/indian-express-malayalam/media/media_files/2025/10/08/healthy-carrot-puttu-recipe-fi-2025-10-08-14-31-53.jpg)
കാരറ്റ് പുട്ട്
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. എന്നും ഒരേ രുചിയിൽ പുട്ട് കഴിച്ചു മടുത്തവർക്കായി, ആരോഗ്യവും രുചിയും ഒരുമിക്കുന്ന ഒരു കിടിലൻ വിഭവമാണ് കാരറ്റ് പുട്ട്. സാധാരണ പുട്ടിൻ്റെ മാവിനൊപ്പം കാരറ്റ് കൂടി ചേരുമ്പോൾ, വിറ്റാമിനുകളാൽ സമ്പന്നമായ ഒരു വിരുന്നായി അത് മാറുന്നു.
Also Read: പച്ചരിയും ഉഴുന്നും വേണ്ട, വേവിച്ച ചോറ് കൊണ്ട് 5 മിനിറ്റിൽ പഞ്ഞിപോലുള്ള ദോശ റെഡി
കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ, പ്രതിരോധശേഷി കൂട്ടുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ , ദഹനത്തെ സഹായിക്കുന്ന നാരുകൾ എന്നിവയുടെ ഒരു കലവറയാണ് കാരറ്റ്. ഈ പോഷകഗുണങ്ങളെല്ലാം പുട്ടിലേയ്ക്ക് ചേരുമ്പോൾ തിരക്കുപിടിച്ച ദിവസങ്ങളിൽ നിങ്ങൾക്ക് ഊർജ്ജം പകരാൻ കഴിയുന്ന ഒരു സൂപ്പർ ഹെൽത്തി ബ്രേക്ക്ഫാസ്റ്റായി ഇത് മാറും. നിറത്തിലും രുചിയിലും മാത്രമല്ല പോഷകമൂല്യത്തിലും ഈ കാരറ്റ് പുട്ട് മുന്നിട്ടു നിൽക്കുന്നു. കല തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ചോറ് കുഴഞ്ഞും കട്ടപിടിച്ചും പോകില്ല, ചോറ് വേവിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ചേരുവകൾ
- അരിപ്പൊടി- 1/2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ- 1 കപ്പ്
- കാരറ്റ്- 1 കപ്പ്
- വെള്ളം- ആവശ്യത്തിന്
Also Read: പാലപ്പം ഇനി പാളിപ്പോകില്ല; മാവ് അമിതമായി പുളിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തയ്യാറാക്കുന്ന വിധം
- രണ്ട് ബൗളുകളിലായി അര കപ്പ് റവയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു കപ്പ് ചിരകിയ തേങ്ങ അരച്ചെടുക്കാം.
- അതിൽ നിന്ന് അൽപം മാറ്റി വയ്ക്കാം. ബാക്കിയുള്ളതിലേയ്ക്ക് ഒരു കപ്പ് കാരറ്റ് അരിഞ്ഞതും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം.
- മാറ്റി വച്ചിരിക്കുന്ന ഒരു ബൗളിലേയ്ക്ക് കാരറ്റും തേങ്ങയും അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
- രണ്ടാമത്തെ ബൗളിൽ തേങ്ങ അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- പുട്ട് കുടത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വച്ചു ചൂടാക്കാം.
- പുട്ട് കുറ്റിയിൽ ചില്ല് വച്ച് അതിലേയ്ക്ക് കുറച്ച് തേങ്ങ ചിരകിയതും മുകളിലായി കാരറ്റ് ചേർത്ത് പൊടിയും അതിനു മുകളിൽ തേങ്ങ അരച്ചു ചേർത്ത പുട്ട് പൊടിയും ചേർക്കാം.
- ഏറ്റവും മുകളിൽ അൽപം തേങ്ങ ചിരകിയതു വച്ചതിനു ശേഷം അടച്ച് പുട്ട് കുറ്റിയിൽ വച്ച് ആവിയിൽ വേവിക്കാം. വെന്തതിനു ശേഷം ചൂടോടെ വിളമ്പി കഴിക്കാം.
Read More: രാവിലെ ദോശയാണോ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.