scorecardresearch

വെണ്ണയില്ലെങ്കിലും ബട്ടർ ചിക്കൻ ഇങ്ങനെയും തയ്യാറാക്കാം

ഹോട്ടൽ സ്റ്റൈലിൽ സിംപിളും രുചികരവുമായ ഒരു ചിക്കൻ കറി തയ്യാറാക്കാം അഞ്ച് മിനിറ്റിൽ

ഹോട്ടൽ സ്റ്റൈലിൽ സിംപിളും രുചികരവുമായ ഒരു ചിക്കൻ കറി തയ്യാറാക്കാം അഞ്ച് മിനിറ്റിൽ

author-image
WebDesk
New Update
Chicken Curry Recipe FI

ബട്ടർ ചിക്കൻ റെസിപ്പി

ചിക്കൻ വിഭവങ്ങളുടെ ആരാധകരാണോ?. എങ്കിൽ ഒരു തവണയെങ്കിലും ബട്ടർ ചിക്കൻ കഴിച്ചിട്ടുണ്ടാകുമെല്ലോ? ചിക്കൻ വിഭവങ്ങളിൽ തയ്യാറാക്കാൻ ഏറ്റവും എളുപ്പമുള്ളതാണിത്. കറിയോടു കൂടിയോ അല്ലെങ്കിൽ റോസ്റ്റാക്കിയോ ഇത് പാകം ചെയ്തെടുക്കാം. എന്നാൽ വെണ്ണ ചേർക്കാതെ ഇനി ബട്ടർ ചിക്കൻ രുചികരമായി തയ്യാറാക്കിയാലോ? ഷെഫ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സ്പെഷ്യൽ ബട്ടർ ചിക്കൻ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ചിക്കൻ റോസ്റ്റ്, ലാലേട്ടൻ്റെ റെസിപ്പി ട്രൈ ചെയ്യൂ

ചേരുവകൾ

  • വെളിച്ചെണ്ണ
  • പെരും ജീരകം
  • തക്കാളി
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • കശുവണ്ടി
  • മഞ്ഞൾപ്പൊടി 
  • കാശ്മീരിമുളകുപൊടി
  • മല്ലിപ്പൊടി
  • തൈര്
  • വെള്ളം
  • ചിക്കൻ
  • ഉപ്പ്
  • കസൂരിമേത്തി
  • സവാള
  • മല്ലിയില
  • നെയ്യ്
Advertisment

Also Read: സവാള അരിയേണ്ട മസാലകളും വേണ്ട, ചിക്കൻ കറി സിംപിളും രുചികരവുമാക്കാൻ ഇതാ ഒരു പൊടിക്കൈ

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
  • എണ്ണ ചൂടായി കഴിയുമ്പോൾ തീ കുറച്ചു വച്ച് പെരുംജീരകം ചേർക്കാം.
  • ജീരകം പൊട്ടിക്കഴിയുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്തു വഴറ്റാം.
  • ഒരു മിക്സിയിലേയ്ക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കശുവണ്ടി, എന്നിവയെടുക്കാം.
  • അതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊട, കട്ടത്തൈര് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
  • തക്കാളി വേവിച്ചതിലേയ്ക്ക് ഇതു കൂടി ഒഴിക്കാം.
  • തിളച്ചു വരുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും, കസൂരി മേത്തിയും ചേർത്തു തിളപ്പിക്കാം.
  • കറി നന്നായി തിളച്ചു വരുമ്പോൾ സവാള കട്ടി കുറച്ച അരിഞ്ഞതും ചേർത്ത് അടച്ചു വച്ച് വേവിക്കാം.
  • കറി തിളച്ച് കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
  • അൽപം മല്ലിയില മുകളിൽ ചേർത്ത് ചൂടേടെ വിളമ്പാം. 

Also Read: സോഫ്റ്റ് ദോശയോ ചപ്പാത്തിയോ ആകട്ടെ, ഈ വെജ് ചിക്കൻ ഫ്രൈയോടൊപ്പം കഴിക്കാം

ക്രിസ്പി പാലപ്പം റെസിപ്പി

ചേരുവകൾ

  • റവ- 2 കപ്പ്
  • വെള്ള അവൽ- 1 കപ്പ്
  • തേങ്ങ ചിരകിയത്- 1/2 കപ്പ്
  • യീസ്റ്റ്-1 ടീസ്പൂൺ
  • ഉപ്പ്- 1 ടീസ്പൂൺപഞ്ചസാര- 2 ടേബിൾസ്പൂൺ
  • വെള്ളം- 2 1/2 കപ്പ്+ 1 കപ്പ്

തയ്യാറാക്കുന്ന വിധം

  • രണ്ട് കപ്പ് റവയും ഒരു കപ്പ് വെളുത്ത അവലും രണ്ടര കപ്പ് വെള്ളം ഒഴിച്ച് അഞ്ച് മിനിറ്റ് കുതിർക്കാൻ വയ്ക്കാം.
  • ശേഷം ഇവ ഒരുമിച്ചാക്കി അര കപ്പ് ചിരകിയ തേങ്ങ കൂടി ചേർക്കാം.
  • ഇതിലേയ്ക്ക് ഒരു ടൂസ്പൂൺ യീസ്റ്റ്, ഒരു ടീസ്പൂൺ ഉപ്പ്, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
  • ഇത് ഒരു ബൗളിലേയ്ക്കു മാറ്റി 1 മണിക്കൂർ പുളിപ്പിക്കാൻ വയ്ക്കാം.
  • ശേഷം അപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മാവ് ഒഴിച്ച് അപ്പം ചുട്ടെടുക്കാം. 

Read  More: ഒരു സ്പൂൺ എണ്ണയിൽ ചിക്കൻ ഫ്രൈ ചെയ്യാൻ പറ്റുമോ? ഇങ്ങനെ ചെയ്തു നോക്കൂ

Chicken Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: