scorecardresearch

പോഷകസമ്പന്നമായ ഈ പൊടി ഉണ്ടെങ്കിൽ ഉച്ചയൂണിന് മറ്റൊരു കറി വേണ്ട

മുടികൊഴിച്ചിൽ തുടങ്ങി ആരോഗ്യവും കരുത്തുമുള്ള ശരീരത്തിന് സഹായകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയ ഈ പൊടി ഒരു തവണ തയ്യാറാക്കിയാൽ മാസങ്ങളോളം ഉപയോഗിക്കാം

മുടികൊഴിച്ചിൽ തുടങ്ങി ആരോഗ്യവും കരുത്തുമുള്ള ശരീരത്തിന് സഹായകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയ ഈ പൊടി ഒരു തവണ തയ്യാറാക്കിയാൽ മാസങ്ങളോളം ഉപയോഗിക്കാം

author-image
WebDesk
New Update
Curry Leaves Powder FI

കറിവേപ്പില പൊടി

മുടി കൊഴിച്ചിൽ ഇക്കാലത്ത് ഏറെ ആളുകൾ നേരിടുന്ന പ്രശ്നമാണ്. തെറ്റായ ഭക്ഷണശീലം, ഉറക്കക്കുറവ്, ഹോർമോണൽ വ്യതിയാനം തുടങ്ങി നിരവധി കാര്യങ്ങൾ ഇതിനു പിന്നിലുണ്ട്. എത്ര ടിപ്സ് ഉണ്ടെങ്കിലും മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഏറെ പ്രയാസകരമാണ്. തെറ്റായ ഭക്ഷണ ശീലങ്ങളും ഇതിനു പിന്നിലുണ്ട്. അതിനു പരിഹാരമായ ഒരു ഉഗ്രൻ വിദ്യയാണ് സജി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്.  കറിവേപ്പില ഉപയോഗിച്ചുള്ള ഒരു പൊടിയാണ് സജി പരിചയപ്പെടുത്തുന്നത്. 

Advertisment

Also Read: അരിയും ഉഴുന്നും അരയ്ക്കുമ്പോൾ ഇത് 2 സ്പൂൺ ചേർത്താൽ പൂപോലുള്ള ഇഡ്ഡലി കിട്ടും

തലമുടിക്ക് കരുത്ത് പകരുന്ന ധാരാളം പോഷകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പില എല്ലായിപ്പോഴും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നില്ല എങ്കിൽ ഈ പൊടി തയ്യാറാക്കി സൂക്ഷിച്ചോളൂ. 

Also Read: പഞ്ചസാരയോ ക്രീമോ വേണ്ട, ഹെൽത്തിയായി തയ്യാറാക്കാം ഈ ലാറ്റെ

ചേരുവകൾ

  • ഉണങ്ങിയ കറിവേപ്പില
  • ഉണങ്ങിയ പുതിന
  • കരിഞ്ചീരകം
  • കുരുമുളക്
  • മല്ലി
  • വെളുത്തുള്ളി
  • ഉപ്പ് 
  • പരിപ്പ്
  • വെളുത്ത എള്ള്
  • മാങ്ങാപ്പൊടി
  • വെളുത്തുള്ളിപ്പൊടി
  • നിലക്കടല
Advertisment

Also Read: ഇഡ്ഡലി കഴിക്കാൻ ആരും മടിക്കില്ല, വേവിച്ചു കഴിയുമ്പോൾ ഇതു കൂടി ചേർക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു പാനിലേയ്ക്ക് കറിവേപ്പിലയും പുതിനയും ഉണങ്ങയതു ചേർത്തു വറുക്കാം. അതേ പാനിൽ ഉഴുന്ന്, കുരുമുളക്, ജീരകം, മല്ലിയില, ഉപ്പിട്ട നിലക്കടല, വെളുത്ത എള്ള് എന്നിവ വെവ്വേറെ വറുക്കാം. ഈ മിശ്രിതം ഒരു മിക്സർ ജാറിൽ ചേർത്ത് ഉപ്പ്, മഞ്ഞൾ, മാങ്ങാപ്പൊടി എന്നിവ കൂടി ചേർത്ത് പൊടിക്കാം. 
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തു തിളപ്പിക്കാം. എണ്ണ തിളച്ചു വരുമ്പോൾ അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ശേഷം നിലക്കടല, കറിവേപ്പില പൊടിച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ബാക്കി പൊടി കൂടി ചേർത്ത് യോജിപ്പിക്കാം. 
  • ഇത് നനവില്ലാത്ത വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. 
  • ഉച്ചയ്ക്ക് ചോറിനൊപ്പമോ രാവിലെ ദോശയോടൊപ്പമോ ഇത് കഴിക്കാം.

Read More: ഉയർന്ന പോഷകഗുണങ്ങളുള്ള ഈ പാനീയങ്ങൾ നിങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കും

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: