/indian-express-malayalam/media/media_files/2025/10/22/healthy-indian-snacks-fi-2025-10-22-12-53-26.jpg)
ലഘുഭക്ഷണം ഹെൽത്തിയാക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/22/healthy-indian-snacks-1-2025-10-22-12-53-37.jpg)
ഡ്രൈ ഫ്രൂട്ട് ലഡു
ഈന്തപ്പഴം, ബദാം, വാൽനട്ട്, ഓട്സ് എന്നിവ ചേർത്ത് വീട്ടിൽ ഉണ്ടാക്കുന്ന ലഡു സ്വാഭാവികമായും മധുരത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തുകയും ആരോഗ്യകരമായ കൊഴുപ്പും സുസ്ഥിരമായ ഊർജ്ജവും നൽകുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/10/22/healthy-indian-snacks-2-2025-10-22-12-53-37.jpg)
വറുത്ത മഖാന
കുറഞ്ഞ കലോറിയും ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടവുമായ വറുത്ത മഖാന വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് അനുയോജ്യമാണ്. അധിക രുചിക്കായി ഒരു നുള്ള് ഉപ്പ്, മഞ്ഞൾ അല്ലെങ്കിൽ ചാട് മസാല എന്നിവ ചേർത്ത് കഴിക്കാം.
/indian-express-malayalam/media/media_files/2025/10/22/healthy-indian-snacks-3-2025-10-22-12-53-37.jpg)
പോഹ
അരി, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് അവൽ വേവിച്ചെടുക്കാം. ഇത് നാരുകളാൽ സമ്പുഷ്ടമായ ഒരു ലഘുഭക്ഷണമാണ്. ഇത് ഭക്ഷണത്തിൻ്റെ ഇടവേളയിൽ ഊർജ്ജം സ്ഥിരമായി നിലനിർത്തുന്നു.
/indian-express-malayalam/media/media_files/2025/10/22/healthy-indian-snacks-4-2025-10-22-12-53-37.jpg)
വറുത്ത കടല
പ്രോട്ടീനും നാരുകളും കൂടുതലുള്ള കടല നിങ്ങളുടെ വിശപ്പ് ശമിപ്പിച്ച് അമിതമായ ആഹാരം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/10/22/healthy-indian-snacks-5-2025-10-22-12-53-37.jpg)
മുളപ്പിച്ച പയർ
മുളപ്പിച്ച ചെറുപയറിലേക്ക് കടല, ഉള്ളി, തക്കാളി, നാരങ്ങാനീര്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് കഴിക്കുന്നത് പ്രോട്ടീൻ സമ്പുഷ്ടവും, ഉന്മേഷദായകവും, ദഹനത്തിന് ഉത്തമവുമാണ്.
/indian-express-malayalam/media/media_files/2025/10/22/healthy-indian-snacks-6-2025-10-22-12-53-37.jpg)
വെജിറ്റബിൾ സ്റ്റിക്കുകൾ
വെള്ളരിക്ക, കാരറ്റ്, ബെൽ പെപ്പർ എന്നിവ നീളത്തിൽ അരിഞ്ഞെടുക്കാം. ഇത് പുതിന-മല്ലി അല്ലെങ്കിൽ നിലക്കടല ചട്ണിയുമായി ചേർത്താൽ പോഷകസമൃദ്ധമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us