/indian-express-malayalam/media/media_files/2025/10/08/poha-kozhukatta-fi-2025-10-08-15-24-14.jpg)
അവൽ കൊഴുക്കട്ട
നല്ല മഴയത്ത് ചൂട് ചായക്കൊപ്പം എന്തെങ്കിലും പലഹാരം കൂടി കഴിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല?.വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന പലഹാരം വേണം എന്നുണ്ടെങ്കിൽ അൽപ്പം അവൽ എടുത്തോളൂ. സാധാരണ ചെയ്യുന്നതു പോലെ വിളയിച്ചെടുക്കാനല്ല നല്ല നാടൻ കൊഴുക്കട്ട തയ്യാറാക്കാനാണ്. അരിപ്പൊടികൊണ്ടുള്ള കൊഴുക്കട്ടയെ വെല്ലുന്ന അടിപൊളി രുചിയാണിതിന്. മലയാള രുചി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടാം അവൽ കൊഴുക്കട്ട തയ്യാറാക്കുന്ന വിധം.
Also Read: ഓവൻ ഇല്ലാതെ പഞ്ഞിപോലുള്ള ക്രീം ബൺ തയ്യാറാക്കാൻ ഇതാ ഒരു പൊടിക്കൈ
ചേരുവകൾ
- അവൽ
- ഏത്തപ്പഴം
- തേങ്ങ
- നെയ്യ്
- പഞ്ചസാര
- ഏലയ്ക്കപ്പൊടി
Also Read: പ്രതിരോധ ശേഷി വർധിപ്പിക്കാം ആരോഗ്യം മെച്ചപ്പെടുത്താം ഇത് ദിവസവും കഴിക്കൂ
Also Read: രാവിലെ ദോശയാണോ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി നന്നായി പഴുത്ത രണ്ട് ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും നാല് മുതൽ ആറ് ടേബിൾസ്പൂൺ വരെ മധുരത്തിനനുസരിച്ച് പഞ്ചസാരയും ചേർത്ത് വേവിച്ച് ഉടച്ചെടുക്കാം.
- ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വരട്ടാം.
- ഇതേ സമയം അവൽ നന്നായി പൊടിച്ചത് അര കപ്പ് ചേർത്തിളക്കാം.
- വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
- ചൂടാറിയതിനു ശേഷം കൈകൊണ്ട് ചെറിയ ഉരുളകളാക്കി ഒരു വാഴയിലയിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കാം.
Read More: സോഫ്റ്റ് മാത്രമല്ല ഇനി പുട്ട് ഹെൽത്തിയുമാക്കാം, ഈ റെസിപ്പി ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.