/indian-express-malayalam/media/media_files/2025/09/11/drinks-will-keep-infections-away-fi-2025-09-11-11-37-16.jpg)
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള പാനീയങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/11/drinks-will-keep-infections-away-1-2025-09-11-11-37-27.jpg)
മഞ്ഞൾ ചേർത്ത പാൽ
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന് ശക്തമായ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ മോഡുലേറ്റ് ചെയ്യാൻ സഹായിക്കുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/09/11/drinks-will-keep-infections-away-2-2025-09-11-11-37-27.jpg)
ഇഞ്ചി ചായ
ഇഞ്ചിയിലെ പ്രധാന ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോളിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇഞ്ചിയിൽ ചെറിയ അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ പ്രവർത്തനത്തിന് അത്യാവശ്യമാണ്.
/indian-express-malayalam/media/media_files/2025/09/11/drinks-will-keep-infections-away-3-2025-09-11-11-37-27.jpg)
തുളസി ചായ
തുളസിയിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഒരു സംയുക്തമാണ്. ഇത് അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. തുളസിയിൽ വിറ്റാമിൻ സിയും എയും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് നിർണായകമാണ്.
/indian-express-malayalam/media/media_files/2025/09/11/drinks-will-keep-infections-away-4-2025-09-11-11-37-27.jpg)
പുതിനയും നാരങ്ങയും ചേർത്ത ഡീറ്റോക്സ് പാനീയം
പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇതിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, കൂടാതെ ദഹനനാളത്തിന് ആശ്വസം നൽകാൻ സഹായിക്കും. രോഗപ്രതിരോധ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/09/11/drinks-will-keep-infections-away-5-2025-09-11-11-37-27.jpg)
കറുവപ്പട്ടയും ഗ്രാമ്പൂവും ചേർത്ത ചായ
കറുവാപ്പട്ടയിലെ പ്രധാന സജീവ ഘടകമായ സിന്നമാൽഡിഹൈഡിന് ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ പ്രതികരണം വർധിപ്പിക്കാൻ സഹായിക്കുന്നു. ഗ്രാമ്പൂവിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്, ഇതിന് ശക്തമായ ആന്റിമൈക്രോബയൽ, ആൻറിവൈറൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. കൺസൾട്ടന്റ് ഡയറ്റീഷ്യനും സർട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ കനിക മൽഹോത്ര പറയുന്നത് "ഈ പാനീയങ്ങൾ എളുപ്പത്തിൽ ലഭ്യമായ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കാം" എന്നാണ്
/indian-express-malayalam/media/media_files/2025/09/11/drinks-will-keep-infections-away-6-2025-09-11-11-37-27.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us