scorecardresearch

പപ്പടം ഇനി വെറുതെ കഴിക്കണ്ട, ഇങ്ങനെ പാകം ചെയ്തെടുക്കൂ

എണ്ണയിൽ വെറുതെ കാച്ചിയെടുക്കുന്ന പപ്പടം ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ

എണ്ണയിൽ വെറുതെ കാച്ചിയെടുക്കുന്ന പപ്പടം ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ

author-image
WebDesk
New Update
Egg Papadam Recipe FI

മുട്ട പപ്പടം

എണ്ണയിൽ വറുത്തെടുക്കുന്ന വട്ട പപ്പടമാണോ പരിചിതം? മസാല പപ്പടവും കഴിച്ചിട്ടുണ്ടാകുമല്ലോ?. എങ്കിൽ ഇനി ഇതിൽ നിന്നും വ്യത്യസ്തമായ മുട്ട പപ്പടം കഴിച്ചു നോക്കൂ. ചോറിനൊപ്പം മാത്രമല്ലേ പറ്റൂ, എന്ന് പപ്പടത്തെ നിസാരക്കാരനാക്കരുത്. ചായക്കൊപ്പം കഴിക്കാനുള്ള പലഹാരത്തിനും ഇത് ഉപകാരപ്പെടും. ഭക്ഷണം കഴിക്കാൻ മടികാട്ടുന്ന കുട്ടിക്കുറുമ്പൻമാർ സ്കൂൾ വിട്ടെത്തുമ്പോൾ ഹെൽത്തിയായി തയ്യാറാക്കി നൽകാന സാധിക്കുന്ന സ്നാക്കാണ് മുട്ട പപ്പടം. ജിബിനാസ് തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: സോഫ്റ്റ് മാത്രമല്ല ഇനി പുട്ട് ഹെൽത്തിയുമാക്കാം, ഈ റെസിപ്പി ട്രൈ ചെയ്യൂ

ചേരുവകൾ

  • പപ്പടം- ആവശ്യത്തിന്
  • മുട്ട- 2 എണ്ണം
  • വെളുത്തുള്ളി- 4 അല്ലി
  • കറിവേപ്പില- ആവശ്യത്തിന്
  • ചുവന്നുള്ളി- ആവശ്യത്തിന്
  • പച്ചമുളക്- 4
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • കശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
  • വറ്റൽമുളക്- ആവശ്യത്തിന്
  • തേങ്ങ ചിരകിയത്- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്

Also Read: പ്രതിരോധശേഷി മാത്രമല്ല ദഹനാരോഗ്യവും മെച്ചപ്പെടുത്താം, ഇത് ദിവസവും കഴിക്കൂ


Also Read: അരിപ്പൊടി വേണ്ട, ബ്രേക്ക്ഫാസ്റ്റിന് പാലപ്പം 5 മിനിറ്റിൽ ചുട്ടെടുക്കാൻ ഇതാ ഒരു പൊടിക്കൈ

തയ്യാറാക്കുന്ന വിധം

  • പപ്പടം ചെറിയ കഷ്ണങ്ങളായി മുറിക്കാം.  
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.​
  • അതിലേയ്ക്ക് എണ്ണ ഒഴിച്ച് തിളച്ചു വരുമ്പോൾ പപ്പടം ചേർത്ത് വറുക്കാം.
  • അതേ എണ്ണയിലേയ്ക്ക് നാല് അല്ലി വെളുത്തുള്ളി, കറിവേപ്പില, നാല് പച്ചമുളക്,
  • ആവശ്യത്തിന് ചുവന്നുള്ളി എന്നിവ ചേർത്തു വഴറ്റാം.
  • ആവശ്യാനുസരണം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
    ഇതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഉടയ്ക്കാം.
  • മുട്ട വെന്തു വരുമ്പോൾ വറുത്ത പപ്പടം ചേർത്തിളക്കി യോജിപ്പിക്കാം.  
  • അൽപ്പം തേങ്ങ ചിരകിയതും, വറ്റൽമുളക് ചതച്ചതും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. 

Read More: ഒരു കപ്പ് റവ കൈയ്യിലുണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം ഒപ്പം ഹെൽത്തിയും

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: