വെള്ളം കളഞ്ഞെടുക്കാം. വെള്ളം നന്നായി വലിഞ്ഞതിനു ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കാം.
- തരിയായി കട്ടകളില്ലാതെ വേണം അരി പൊടിച്ചെടുക്കാൻ.
- ഈ പൊടി വെള്ളത്തിൽ ഒഴിച്ച് കലക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ നെയ്യ് ചേർത്തിളക്കി യോജിപ്പിക്കാം.
- വാഴയില നന്നായി തുടച്ചെടുക്കാം. ഇത് അടുപ്പിൽ വാട്ടിയെടുക്കാം. ഒരോ വാഴയില കഷ്ണങ്ങങ്ങളിലും അരിമാവ് ഒഴിക്കാം.
- ഘനം കുറയ്ക്കണമെങ്കിൽ വിരലുകൾ ഉപയോഗിച്ച് നേർപ്പിക്കാം. ശേഷം ഇലകൾ ചുരുട്ടിയെടുക്കാം.
- ഇത് തിളക്കുന്ന വെള്ളത്തിൽ ചേർത്തു വേവിച്ചെടുക്കാം. ബുദ്ധിമുട്ടുള്ളതായി തോന്നിയാൽ ഇഡ്ഡലി തട്ടിൽ വച്ചു വേവിച്ചെടുക്കാം.
- ശേഷം തുറന്നെടുത്ത് തണുക്കാൻ മാറ്റി വയ്ക്കാം.
- തണുത്ത ഇലച്ചുരുളുകൾ നിവർത്തി അടകൾ വേർപെടുത്തിയെടുക്കാം.
- അട തയ്യാറായി. ഇത് തിളച്ചു വരുന്ന പാലിലേയ്ക്കു ചേർത്തു വേവിച്ച് പായസം തയ്യാറാക്കാം.
Read More: ഇത്തവണ ഓണത്തിന് എത്ര കുടിച്ചാലും മതിവരാത്ത ഈ മത്തങ്ങ പ്രഥമൻ ട്രൈ ചെയ്യാം, സിംപിളാണ് റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.