/indian-express-malayalam/media/media_files/2025/08/26/pulissery-recipe-fi-2025-08-26-11-51-34.jpg)
പുളിശ്ശേരി
ഊണിന് തയ്യാറാക്കാൻ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള കറിയാണ് മോര്, തൈരിലേയ്ക്ക് അൽപ്പം മഞ്ഞൾപ്പൊടിയും, ഉപ്പും, വെളുത്തുള്ളിയു ചേർത്ത് തിളപ്പിച്ച് കടുക് വറുത്തതു കൂടി ഒഴിച്ചെടുത്താൻ കൂട്ടാൻ റെഡി. പാകം ചെയ്തു സൂക്ഷിച്ചാൽ കുറച്ചധികം നാൾ ഉപയോഗിക്കാം എന്നതാണ് ഈ കറിയുടെ രഹസ്യം. എന്നാൽ മോര് കറിയുടെ രുചികരമായ മറ്റൊരു ഭാവമാണ് പുളിശ്ശേരി.
Also Read: കടയിൽ നിന്നു വാങ്ങുന്നതിനേക്കാൾ രുചിയിൽ വീട്ടിൽ വറുത്തെടുക്കാം ചീട, ഈ 5 ചേരുവകൾ മതി
പഴുത്ത നേന്ത്രപ്പഴ വേവിച്ചതിലേയ്ക്ക് തേങ്ങ അരച്ചു ചേർത്ത് തൈരൊഴിച്ച് ഇളക്കി യോജിപ്പിച്ച് കടുക് വറുത്തത് കൂടി ചേർത്താൽ അസാധ്യ രുചിയിൽ പുളിശ്ശേരി തയ്യാർ. ലേഖ വേണുഗോപാൽ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- നേന്ത്രപ്പഴം- 2
- പച്ചമുളക്- 2
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- മുളകുപൊടി- 1/2 ടീസ്പൂൺ
- കറിവേപ്പില- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- തൈര്- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ- 1 കപ്പ്
- ജീരകം- 1 ടീസ്പൂൺ
- കടുക്- 1/2 ടീസ്പൂൺ
- വറ്റൽമുളക്- 2 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
Also Read: സദ്യ സ്റ്റൈലിൽ കൂട്ടകറി തയ്യാറാക്കാം ഇനി സിംപിളായി, ഇവ കൂടി ചേർത്തു വേവിക്കൂ
Also Read: അച്ചാർ കിടിലൻ രുചിയിൽ തയ്യാറാക്കാം, ഈ മസാലക്കൂട്ട് ചേർത്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് നേന്ത്രപ്പഴം കഷ്ണങ്ങളും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും, രണ്ട് പച്ചമുളക് നടുവെ കീറിയതും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കാം.
- ഒരു കപ്പ് ചിരകിയ തേങ്ങയിലേയ്ക്ക് ഒരു ടീസ്പൂൺ ജീരകം ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
- വെന്തു വന്ന പഴത്തിലേയ്ക്ക് ആ അരപ്പു കൂടി ചേർത്ത് യോജിപ്പിക്കാം.
- തിളച്ചു വരുമ്പോൾ ഒരു കപ്പ് തൈര് ചേർത്ത് അടുപ്പണയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് അര ടീസ്പൂൺ കടുക് ചേർത്തു പൊട്ടിക്കാം.
- രണ്ട് വറ്റൽമുളകും, ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വറുത്ത് പുളിശ്ശേരിയിലേയ്ക്ക് ചേർത്തിളക്കി യോജിപ്പിക്കാം
Read More: സദ്യയ്ക്കു വിളമ്പാൻ നാരങ്ങ അച്ചാർ കയ്പില്ലാതെ തയ്യാറാക്കാം, ഈ മസാക്കൂട്ട് ചേർത്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.