/indian-express-malayalam/media/media_files/2025/10/18/healthy-kanji-recipe-fi-2025-10-18-11-42-31.jpg)
ഹെൽത്തി കഞ്ഞി
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലർക്കും, കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതോ ഭക്ഷണക്രമം പാലിക്കുന്നതോ ഒരു വെല്ലുവിളിയായിരിക്കും. അത്തരം ആളുകൾക്ക്, വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന അത്ഭുതകരവും പരമ്പരാഗതവുമായ ആരോഗ്യകരമായ ഒരു റെസിപ്പി പരിചയപ്പെടാം. ദിവസവും ഈ കഞ്ഞി പതിവായി കഴിച്ചാൽ, നിങ്ങളുടെ ഭാരം വേഗത്തിൽ കുറയും. പ്രമേഹമുള്ളവർക്കും ഇത് ഗുണകരമാണ്. ഇതിൽ പോഷകങ്ങൾ ധാരാളമുള്ളതിനാൽ, ശരീരഭാരം കുറയ്ക്കുന്ന സമയത്ത് ക്ഷീണം വരുന്നത് തടയും. സാറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: കുറഞ്ഞ സമയത്തിൽ കൂടുതൽ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം, ഇനി കൂൺ കിട്ടിയാൽ ഈ റെസിപ്പികൾ ട്രൈ ചെയ്യൂ
ചേരുവകൾ
- കറുത്ത് അരി
- മുതിര
- ബാർലി
- ചെറുപയർ പരിപ്പ്
- കുരമുളക്
- ജീരകം
- വെളുത്തുള്ളി
Also Read: മുട്ടത്തോരൻ രുചികരവും കൂടുതൽ പോഷകസമൃദ്ധവുമാക്കാം, ഈ ഇല കൂടി ചേർക്കൂ
Also Read: പോഷകസമൃദ്ധവും രുചികരവുമാണ്, ഇനി ദിവസവും ഈ സാലഡ് കഴിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കറുത്ത് അരി ചേർത്തു വറുക്കാം. ഇത് മാറ്റി, മുതിര, ബാർലി, ചെറുപയർ പരിപ്പ്, എന്നിവ ചേർത്ത് വറുത്ത് മാറ്റാം.
- അതേ പാനിലേയ്ക്ക് കുരുമുളക്, ജീരകം, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വറുക്കാം.
- വറുത്തെടുത്തവ ഒരുമിച്ച് മിക്സിയിൽ ചേർത്ത് പൊടിക്കാം.
- ഒരു സോസ് പാനിൽ വെള്ളമെടുത്ത് നന്നായി തിളപ്പിക്കാം. അതിലേയ്ക്ക് പൊടിയിൽ നിന്നും ആവശ്യത്തിന് ചേർക്കാം.
- ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇത് ഇളക്കി കുറുക്കിയെടുക്കാം.
- ദിവസവും രാവിലെ ഇത് കഴിക്കുന്നത് ദഹനാരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, ഭാരനിയന്ത്രണത്തിനും സഹായകരമാണ്.
Read More: ഈ മസാല മാത്രം മതി, ഇനി ഫിഷ് ഫ്രൈ കിടിലനാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.