/indian-express-malayalam/media/media_files/2025/10/22/soft-chapati-fi-2025-10-22-14-07-23.jpg)
ചപ്പാത്തി | ചിത്രം: ഫ്രീപിക്
മലയാളികളുടെ ദോശയും ഇഡ്ഡലിയും പോലെയാണ് വടക്കേ ഇന്ത്യയിൽ ചപ്പാത്തി. പറാത്ത എന്നും ഇത് വിളിക്കാം. ഗോതമ്പ് ഉപയോഗച്ച് തയ്യാറാക്കുന്ന ചപ്പാത്തി നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണശീലത്തിൻ്റെ ഭാഗമായി മലയാളികൾക്കിടയിലും ചപ്പാത്തി സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു.
അമിതമായി വിശക്കുന്നത് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ ഗോതമ്പ് ഉൾപ്പെടുത്തുന്നത് ഉചിതമാണ്.
Also Read: 2 മിനിറ്റേ ആവശ്യമുള്ളൂ, മുട്ടയും ബ്രെഡും ഉണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് സിംപിളായി തയ്യാറാക്കാം
വെജിറ്റബിൽ സ്റ്റ്യൂ, ചിക്കൻ ബീഫ് വിഭവങ്ങൾ, മഞ്ചയൂരിയൻ, അച്ചാർ തുടങ്ങി ചപ്പാത്തിക്ക് വ്യത്യസ്ത കോമ്പിനേഷനുകൾ ഉണ്ട്.
എത്ര തന്നെ രുചികരവും ആരോഗ്യപ്രദവുമാണെങ്കിലും ചപ്പാത്ത് തയ്യാറാക്കുന്നത് തന്നെ ഏറെ ശ്രമകരമായ കാര്യമാണ്. പരത്തിയെടുക്കുന്ന ചപ്പാത്തി മാവി ചുട്ടെടുത്തിട്ടും കല്ലുപോലിരുന്നാൽ ആസ്വദിച്ചു കഴിക്കാൻ പറ്റുമോ?. സോഫ്റ്റും രുചികരവുമായ ചപ്പാത്തി കിട്ടാൻ ഗോതമ്പ് പൊടി മാത്രം പോര. തൗഫീക്ക് പരിചയപ്പെടുത്തുന്ന ഈ പനീർ ചപ്പാത്തി റെസിപ്പി ട്രൈ ചെയ്യൂ.
ചേരുവകൾ
- ഗോതമ്പ് പൊടി
- ഉരുളക്കിഴങ്ങ്
- സവാള
- മല്ലിയില
- പച്ചമുളക്
- വറ്റൽമുളക്
- ഉപ്പ്
- തൈര്
- പാൽ
- പനീർ
Also Read: പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കാം, ജങ്ക് ഫുഡുകൾ ഒഴിവാക്കി ഈ 6 ഭക്ഷണങ്ങൾ കഴിക്കൂ
Also Read: കരുത്തുറ്റ ശരീരത്തിന് ഒരു ഹെൽത്തി ലഡ്ഡു, പഞ്ചസാരയോ കടലമാവോ വേ
തയ്യാറാക്കുന്ന വിധം
- പനീർ ഗ്രേറ്റ് ചെയ്ത് മാറ്റി വയ്ക്കാം. ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
- അതിലേയ്ക്ക് മല്ലിയില, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
വറ്റൽമുളക് ചതച്ചെടുത്തത് എരിവിനനുസരിച്ചും ആവശ്യത്തിന് ഉപ്പും കുറച്ചു തൈരും ചേർത്ത് നന്നായി കുഴച്ചെടുക്കാം. - ഇതിലേയ്ക്ക് ഗോതമ്പ് പൊടി ചേർത്ത് ഒരിക്കൽ കൂടി ഇളക്കാം. പാലോ അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളമോ ഉപയോഗിച്ച് കുഴയ്ക്കുന്നത് മാവ് സോഫ്റ്റാകാൻ സഹായിക്കും.
കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കാം. - ഉരുളകൾക്കുള്ളിലേയ്ക്ക് ഗ്രേറ്റ് ചെയ്ത പനീർ വയ്ക്കാം. ശേഷം പരത്തിയെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ കുറച്ച് നെയ്യ് പുരട്ടാം.
- പാൻ ചൂടായതിനു ശേഷം തീ കുറച്ച് ചപ്പാത്തി അതിലേയ്ക്കു വയ്ക്കാം. ഇരുവശങ്ങളും വേവിച്ചെടുക്കാം.
Read More: മാവ് അരയ്‌ക്കേണ്ട, പഞ്ഞിപോലുള്ള ദോശ 5 മിനിറ്റിൽ ചുട്ടെടുക്കാൻ ഇതാ ഒരു പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us