/indian-express-malayalam/media/media_files/2025/10/06/crispy-vada-snack-without-oil-recipe-fi-2025-10-06-12-08-07.jpg)
വാഴക്കൂമ്പ് വട | ചിത്രം: ഫ്രീപിക്
വട എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ്മ വരുന്നത് എണ്ണയിൽ വറുത്തെടുക്കുന്നതാണ് എന്നാൽ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവർക്കും ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉള്ളവർക്കും ഈ രുചികരമായ ഇത്തരം എണ്ണയിൽ വറുത്ത പലഹാരങ്ങൾ ആസ്വദിച്ചു കഴിക്കാൻ സാധിക്കില്ല. എന്നാൽ അത് ഹെൽത്തിയായി വറുത്തെടുത്താലോ. ഒരു തുള്ളി എണ്ണ​ ചേർക്കാതെ വട വറുത്തെടുക്കാനുള്ള വിദ്യ പരിചയപ്പെടാം.
Also Read: മിനിറ്റുകൾക്കുള്ളിൽ സോഫ്റ്റ് ഒറോട്ടി ചുട്ടെടുക്കാം, ഇത്രമാത്രം ചെയ്താൽ മതി
ചേരുവകൾ
- വാഴക്കൂമ്പ് - 1
- കടല പരിപ്പ് - 200 ഗ്രാം
- ഉള്ളി - 1
- പച്ചമുളക് - 5
- പെരുംജീരകം
- ഉപ്പ്
- കറിവേപ്പില
- മല്ലിയില
- കായം
- മോര്
Also Read: വെറും 2 ചേരുവ മതി, 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ സ്നാക്ക്
തയ്യാറാക്കുന്ന വിധം
- കടല പരിപ്പ് നന്നായി കഴുകി രണ്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം വാഴക്കൂമ്പ് കഴുകിയെടുത്ത് പൊടിയായി അരിഞ്ഞെടുക്കാം. മോരിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് അത് വാഴക്കൂമ്പ് അരിഞ്ഞതിൽ ചേർത്തിളക്കി മാറ്റിവയ്ക്കാം.
- കുതിർത്ത കടല പരിപ്പ് നന്നായി അരിച്ചെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും പച്ചമുളകും ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം. ആവശ്യത്തിന് പെരും ജീരകം, കറിവേപ്പില ചെറുതായി അരിഞ്ഞത്, കായപ്പൊടി എന്നിവ ചേർത്തിളക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കാം.
Also Read: എളുപ്പത്തിലുണ്ടാക്കാം കിടിലൻ പൊരിച്ച പത്തിരി, ബാക്കി വന്ന ചോറ് മതി
- ശേഷം അരിഞ്ഞു വച്ചിരിക്കുന്ന വാഴക്കൂമ്പ് കടല പരിപ്പ് അരച്ചതിലേയ്ക്ക് ചേർത്തിളക്കാം. ഇത് അൽപ സമയം മാറ്റി വയ്ക്കാം.
- ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു ചൂടാക്കാം. ശേഷം ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ പുരട്ടി ഗ്രീസ് ചെയ്യാം.
- കുഴച്ച മാവ് അതിലേയ്ക്ക് വടയുടെ ആകൃതിയിലാക്കി വയ്ക്കാം. ശേഷം 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
- ഇത് ചൂടോടെ കഴിച്ചു നോക്കൂ. ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ഇത് ഏറെ ഗുണകരമായിരിക്കും.
Read More: 3 ചേരുവകൾ, 5 മിനിറ്റ്; ഈ ഒരു കിഴങ്ങുണ്ടെങ്കിൽ ഇനി രുചികരമായ സ്നാക്ക് തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.