/indian-express-malayalam/media/media_files/2025/10/15/mushroom-dishes-fi-2025-10-15-12-24-50.jpg)
കൂൺ വിഭവങ്ങൾ | ചിത്രം: ഫ്രീപിക്
പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഒരു കലവറയാണ് കൂൺ. ശരീരത്തിന് ആവശ്യമായ ഒട്ടേറെ പോഷകങ്ങൾ നൽകുന്നതിനൊപ്പം, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൂണുകൾക്ക് കഴിവുണ്ട്. എന്നാൽ കൂണിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിവുണ്ടെങ്കിലും, അത് എങ്ങനെ എളുപ്പത്തിലും രുചികരമായും വീട്ടിൽ പാചകം ചെയ്യാം എന്നതിൽ സംശയമുണ്ടാകാം.
Also Read: മധുരത്തിനൊപ്പം ആരോഗ്യവും നേടാം, ദിവസവും രാവിലെ ഇത് കഴിക്കൂ
കൂൺ വിഭവങ്ങൾ ഉണ്ടാക്കുക എന്നത് നിങ്ങൾ വിചാരിക്കുന്നതിലും വളരെ എളുപ്പമാണ്. പുറമെ നിന്ന് വാങ്ങുന്ന വിഭവങ്ങളുടെ അതേ രുചിയിൽ കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ തന്നെ ഇത് തയ്യാറാക്കാം. എണ്ണ അധികം ഉപയോഗിക്കാത്തതും മസാലകളുടെ അളവ് കുറഞ്ഞതുമായ വിഭവങ്ങൾ ഒരുക്കി രുചിയും ആരോഗ്യവും ഒരുപോലെ നിലനിർത്താൻ സാധിക്കും. അത്തരം 6 കൂൺ റെസിപ്പികൾ പരിചയപ്പെടാം.
ഗ്രിൽ ചെയ്തതോ വറുത്തതോ ആയ കൂണുകൾ: ഒലിവ് ഓയിലും മസാലയും ചേർത്ത് മുഴുവൻ കൂണുകളും ഗ്രിൽ ചെയ്യുക അല്ലെങ്കിൽ വറുക്കുക. ഈ രീതിയിൽ അവയുടെ രുചി വർധിപ്പിക്കുകയും ആരോഗ്യകരമായ ഒരു ലഘുഭക്ഷണമോ സൈഡ് വിഭവമോ ആക്കുകയും ചെയ്യാം.
Also Read: ഒരു കപ്പ് റവ കൈയ്യിലുണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം ഒപ്പം ഹെൽത്തിയും
മഷ്റൂം ഓംലെറ്റ്
രുചിയും ആന്റിഓക്‌സിഡന്റുകളും കൂടുതലുള്ള പ്രോട്ടീൻ നിറഞ്ഞ പ്രഭാതഭക്ഷണത്തിനായി നിങ്ങളുടെ ഓംലെറ്റിലോ സ്ക്രാംബിൾഡ് എഗ്ഗിലോ ചെറുതായി അരിഞ്ഞ കൂൺ ചേർക്കാം
മഷ്റൂം സാലഡും റാപ്പുകളും
അസംസ്കൃതമായതോ ചെറുതായി വേവിച്ചതോ ആയ കൂണുകൾ സാലഡുകളിലും റാപ്പുകളിലും ചേർക്കാം.
Also Read: ഊർജ്ജവും ഉന്മേഷവും ആരോഗ്യവും നേടാം, ഈ എനർജി ഡ്രിങ്ക് കുടിക്കൂ
മഷ്റൂം സൂപ്പ്
വേവിച്ച കൂണുകൾ പച്ചക്കറി വേവിച്ച വെള്ളത്തിലോ ചിക്കൻ വേവിച്ച വെള്ളത്തിലോ ചേർത്ത് കുരമുളക് പൊടി, ഉപ്പ്, കോൺഫ്ലോർ എന്നിവ ചേർത്ത് ക്രീമിയാക്കി ചൂടോടെ കുടിക്കാം.
വഴറ്റിയ കൂൺ
ഒലിവ് ഓയിലിലോ വെണ്ണയിലോ വെളുത്തുള്ളിയും ഇഞ്ചിയും, പച്ചമുളകും, മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് വഴറ്റിയെടുക്കാം
പച്ചക്കറികൾക്കൊപ്പം വറുത്തെടുക്കുക
നിങ്ങളുടെ പ്രിയപ്പെട്ട പച്ചക്കറികളും സോസുകളും ചേർത്ത് കൂൺ വറുത്തെടുക്കാം.
Read More: ബ്ലഡ് ഷുഗർ നിയന്ത്രിക്കാം ഒപ്പം ശരീര ഭാരം കുറയ്ക്കാം, ദിവസവും രാവിലെ ഇത് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.