scorecardresearch

4 ചേരുവകൾ കൊണ്ട് 5 മിനിറ്റിൽ ഒരു ക്രിസ്പി സ്നാക് തയ്യാറാക്കാം

വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ക്രിസ്പിയായ ഒരു സ്നാക് വേണെങ്കിൽ ഇത് തയ്യാറാക്കി സൂക്ഷിച്ചോളൂ

വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ക്രിസ്പിയായ ഒരു സ്നാക് വേണെങ്കിൽ ഇത് തയ്യാറാക്കി സൂക്ഷിച്ചോളൂ

author-image
WebDesk
New Update
Sweet Poori Recipe FI

സ്വീറ്റ് പൂരി

തിരക്കിട്ട ജീവിതത്തിനിടയിൽ രുചികരമായ ഒരു പലഹാരം തയ്യാറാക്കാൻ സമയം കിട്ടാറില്ലേ? എങ്കിൽ ഇതാ അഞ്ചു മിനിറ്റിനുള്ളിൽ മൊരിഞ്ഞ, സ്വാദിഷ്ടമായ മധുരപ്പൂരി വീട്ടിൽത്തന്നെ ഉണ്ടാക്കിയാലോ?. സാധാരണയായി ഉത്സവങ്ങൾക്കും വിശേഷാവസരങ്ങൾക്കും മാത്രം തയ്യാറാക്കുന്ന ഈ പരമ്പരാഗത ഇന്ത്യൻ മധുരപലഹാരം ഒരു തവണ തയ്യാറാക്കിയാൽ മാസങ്ങളോളം ഇത് സൂക്ഷിക്കാം. 

Advertisment

Also Read: ഒരു കപ്പ് റവ കൈയ്യിലുണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം ഒപ്പം ഹെൽത്തിയും

കുട്ടികൾക്ക് സ്‌കൂളിലേക്ക് ഒരു പലഹാരമായി കൊടുത്തയക്കാനോ, അല്ലെങ്കിൽ ചായസമയത്ത് ഒപ്പം കഴിക്കാനോ ഈ ക്രിസ്പി മധുരപ്പൂരി ബെസ്റ്റാണ്. അധികം സമയം കളയാതെ, മാവ് കുഴച്ച്, പരത്തി, വറുത്തെടുക്കുന്ന ഈ മാജിക് വിഭവം എങ്ങനെയുണ്ടാക്കാമെന്ന് നമുക്ക് നോക്കാം. ശിവ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: മുറുക്ക് ഇനി കൂടുതൽ ക്രിസ്പിയാകും, ഇങ്ങനെ വറുത്തെടുക്കൂ

ചേരുവകൾ

  • മൈദ- 1 കപ്പ്
  • പഞ്ചസാര- 1 കപ്പ്
  • വെള്ളം- 1 കപ്പ് 
  • വെണ്ണ- ആവശ്യത്തിന്

Also Read: അരിപ്പൊടിവേണ്ട, ബ്രേക്ക്ഫാസ്റ്റിന് പാലപ്പം 5 മിനിറ്റിൽ ചുട്ടെടുക്കാൻ ഇതാ ഒരു പൊടിക്കൈ

Advertisment

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് മൈദയെടുക്കാം. ഒരു പാനിലേയ്ക്ക് ഒരു കപ്പ് വെള്ളമെടുക്കാം. ഇതിലേയ്ക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് അലിയിക്കാം. മൈദ മാവിലേയ്ക്ക് ഒരു കഷ്ണം വെണ്ണ ചേർക്കാം. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മാവ് നന്നായി കുഴച്ചെടുക്കാം. ഇത് ചെറിയ ഉരുളകളാക്കിയെടുക്കാം. ഒരു തവണ ഇത് പരത്തിയെടുത്തതിനു ശേഷം റോളാക്കി മാറ്റാം. ഇത് വീണ്ടും ചെറുതായി മുറിച്ച് പരത്താം. 
  • ഓരോ കഷണവും മുറിച്ച്, പാളികൾ പൊട്ടാതിരിക്കാൻ ചെറുതായി അമർത്തി ചെറിയ പൂരികളുടെ രൂപത്തിലാക്കാം. ചപ്പാത്തി പോലെ നേർത്തതായി പരത്തേണ്ടതില്ല. 
  • ഒരു പാനിൽ എണ്ണ ചൂടാക്കാം. പരത്തിയ പൂരികൾ ചൂടായ എണ്ണയിൽ ഇട്ട് ക്രിസ്പിയും സ്വർണ്ണ നിറവും ആകുന്നതുവരെ വറുക്കാം. 
  • അതിനു മുകളിലേയ്ക്ക് തയ്യാറാക്കിയ ഷുഗർ സിറപ്പ് ഒഴിക്കാം. ശേഷം ഇഷ്ടം പോലെ കഴിക്കാം. 

Read More: പപ്പടം ഇനി വെറുതെ കഴിക്കണ്ട, ഇങ്ങനെ പാകം ചെയ്തെടുക്കൂ

Snack Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: