/indian-express-malayalam/media/media_files/2025/09/12/soft-idli-recipe-fi-2025-09-12-12-12-28.jpg)
ഇഡ്ഡലി
സോഫ്റ്റായിട്ടുള്ള ഇഡ്ഡലി ഉണ്ടാക്കുക എന്നത് പലർക്കും വെല്ലുവിളിയാണ്. ഉഴുന്നും അരിയും കൃത്യമായ അനുപാതത്തിൽ അരച്ചെടുത്താൽ മാത്രമേ അത് സാധ്യമാകൂ. കല്ലു പോലുള്ള ഇഡ്ഡലി കഴിക്കാൻ ആർക്കാണ് ഇഷ്ടം? ഇനി വീട്ടിൽ തന്നെ പൂപോലുള്ള ഇഡ്ഡലി റെഡിയാക്കാൻ ഈ റെസിപ്പി ട്രൈ ചെയ്യൂ. സുധാജി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് പരിചയപ്പെടുത്തുന്നത്.
Also Read: ഇടിയപ്പം ഇതിലും സോഫ്റ്റായി കിട്ടില്ല, ബാക്കി വന്ന ചോറ് ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ
ചേരുവകൾ
- പച്ചരി- 4 കപ്പ്
- ഉഴുന്ന്- 1½ കപ്പ്
- ഉലുവ- 2 സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
Also Read: കൈ ഉപയോഗിച്ച് ഒരുപാട് നനയ്‌ക്കേണ്ട, പുട്ട് സോഫ്റ്റാകാൻ ഇതാ ചില നുറുങ്ങു വിദ്യകൾ
Also Read: ഗോതമ്പ് പൊടിയിലേയ്ക്ക് ഇത് ചേർക്കൂ, പഞ്ഞിപോലുള്ള ചപ്പാത്തി ചുട്ടെടുക്കാം
തയ്യാറാക്കുന്ന വിധം
- നാല് കപ്പ് ഇഡ്ഡലി, ഒന്നര കപ്പ് ഉഴുന്ന്, രണ്ട് സ്പൂൺ ഉലുവ എന്നിവ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. 8 മണിക്കൂറെങ്കിലും ഇവ കുതിർക്കണം. ഉഴുന്ന് അര മണിക്കൂർ കുതിർത്താൽ മതിയാകും.
- ശേഷം ആദ്യം ഉഴുന്ന് നന്നായി അരച്ചു മാറ്റാം. നാല് കപ്പ് അരി കുതിർത്തെടുത്തതും അരയ്ക്കാം. ഇതിലേയ്ക്ക് ഉഴുന്ന് അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഉലുവ അരച്ചതും ചേർത്ത് അര മണിക്കൂർ പുളിക്കാൻ അടച്ചു വയ്ക്കാം.
- ഒരു ചെറിയ ബൗളിലേയ്ക്ക് ആവശ്യത്തിന് മാവെടുക്കാം. ആവശ്യത്തിന് ഉപ്പും അൽപം ചെറുചൂടു വെള്ളവും ഇതിലേയ്ക്ക് ഒഴിച്ചിളക്കിയെടുക്കാം. വെള്ളം കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കാം
- ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് ചൂടാക്കാം. ഇഡ്ഡലി തട്ടിലേയക്ക് മാവ് ഒഴിച്ച് പാത്രത്തിലേയ്ക്ക് ഇറക്കിവയ്ക്കാം. 15 മുതൽ 20 മിനിറ്റ് വരെ ആവിയിൽ വേവിക്കാം.
- വെന്തതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാം. പഞ്ഞി പോലുള്ള ഇഡ്ഡലി ഇനി ചൂടോടെ വിളമ്പി കഴിക്കാം. ഒപ്പം ചമ്മന്തിയോ, സാമ്പാറോ ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതിവരില്ല.
Read More: ഇഡ്ഡലി കഴിക്കാൻ ആരും മടിക്കില്ല, വേവിച്ചു കഴിയുമ്പോൾ ഇതു കൂടി ചേർക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us