New Update
/indian-express-malayalam/media/media_files/2025/10/07/cream-bun-recipe-fi-2025-10-07-11-28-02.jpg)
ക്രീം ബൺ
സോഫ്റ്റ് ക്രീം ബൺ നല്ല ചൂടോടെ കഴിച്ചാലോ? അതിന് ക്രീം ബൺ കടയിൽ നിന്നും വാങ്ങുന്ന കാര്യം ചിന്തിക്കേണ്ട. മൈദയും പാലും കുറച്ച് വെളിച്ചെണ്ണയും ഉണ്ടെങ്കിൽ ന്ന സോഫ്റ്റ് ബൺ തയ്യാറാക്കാം. അതിനൊപ്പം ഒരു കസ്റ്റാർഡ് ക്രീം കൂടി ചേർത്തോളൂ. ഷംന ഹമീദ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
Also Read: ഒരു തുള്ളി എണ്ണ പോലും വേണ്ട, ഇനി ക്രിസ്പി വട ഇങ്ങനെ തയ്യാറാക്കാം
ചേരുവകൾ
- പാൽ- 1കപ്പ്
- യീസ്റ്റ്- 1 ടീസ്പൂൺ
- പഞ്ചസാര- 3 1/2 ടേബിൾസ്പൂൺ
- മൈദ- 1 1/2 കപ്പ്
- മുട്ട- 1
- എണ്ണ- 2 1/2 ടേബിൾസ്പൂൺ
- വാനില എസെൻസ്- 1 ടീസ്പൂൺ
- നെയ്യ് അല്ലെങ്കിൽ വെണ്ണ- 1/2 ടീസ്പൂൺ
Also Read: ഡയറ്റിലാണോ? എങ്കിലിനി ബ്രേക്ക്ഫാസ്റ്റിന് ഇത് ശീലമാക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് തിളപ്പിച്ച പാലിലേയ്ക്ക് ഒന്നര കപ്പ് മൈദ ചേർത്തിളക്കി യോജിപ്പക്കാം.
- അതിലേയ്ക്ക് മൂന്നര ടേബിൾസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് അൽപ സമയം മാറ്റി വയ്ക്കാം.
- രണ്ടര ടേബിൾസ്പൂൺ എണ്ണയും ചേർക്കാം.
- ഒരു മുട്ട പൊട്ടിച്ചതും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ വാനില എസെൻസും അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിച്ച് പുളിക്കാൻ മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം അതിലേയ്ക്ക് അര കപ്പ് പാൽ ഒഴിക്കാം.
- അത് ചൂടായി വരുമ്പോൾ ഒരു ടേബിൾസ്പൂൺ കസ്റ്റാർഡ് പൊടിയും, രണ്ട് ടേബിൾസ്പൂൺ​ പഞ്ചസാരയും, അര ടീസ്പൂൺ വാനില എസെൻസും, അര ടീസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- കുഴിവുള്ള തവിയിലേയ്ക്ക് ചൂടായ എണ്ണയിൽ നിന്നും അൽപം എടുക്കാം. അതിലേയ്ക്ക് പുളിച്ച മാവ് ഒഴിക്കാം.
- അത് അടുപ്പിൽ തിളച്ചു വരുന്ന എണ്ണയിലേയ്ക്കു ചേർത്ത് വറുക്കാം.
സോഫ്റ്റ് ബൺ തയ്യാറായിരിക്കുന്നു. - ബൺ തണുത്തതിനു ശേഷം നടുവെ മുറിച്ച് കസ്റ്റാർഡ് ഉള്ളിൽ പുരട്ടാം. ശേഷം ആവശ്യാനുസരണം കഴിക്കാം.
Advertisment
Read More: ചപ്പാത്തി ചുട്ടെടുക്കുമ്പോൾ കല്ലുപോലെ ആകുന്നുണ്ടോ? ഗോതമ്പ് പൊടിയിൽ ഇത് കുതിർത്തു ചേർക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us