scorecardresearch

പ്രതിരോധ ശേഷി വർധിപ്പിക്കാം ആരോഗ്യം മെച്ചപ്പെടുത്താം ഇത് ദിവസവും കഴിക്കൂ

മധുര പലഹാരങ്ങളിൽ ചേർക്കാൻ മാത്രമല്ല ഇനി ശർക്കര ഉപയോഗിച്ച് ഹെൽത്തിയായ ഒരു വിഭവം തയ്യാറാക്കാം

മധുര പലഹാരങ്ങളിൽ ചേർക്കാൻ മാത്രമല്ല ഇനി ശർക്കര ഉപയോഗിച്ച് ഹെൽത്തിയായ ഒരു വിഭവം തയ്യാറാക്കാം

author-image
WebDesk
New Update
Jaggery Chutney Recipe FI 1

ശർക്കര ഉപയോഗിച്ച് ഒരു ഹെൽത്തി വിഭവം | ചിത്രം: ഫ്രീപിക്

പഞ്ചസാരയ്ക്കു പകരം കഴിക്കാവുന്ന ആരോഗ്യകരമായ മധുരമായി ശർക്കര കണക്കാക്കപ്പെടുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള കഴിവ് ശർക്കരയ്ക്ക് ഉണ്ടെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും അഭിപ്രായപ്പെടുന്നു. ചായയും കാപ്പിയും ഉൾപ്പെടെ പലതിലും മധുരത്തിനായി ശർക്കര ചേർക്കാവുന്നതാണ്.

Advertisment

Also Read:3 ചേരുവകൾ, 5 മിനിറ്റ്; ഈ ഒരു കിഴങ്ങുണ്ടെങ്കിൽ ഇനി രുചികരമായ സ്നാക്ക് തയ്യാറാക്കാം

ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. അത് തണുപ്പ്കാലത്തെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ഗുണം ചെയ്തേക്കും. ദഹനാരോഗ്യത്തിനും മലബന്ധം തടയുന്നതിനുമുള്ള കഴിവിതിനുണ്ട്. ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളാൽ സമ്പന്നമാണ് ശർക്കര ഇത് അമിതമായ സന്ധിവേദന വീക്കം എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു. ഇരുമ്പിൻ്റെ പ്രധാന ശ്രോതസ്സാണിത്. അതിനാൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിച്ച് ഊർജ്ജോത്പാദനത്തിലും സ്വാധീനിക്കുന്നു. ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. 

ചേരുവകൾ

  • കടുകെണ്ണ- 5 ടേബിൾസ്പൂൺ 
  • ഒലിവ്- 1 ബൗൾ 
  • ശർക്കര- 4 കപ്പ് 
  • ജീരകം- 2 ടീസ്പൂൺ 
  • മുളകുപൊടി- 1 ടീസ്പൂൺ
  • തേൻ- 1 ടീസ്പൂൺ
Advertisment

Also Read: ഉപ്പുമാവ് കൊണ്ട് ബിരിയാണി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഈ റെസിപ്പി ട്രൈ ചെയ്യൂ

Jaggery Chutney Recipe FI
ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്

Also Read: ചോറ് കുഴഞ്ഞും കട്ടപിടിച്ചും പോകില്ല, ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് കടുകെണ്ണ ഒഴിക്കാം.
  • എണ്ണ ചൂടായി വരുമ്പോൾ ശർക്കര ചേർത്ത് ഇടത്തരം തീയിൽ വേവിക്കാം.
  • ശർക്കര അലിഞ്ഞു വരുമ്പോൾ ഉടച്ചെടുത്ത ഒലിവ് ചേർക്കാം.
  • അത് നല്ല സോഫ്റ്റായി വരുന്നതു വരെ ഇളക്കികൊടുക്കാം.
  • ആവശ്യത്തിന് ഉപ്പ്, വറുത്ത ജീരകം, മുളകുപൊടി, എന്നിവ ചേർത്തു നന്നായി ഇളക്കാം.
  • 2 മുതൽ 3 മിനിറ്റു വരെ വറുക്കാം.
  • അടുപ്പണച്ച് തേൻ ചേർത്തിളക്കാം. ചോറിനൊപ്പം കഴിച്ചു നോക്കൂ.

Read More: പച്ചരിയും ഉഴുന്നും വേണ്ട, വേവിച്ച ചോറ് കൊണ്ട് 5 മിനിറ്റിൽ പഞ്ഞിപോലുള്ള ദോശ റെഡി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: