/indian-express-malayalam/media/media_files/2025/08/22/mango-pickle-recipe-fi-2025-08-22-11-09-28.jpg)
മാങ്ങ അച്ചാർ റെസിപ്പി
ചോറിനൊപ്പം അൽപം അച്ചാറ് കൂടി ചേർന്നാൽ അടിപൊളി രുചിയാണ്. അതിൽ തന്നെ പച്ചമാങ്ങ അച്ചാറുണ്ടെങ്കിൽ പ്രിയമേറും. തയ്യാറാക്കി ദീർഘനാൾ സൂക്ഷിക്കാം എന്നതാണ് ഇതിൻ്റെ ഗുണം. ഉപ്പിലിട്ടും, ഉണക്കിയും, വരട്ടിയും അങ്ങനെ പലതരത്തിൽ മാങ്ങ ഉപയോഗിച്ച് ആച്ചാർ തയ്യാറാക്കാൻ​ സാധിക്കും. വിപണിയിലും വ്യത്യസ്ത രുചിയിൽ ഇത് ലഭ്യമാണ്. അച്ചാർ തയ്യാറാക്കാൻ അധികം സമയം ചിലവഴിക്കാനില്ല എങ്കിൽ ഒരു ഇൻസ്റ്റൻ്റ് റെസിപ്പി പരീക്ഷിച്ചു നോക്കൂ. ഷമീസ് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അച്ചാർ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: കടയിൽ നിന്നു വാങ്ങുന്നതിനേക്കാൾ രുചിയിൽ വീട്ടിൽ വറുത്തെടുക്കാം ചീട, ഈ 5 ചേരുവകൾ മതി
ചേരുവകൾ
- മാങ്ങ
- മുളകുപൊടി
- ഉപ്പ്
- ഉലുവ
- കായം
- വെളിച്ചെണ്ണ
Also Read: ഓണ സദ്യക്ക് മാറ്റ് കൂട്ടാൻ അടിപൊളി ഇഞ്ചി കറി ഇത്തവണ ആലപ്പുഴ സ്റ്റൈലിൽ ട്രൈ ചെയ്യൂ
Also Read: ഓണ സദ്യയിലെ മധുരപ്രിയനായ ശർക്കരവരട്ടിയെ ഇനി ക്രിസ്പിയായി വറുത്തെടുക്കാം, ഇതൊരു നുള്ള് ചേർത്താൽ മതി
തയ്യാറാക്കുന്ന വിധം
- രണ്ട് പച്ചമാങ്ങ കഴുകി തൊലി കളയാതെ ചെറുതായി അരിഞ്ഞെടുക്കാം.
- അതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടി, കുറച്ച് ഉലുവ പൊടിച്ചത്, കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക പച്ച വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം.
- സദ്യ സ്റ്റൈൽ ഇൻസ്റ്റൻ്റ് അച്ചാർ റെഡി.
Read More: ഇനി ചമ്മന്തിയും രുചികരവും ഹെൽത്തിയുമാകും, ഇത് ഒരു മുറി ചേർത്ത് അരച്ചെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us