/indian-express-malayalam/media/media_files/2025/10/13/cripsy-murukk-recipe-fi-2025-10-13-12-57-35.jpg)
മുറുക്ക്
ദീപാവലി ആഘോഷ വേളയിൽ വീട്ടിൽ പലവിധ പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. അതിഥികളും കൂട്ടുകാരും ഒത്തു ചേരുമ്പോൾ കഴിക്കാൻ ക്രിസ്പിയായ മുറുക്ക് തയ്യാറാക്കാം. കടലമാവ്, അരിപ്പൊടി തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് ബുദ്ധിമുട്ടില്ലാതെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു രുചികരമായ മുറുക്കാണ്- ബട്ടർ മുറുക്ക്. അരിപ്പൊടിയിലേയ്ക്ക് വെണ്ണ ചേർക്കുന്നതിലൂടെ, ഇത് മൃദുവും കൂടുതൽ ക്രിസ്പിയുമാകും. സൈറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഇനി അരിപ്പൊടി വേണ്ട, ഒരു പിടി അവലുണ്ടെങ്കിൽ രുചികരമായ ഈ നാലുമണിപലഹാരം തയ്യാറാക്കാം
ചേരുവകൾ
- അരിപ്പൊടി- 1 കപ്പ്
- പൊട്ട് കടലപ്പൊടി- 1.5 ടേബിൾസ്പൂൺ
- കടലമാവ്- 1 ടേബിൾസ്പൂൺ
- വെണ്ണ- 1 ടേബിൾസ്പൂൺ
- ജീരകം അല്ലെങ്കിൽ എള്ള്- 1/2 ടീസ്പൂൺ
- കായപ്പൊടി- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
Also Read: രാവിലെ ദോശയാണോ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ
Also Read: പ്രതിരോധശേഷി മാത്രമല്ല ദഹനാരോഗ്യവും മെച്ചപ്പെടുത്താം, ഇത് ദിവസവും കഴിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ അരിപ്പൊടി, കടല മാവ് (പൊട്ട്കടല പൊടിച്ച് അരിച്ചെടുക്കുക), കടല മാവ്, ഉപ്പ്, ജീരകപ്പൊടി, ജീരകം/എള്ള് എന്നിവ ചേർക്കാം.
- ഇതിലേക്ക് വെണ്ണ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. പിന്നീട് ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് മൃദുവാകുന്നതുവരെയും ഒട്ടിപ്പിടിക്കാതിരിക്കുന്നതുവരെ കുഴയ്ക്കാം.
- തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിനെടുക്കാം. സേവനാഴിയിൽ മുറുക്കിനുള്ള അച്ച് വയ്ക്കാം. ശേഷം അതിലേയ്ക്ക് മാവ് നിറയ്ക്കാം.
- അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായതിനു ശേഷം തീ കുറയ്ക്കാം. ഇതിലേയ്ക്ക് സേവനാഴി അമർത്തി വട്ടത്തിൽ മാവ് ചേർത്തു വറുക്കാം.
- ഇത് വെന്തതിനു ശേഷം ടിഷ്യൂ പേപ്പർ വച്ച് ഒരുപാത്രത്തിലേയ്ക്കു മാറ്റാം. ഇനി വായുസഞ്ചാരവും നനവും ഇല്ലാത്ത ഭരണിയിലാക്കി സൂക്ഷിക്കാം.
Read More: അരിപ്പൊടിവേണ്ട, ബ്രേക്ക്ഫാസ്റ്റിന് പാലപ്പം 5 മിനിറ്റിൽ ചുട്ടെടുക്കാൻ ഇതാ ഒരു പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.