/indian-express-malayalam/media/media_files/2025/09/02/onam-pachadi-recipe-fi-2025-09-02-12-30-03.jpg)
Onam 2025: Sadya Recipes: മധുര പച്ചടി
Onam 2025 Sadya Recipe: പച്ചടിയും പുളിശ്ശേരിയുമൊക്ക കേരളീയ ഭക്ഷണക്രമത്തിലെ അഭിവാജ്യ ഘടകമാണ്. പൈനാപ്പിളും മുന്തിരിങ്ങയും ചേർത്ത് തയ്യാറാക്കുന്ന മധുര പച്ചടിയോട് പ്രിയമില്ലാത്തതായി ആരാണുള്ളത്?. എത്ര കഴിച്ചാലും മതി വരാത്ത എരിവും പുളിയും മധുരവും കലർന്ന ഒരു പ്രത്യേക രുചി അനുഭവം തന്നെ തരുന്ന അടിപൊളി വിഭവമാണിത്.
Also Read:ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ ഇവയാണ്
ഓണാഘോഷ തിരക്കിനിടയിൽ സദ്യ വട്ടങ്ങൾക്കൊപ്പം ഈ കറി കൂടി ചേർത്തോളൂ. സദ്യകളിലും മറ്റും കഴിക്കുന്ന അതേ രുചിയിൽ വളരെ പെട്ടെന്ന് മധുര പച്ചടി പാകം ചെയ്തെടുക്കാം. മധുരമുള്ള പൈനാപ്പിളും, കുരു ഇല്ലാത്ത മുന്തിരങ്ങയും അടുക്കളയിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക. പൈനാപ്പിൾ ഇല്ലെങ്കിൽ മാമ്പഴവും ഇതിൽ ഉപയോഗിക്കാവുന്നതാണ്. അക്ഷയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പൈനാപ്പിൾ- 3 കപ്പ്
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- മുളുകുപൊടി- 1/4 ടീസ്പൂൺ
- പച്ചമുളക്- 2 എണ്ണം
- കറിവേപ്പില- ഒരു തണ്ട്
- ഉപ്പ്- ആവശ്യത്തിന്
- പഞ്ചസാര- 1/2 കപ്പ്
- വെള്ളം- 1 കപ്പ്
- തേങ്ങ- 2 കപ്പ്
- വറ്റൽമുളക്- 1
- കടുക്- 1/4 ടീസ്പൂൺ
- തൈര്- 3 ടേബിൾസ്പൂൺ
- മുന്തിരിങ്ങ- 1 കപ്പ്
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
Also Read:സദ്യയ്ക്കു വിളമ്പാൻ നല്ലൊരു പുളിശ്ശേരി വേണോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ
Also Read: ഒട്ടും കയ്പില്ലാതെ അസാധ്യ രുചിയിൽ തയ്യാറാക്കാം വടുകപുളി അച്ചാർ, ഇവ ചേർത്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, ഒന്നോ രണ്ടോ പച്ചമുളക കീറിയത്, ഒരു തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, അര കപ്പ് പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് അടുപ്പിൽ വെച്ച് വേവിക്കാം.
- രണ്ട് കപ്പ് ചിരകിയ തേങ്ങയിൽ ഒരു പച്ചമുളക്, കാൽ ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ കടുക്, കുറച്ച് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കാം.
- വെന്തു വന്ന പൈനാപ്പിളിലേയ്ക്ക് ആ അരപ്പ് ചേർത്ത് വേവിക്കാം.
- വറ്റി വരുമ്പോൾ അടുപ്പണച്ച് രണ്ടോ മൂന്നോ ടേബിൾസ്പൂൺ തൈര് ഉടച്ചെടുത്തത് ചേർത്തിളക്കാം.
- ഒരു കപ്പ് കുരു ഇല്ലാത്ത മുന്തിരിങ്ങ ചേർത്തിളക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം.
- അതിലേയ്ക്ക് മൂന്നോ നാലോ വറ്റൽമുളക് ചേർത്ത് വറുക്കാം.
- ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് അടുപ്പണച്ച് പച്ചടിയിലേയ്ക്ക് ചേർക്കാം. ആവശ്യാനുസരണം വിളമ്പാം.
Read More: ഇത്തവണ ഓണത്തിന് എത്ര കുടിച്ചാലും മതിവരാത്ത ഈ മത്തങ്ങ പ്രഥമൻ ട്രൈ ചെയ്യാം, സിംപിളാണ് റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.