/indian-express-malayalam/media/media_files/2025/10/22/rice-salad-recipe-fi-2025-10-22-15-40-03.jpg)
റൈസ് സാലഡ്
ആരോഗ്യവും രുചിയും ഒരുമിച്ചു ചേർന്നാൽ ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം. അതിനായി ഒരു തവണ ഈ കോളിഫ്ലവർ ബദാം റൈസ് സാലഡ് ശീലമാക്കൂ. പോഷകസമൃദ്ധവും ആരോഗ്യകരവും രുചികരവുമാണ്. 30 മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. ബദാം, കോളിഫ്‌ളവർ എന്നിവയുടെ ഗുണങ്ങൾ നിറഞ്ഞ ഈ സാലഡ് അമിതമായി വിശക്കുന്നത് തടഞ്ഞ് വയർ നിറയ്ക്കുന്ന പ്രതീതി നൽകുന്നു. കുക്കീ ആൻ്റ് കെയ്റ്റ് എന്ന് ഫെയ്സ് ബുക്ക് പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: വയറു നിറയെ ചോറുണ്ണാൻ പോഷകഗുണങ്ങളുള്ള ഈ ഒരു ചമ്മന്തി മതി
ചേരുവകൾ
- ബദാം- 1 കപ്പ്
- കടൽ ഉപ്പ്- ആവശ്യത്തിന്
- മല്ലിയില- 1 ടേബിൾസ്പൂൺ
- ഇഞ്ചി- 1 ടീസ്പൂൺ
- ജീരകം- 1/2 ടീസ്പൂൺ
- കോളിഫ്ലവർ- 2 കപ്പ്
- കുരുമുളക്- 1/2 ടീസ്പൂൺ
- നാരങ്ങ നീര്- 2 മില്ലി
- പച്ചമുളക്- 1 ടീസ്പൂൺ
- ഒലിവ് ഓയിൽ- 2 ടേബിൾസ്പൂൺ
Also Read: കരുത്തുറ്റ ശരീരത്തിന് ഒരു ഹെൽത്തി ലഡ്ഡു, പഞ്ചസാരയോ കടലമാവോ വേണ്ട
Also Read: പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കാം, ജങ്ക് ഫുഡുകൾ ഒഴിവാക്കി ഈ 6 ഭക്ഷണങ്ങൾ കഴിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ബദാം ചേർത്ത് വറുക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
- ബദാമിൻ്റെ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം.
- അതേ പാനിലേയ്ക്ക് ഒലിവ് ഓയിൽ ഒഴിച്ച് ജീരകം ചേർത്തു പൊട്ടിക്കാം.
- അതിലേയ്ക്ക് ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
- ഇതേ സമയം കോളിഫ്ലവർ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കാം.
- ഇഞ്ചിയും പച്ചമുളകും വഴറ്റിയതിലേയ്ക്ക് കോളിഫ്ലവർ ചേർത്തു വേവിക്കാം.
- കോളിഫ്ലവർ വെന്തതിനു ശേഷം അടുപ്പിൽ നിന്നു മാറ്റാം. അതിലേയ്ക്ക് നാരങ്ങ നീരും, ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്തിളക്കി യോജിപ്പിക്കാം.
- അവസാനം ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ കൂടി ചേർക്കാം. ഇതിലേയ്ക്ക് വറുത്ത ബദാം ചേർത്ത് വിളമ്പാം.
Read More: പഞ്ഞി പോലുള്ള ചപ്പാത്തി വേണോ? മാവ് കുഴയ്ക്കുമ്പോൾ ഇത് പോലെ ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us