/indian-express-malayalam/media/media_files/2025/10/17/cucumber-curd-salad-recipe-fi-2025-10-17-13-57-11.jpg)
സാലഡ്
കുറേയധികം പച്ചക്കറികളും മറ്റും അരിഞ്ഞ് സാലഡ് ഉണ്ടാക്കി ബുദ്ധിമുട്ടേണ്ട. ഒരു വെള്ളരിയ്ക്ക തന്നെ ധാരാളം. കട്ടത്തൈരും സാലഡ് വെള്ളിരിയും ഉണ്ടെങ്കിൽ രുചികരവും ആരോഗ്യപ്രദവുമായ സാലഡ് വളരെ പെട്ടെന്ന് തയ്യാറാക്കവുന്നതേയുള്ളൂ. വാണ്ടൂർ കിച്ചൺ എന്ന ഇൻസ്റ്റ്ഗ്രാം പേജിലൂടെ പരിചയപ്പെടാം ഈ​ സാലഡ് റെസിപ്പി.
Also Read: കുറഞ്ഞ സമയത്തിൽ കൂടുതൽ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം, ഇനി കൂൺകിട്ടിയാൽ ഈ റെസിപ്പികൾ ട്രൈ ചെയ്യൂ
ചേരുവകൾ
- സാലഡ് വെള്ളരി
- കട്ടത്തൈര്
- വറ്റൽമുളക്
- മല്ലിയില
- കുരുമുളകുപൊടി
- ഉപ്പ്
Also Read: മുട്ടത്തോരൻ രുചികരവും കൂടുതൽ പോഷകസമൃദ്ധവുമാക്കാം, ഈ ഇല കൂടി ചേർക്കൂ
Also Read: മാവ് അരച്ചെടുക്കേണ്ട, അരിപ്പൊടിയിലേയ്ക്ക് ഇവ ചേർത്താൽ ഞൊടിയിടയിൽ ദോശ ചുട്ടെടുക്കാം
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് സാലഡ് വെള്ളരി വട്ടത്തിൽ അരിഞ്ഞെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് കട്ടത്തൈരും ചേർക്കാം.
- ചെറുതായി അരിഞ്ഞ മല്ലിയില, വറ്റൽമുളക് ചതച്ചത്, അൽപ്പം കുരുമുളകു പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്തിളക്കാം.
- ചോറിനൊപ്പമോ, അല്ലാതെയോ കഴിക്കാം ഈ രുചികരമായ സാലഡ്.
Read More: ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാം; ബ്രേക്ക്ഫാസ്റ്റിലേയ്ക്ക് ഇതു കൂടി ചേർക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.