/indian-express-malayalam/media/media_files/2025/10/08/ovenless-cake-recipe-fi-2025-10-08-17-44-36.jpg)
കേക്ക് | ചിത്രം: ഫ്രീപിക്
കേക്ക് കഴിക്കാൻ പിറന്നാളോ ക്രിസ്തുമസോ ആകാൻ കാത്തിരിക്കണോ? ഇഷ്ടമുള്ള ഭക്ഷണം ആഗ്രഹിക്കുമ്പോൾ തന്നെ കിട്ടണം. എങ്കിൽ അത് വീട്ടിൽ തയ്യാറാക്കാൻ ശ്രമിച്ചു നോക്കൂ. ഓവനും, ബേക്കിങ് സിസ്റ്റവും, മുട്ടയും, ക്രീമുകളും ഇല്ലാതെ തന്നെ ഇത് സാധ്യമാണ്.
Also Read: ഓവൻ ഇല്ലാതെ പഞ്ഞിപോലുള്ള ക്രീം ബൺ തയ്യാറാക്കാൻ ഇതാ ഒരു പൊടിക്കൈ
കുറച്ച് തേങ്ങ ചിരകിയതും കശുവണ്ടിയും അടുക്കളയിൽ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ കേക്ക് സ്വയം തയ്യാറാക്കാം, ചൂടോടെ കഴിക്കുകയും ആകാം.
Also Read: സോഫ്റ്റ് മാത്രമല്ല ഇനി പുട്ട് ഹെൽത്തിയുമാക്കാം, ഈ റെസിപ്പി ട്രൈ ചെയ്യൂ
ചേരുവകൾ
- റവ
- തേങ്ങ
- തേങ്ങാപ്പാൽ
- ബേക്കിങ് പൗഡർ
- ഏലയ്ക്കപ്പൊടി
- വെണ്ണ
- ബ്രൗൺ ഷുഗർ
- കശുവണ്ടി
Also Read: പ്രതിരോധ ശേഷി വർധിപ്പിക്കാം ആരോഗ്യം മെച്ചപ്പെടുത്താം ഇത് ദിവസവും കഴിക്കൂ
തയ്യാറാക്കുന്ന വിധം
- ഒന്നേ മുക്കാൽ കപ്പ് റവ ഒരു ബൗളിൽ എടുത്തതിലേയ്ക്ക് കാൽ കപ്പ് തേങ്ങ
- ചിരകിയതും, ഒന്നേ മുക്കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും, കാൽ ടീസ്പൂൺ ഉപ്പ്, മൂന്ന് ടീസ്പൂൺ ബേക്കിങ് പൗഡർ, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, അര കപ്പ് വെണ്ണ ഉരുക്കിയത്, ഒപ്പം രണ്ട് കപ്പ് ബ്രൗൺ ഷുഗർ കൂടി ചേർത്ത് ഇളക്കാം.
- ആവിയിൽ വേവിക്കുന്നതിനായി ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വെച്ച് അൽപം വെണ്ണയോ നെയ്യോ പുരട്ടി തയ്യാറാക്കിയ മാവ് അതിലേയ്ക്ക് ഒഴിക്കാം.
- മുകളിലായി തേങ്ങ വറുത്തതും കശുവണ്ടിയും കൂടി ചേർക്കാം.
- ശേഷം അടച്ചു വെച്ച് ആവിയിലോ ഓവൻ ഉപയോഗിച്ചോ വേവിക്കാം. ഇത് ചൂടാറിയതിനു ശേഷം കഴിച്ചു നോക്കൂ.
Read More: ഇനി അരിപ്പൊടി വേണ്ട, ഒരു പിടി അവലുണ്ടെങ്കിൽ രുചികരമായ ഈ നാലുമണിപലഹാരം തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.