/indian-express-malayalam/media/media_files/2025/10/16/barfi-recipe-fi-2025-10-16-12-03-44.jpg)
ബർഫി
പഞ്ചസാരയും പാലും പ്രധാന ചേരുവകളാക്കി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പരമ്പരാഗത ഇന്ത്യൻ മധുരപലഹാരമാണ് ബർഫി. വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട മധുരവിഭവമായ ഇതിന് ഉത്സവകാലത്തും വിശേഷ അവസരങ്ങളിലും വലിയ സ്ഥാനമുണ്ട്.
Also Read: കരുത്തുള്ള ശരീരം നേടാം, ഇനി ചപ്പാത്തി തയ്യാറാക്കാൻ ഈ പൊടി ഉപയോഗിക്കൂ
'ബർഫ്' എന്ന പേര് മഞ്ഞുകട്ടയെ സൂചിപ്പിക്കുന്നതിനാൽ, കട്ടിയുള്ളതും എന്നാൽ വായിലിട്ടാൽ അലിഞ്ഞുപോകുന്നതുമായ ഇതിൻ്റെ ഘടനയാണ് ഈ പേരിന് പിന്നിൽ. ഇത് തയ്യാറാക്കാൻ മൈദയോ ഗോതമ്പ് പൊടിയോ വേണ്ട. വീട്ടിൽ സുലഭമായ അരി മാത്രം മതി ഇനി സിംപിളായി ബർഫി വീട്ടിൽ തയ്യാറാക്കാം.
ചേരുവകൾ
- അരി- 3/4 കപ്പ്
- തേങ്ങ ചിരകിയത്- 1 കപ്പ്
- ശർക്കര- 1 1/2 കപ്പ്
- ഏലയ്ക്ക്- 4
- പാൽ- 2 1/2 കപ്പ്
- നെയ്യ്- 1 സ്പൂൺ
Also Read: 4 ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഒരു ക്രിസ്പി സ്നാക് തയ്യാറാക്കാം
Also Read: കുറഞ്ഞ സമയത്തിൽ കൂടുതൽ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം, ഇനി കൂൺ കിട്ടിയാൽ ഈ റെസിപ്പികൾ ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് കഴുകി വാരിയ മുക്കാൽ കപ്പ് അരി ചേർത്ത് നന്നായി വറുക്കം.
- വറുത്തെടുത്ത അരി തണുക്കുമ്പോൾ അത് മിക്സിയിലേയ്ക്ക് മാറ്റി പൊടിച്ചെടുക്കാം.
- ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും നാല് ഏലയ്ക്കയും ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം. ഒരു പാനിലേയ്ക്ക് രണ്ട് കപ്പ് പാലെടുത്ത് തിളപ്പിക്കാം.
- പാൽ തിളച്ചു വരുമ്പോൾ പൊടിച്ചെടുത്ത അരി ചേർത്തിളക്കി യോജിപ്പിക്കാം. പാല് വറ്റിവരുമ്പോൾ മധുരത്തിന് ഒന്നര കപ്പ് ശർക്കര ലായനിയും ഒരു ടീസ്പൂൺ നെയ്യും ചേർത്തിളക്കാം.
- വെള്ളം വറ്റിയതിനു ശേഷം അടുപ്പണയ്ക്കാം. ഒരു പാത്രത്തിൽ കുറച്ച് നെയ്യ് പുരട്ടി തയ്യാറാക്കിയ മിശ്രിതം അതിലേയ്ക്കു മാറ്റാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
- തണുത്തതിനു ശേഷം ഇത് ആവശ്യാനുസരണം മുറിച്ചു കഴിക്കാം.
Read More: പച്ചരിയും ഉഴുന്നും കൈയ്യിലില്ലേ? എങ്കിൽ ദോശ മാവ് അരയ്ക്കാൻ ഇത് ഒരു കപ്പ് ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.