/indian-express-malayalam/media/media_files/2025/10/07/over-cooked-rice-fi-2025-10-07-13-39-57.jpg)
ചോറ് വെന്തു പോകാതിരിക്കാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/07/over-cooked-rice-1-2025-10-07-13-40-37.jpg)
ശരിയായ അരി തിരഞ്ഞെടുക്കാം
ഓരോ തരം അരിയും വ്യത്യസ്ത അളവിൽ വെള്ളം വലിച്ചെടുക്കുന്നവയാണ്. മട്ട പോലുള്ളവയ്ക്ക് കൂടുതൽ വെള്ളവും സമയവും വേണം. എന്നാൽ, ബസ്മതി, ജീരകശാല പോലുള്ള വെള്ള അരികൾക്ക് കുറഞ്ഞ അളവിൽ വെള്ളം മതി. വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന അരിയുടെ അളവനുസരിച്ച് വെള്ളം ശ്രദ്ധയോടെ എടുക്കാം.
/indian-express-malayalam/media/media_files/2025/10/07/over-cooked-rice-2-2025-10-07-13-40-37.jpg)
അരി കഴുകുന്നത് പ്രധാനം
അരി നന്നായി കഴുകുന്നത് അതിലെ അന്നജം നീക്കം ചെയ്യാൻ സഹായിക്കും. ഇത് ചോറ് വെന്തു കഴിയുമ്പോൾ കട്ടപിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. വെള്ളം തെളിയുന്നത് വരെ കഴുകാം.
/indian-express-malayalam/media/media_files/2025/10/07/over-cooked-rice-3-2025-10-07-13-40-37.jpg)
വെള്ളത്തിന്റെ കൃത്യമായ അളവ്
ചോറ് കുഴഞ്ഞുപോകാതിരിക്കാൻ വെള്ളത്തിൻ്റെ അളവ് കൃത്യമായിരിക്കണം. സാധാരണ വെള്ള അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു കപ്പ് അരിക്ക് ഒന്നര മുതൽ രണ്ട് കപ്പ് വരെ വെള്ളം മതിയാകും. ഇത് പ്രഷർ കുക്കറിൽ വെയ്ക്കുമ്പോൾ അൽപം കൂടി കുറയ്ക്കുന്നത് നല്ലതാണ്. പരമ്പരാഗതമായി കഞ്ഞിവെള്ളം ഊറ്റി കളയുന്ന രീതിയാണെങ്കിൽ, കൂടുതൽ വെള്ളം എടുക്കാം.
/indian-express-malayalam/media/media_files/2025/10/07/over-cooked-rice-4-2025-10-07-13-40-37.jpg)
ഉപ്പ്, എണ്ണ, നാരങ്ങാനീര്
അരി വേവിക്കുന്ന വെള്ളത്തിൽ അൽപം ഉപ്പും, ഒരു ടീസ്പൂൺ എണ്ണയോ നെയ്യോ ചേർക്കുന്നത് ചോറിന് രുചി നൽകുകയും വറ്റുകൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നത് തടയുകയും ചെയ്യും. വെളുത്ത ചോറ് കൂടുതൽ തിളക്കമുള്ളതാക്കാൻ അൽപം നാരങ്ങാനീര് ചേർക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/10/07/over-cooked-rice-5-2025-10-07-13-40-37.jpg)
പെട്ടെന്ന് ആവി കളയുക
പ്രഷർ കുക്കറിൽ ചോറ് വെച്ച ശേഷം വെന്താലുടൻ വിസിൽ ഊരി മാറ്റുകയോ അല്ലെങ്കിൽ കുക്കർ തണുത്ത വെള്ളത്തിൽ വച്ച് പെട്ടെന്ന് ആവി കളയുകയോ ചെയ്യുന്നത് ചോറ് കൂടുതൽ വേകാതെ ഇരിക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്താൽ ഓരോ വറ്റും വേർതിരിഞ്ഞ് കിട്ടുകയും ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.