New Update
/indian-express-malayalam/media/media_files/2025/09/19/crispy-paripu-vada-recipe-fi-2025-09-19-10-07-19.jpg)
സോയ പരിപ്പ് വട
വൈകുന്നേരങ്ങളിൽ, നിങ്ങൾക്ക് ചൂടുള്ളതും, മൊരിഞ്ഞതുമായ ഒരു പരിപ്പു വട കഴിക്കാൻ ആഗ്രഹമുണ്ടാകാം. ആ ആഗ്രഹം തൃപ്തിപ്പെടുത്താൻ, പ്രോട്ടീൻ സമ്പുഷ്ടമായ വട കഴിക്കാം. അത് ക്രിസ്പിയാക്കാൻ പരിപ്പു മാത്രമല്ല സോയ ചങ്ക്സ് കൂടി ചേർത്തു നോക്കൂ. നിങ്ങളുടെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ സ്വാദിഷ്ടമായ വട എളുപ്പത്തിൽ തയ്യാറാക്കാം. മൈ ഹോം കിച്ചൺ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
Also Read: ചപ്പാത്തി സോഫ്റ്റും ഹെൽത്തിയുമാക്കാം, ഗോതമ്പ് പൊടിയിൽ ഇതു ചേർത്തു കുഴയ്ക്കൂ
ചേരുവകൾ
- സോയ- 1 കപ്പ്
- തുവരപരിപ്പ് - 1/2 കപ്പ്
- സവാള- 1
- പച്ചമുളക് - 2
- ഇഞ്ചി - 1 കഷണം
- വെളുത്തുള്ളി - 3 അല്ലി
- ജീരകം - 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
- പുതിനയില- ആവശ്യത്തിന്
- കറിവേപ്പില- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
Also Read: രണ്ട് കപ്പ് റവ എടുത്തോളൂ, ഇനി ഇടിയപ്പം സോഫ്റ്റായി തയ്യാറാക്കാം
Advertisment
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ അൽപം ചൂടുവെള്ളമെടുത്ത് അതിൽ സോയ കഷ്ണങ്ങൾ 10 മുതൽ 15 മിനിറ്റു വരെ കുതിർത്തു വയ്ക്കാം. സോയ നന്നായി കുതിർന്നു കഴിഞ്ഞാൽ കൈകൾ ഉപയോഗിച്ച് അത് പിഴിഞ്ഞെടുത്തു വയ്ക്കാം. ഇതേ പോലെ തന്നെ തുവരപരിപ്പും വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- കുതിർത്തെടുത്ത പരിപ്പ് അരച്ചെടുക്കാം. അതിലേയ്ക്ക് സോയ ചെറിയ കഷ്ണങ്ങളായി ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം. തരികളില്ലാതെ സോഫ്റ്റായി വേണം ഇത് അരച്ചെടുക്കാൻ.
- ഇത് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ചെറുതായി അരിഞ്ഞ പച്ചമുളക്, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ജീരകം, മല്ലിയല, പുതിനയില, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- കുഴച്ചെടുത്ത മിശ്രിതം ചെറിയ ഉരുളകളാക്കി ഉഴുന്നു വടയുടെ ആകൃതിയിലാക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം. ശേഷം തീ കുറച്ചു വച്ച് പരത്തിയ വടകൾ അതിൽ വറുത്തെടുക്കാം.
- പരിപ്പ് വടകൾ ടിഷ്യൂ പേപ്പറിൽ വച്ച് അമിതമായ എണ്ണ കളയാം. ശേഷം ചൂടോടെ തന്നെ കഴിച്ചു നോക്കൂ ഈ സോയ പരിപ്പ് വട.
Read More: റവ മാത്രമല്ല, ഇവ കൂടി ചേർത്താൽ ഉപ്പുമാവ് ആരും കഴിച്ചു പോകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.