/indian-express-malayalam/media/media_files/2025/10/08/fermentation-of-appam-batter-fi-2025-10-08-11-52-42.jpg)
പാലപ്പം മാവ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/08/fermentation-of-appam-batter-5-2025-10-08-11-52-54.jpg)
ചേരുവകളുടെ അനുപാതം
മാവ് തയ്യാറാക്കുമ്പോൾ അരി, ചോറ്, തേങ്ങ, യീസ്റ്റ് അല്ലെങ്കിൽ കള്ള് (ഉപയോഗിക്കുന്നുണ്ടെങ്കിൽ) എന്നിവയുടെ അളവ് കൃത്യമായിരിക്കണം. പ്രത്യേകിച്ച്, അപ്പത്തിന് മാവ് പുളിക്കാൻ ചേർക്കുന്ന യീസ്റ്റിന്റെ അളവ് കൂടാതെ ശ്രദ്ധിക്കുക. ചൂടുള്ള കാലാവസ്ഥയിൽ വളരെ കുറഞ്ഞ അളവിൽ മാത്രം യീസ്റ്റ് ചേർത്താൽ മതിയാകും.
/indian-express-malayalam/media/media_files/2025/10/08/fermentation-of-appam-batter-1-2025-10-08-11-52-54.jpg)
അരയ്ക്കാൻ തണുത്ത വെള്ളം
മിക്സിയിലോ ഗ്രൈൻഡറിലോ മാവ് അരയ്ക്കുമ്പോൾ ചൂട് കൂടാൻ സാധ്യതയുണ്ട്. ഈ ചൂട് മാവ് പെട്ടെന്ന് പുളിക്കാൻ കാരണമാകും. ഇത് ഒഴിവാക്കാൻ, മാവ് അരയ്ക്കാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നത് പുളിപ്പ് നിയന്ത്രിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/10/08/fermentation-of-appam-batter-2-2025-10-08-11-52-54.jpg)
മാവ് സൂക്ഷിക്കുന്ന സ്ഥലം
മാവ് പുളിക്കാൻ വയ്ക്കുന്നത് ചൂട് കുറഞ്ഞ ഒരു സ്ഥലത്തായിരിക്കണം. ചൂട് കൂടുതലുള്ള അടുക്കളയിലോ നേരിട്ട് സൂര്യരശ്മി ഏൽക്കുന്ന സ്ഥലത്തോ വയ്ക്കുന്നത് പുളിപ്പ് വർധിപ്പിക്കും.
/indian-express-malayalam/media/media_files/2025/10/08/fermentation-of-appam-batter-3-2025-10-08-11-52-54.jpg)
പുളിച്ച ഉടൻ ഫ്രിഡ്ജിലേക്ക്
മാവ് ആവശ്യത്തിന് പുളിച്ചുപൊങ്ങി കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിൽ വയ്ക്കാം. തണുത്ത താപനില പുളിപ്പ് പ്രക്രിയയെ മന്ദഗതിയിലാക്കുകയും മാവ് അധികം പുളിച്ചുപോകാതെ സംരക്ഷിക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/10/08/fermentation-of-appam-batter-4-2025-10-08-11-52-54.jpg)
ഉപ്പ് അവസാനം ചേർക്കാം
സാധാരണയായി, മാവ് അരച്ച ശേഷം ഉടൻ തന്നെ ഉപ്പ് ചേർക്കാറുണ്ട്. എന്നാൽ, ഉപ്പ് ചേർക്കുന്നത് പുളിക്കൽ പ്രക്രിയയെ വേഗത്തിലാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, തണുപ്പുള്ള കാലാവസ്ഥയിലാണെങ്കിൽ മാവ് ആവശ്യത്തിന് പുളിച്ച ശേഷം, അപ്പം ഉണ്ടാക്കാൻ എടുക്കുന്നതിന് മുൻപ് മാത്രം ഉപ്പ് ചേർത്ത് ഇളക്കാം. ചൂടുള്ള കാലാവസ്ഥയിൽ ഉപ്പ് ചേർക്കുന്നത് ഒഴിവാക്കാം.
/indian-express-malayalam/media/media_files/2024/12/04/wheat-palappam-ws-06.jpg)
പുളിപ്പ് കുറയ്ക്കാൻ പൊടിക്കൈ
മാവ് അധികം പുളിച്ചുപോയി എന്ന് തോന്നിയാൽ കുറച്ച് പഞ്ചസാര ചേർക്കുന്നത് പുളിരസം ബാലൻസ് ചെയ്യാൻ സഹായിക്കും (ഒരു നുള്ള് മാത്രം മതി). അല്ലെങ്കിൽ കുറച്ച് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി അര മണിക്കൂർ വെച്ച ശേഷം ഉപയോഗിക്കുന്നത് അമിത പുളിപ്പ് കുറയ്ക്കാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.