/indian-express-malayalam/media/media_files/2025/10/21/soft-dosa-recipe-fi-2025-10-21-14-48-15.png)
അവൽ ദോശ
ദോശ ഇഷ്ടമല്ലാത്തവർ ഉണ്ടാകില്ല. സാധാരണ ദോശയിൽ നിന്ന് വ്യത്യസ്തമായി, വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതും നല്ല മൃദുവായിട്ടുള്ളതുമായ ഒരു ബ്രേക്ക്ഫാസ്റ്റാണ് അവൽ ദോശ. സാധാരണ ദോശയ്ക്ക് ആവശ്യമായത്ര സമയം കുതിർക്കാനോ പുളിപ്പിക്കാനോ ഇതിന് ആവശ്യമില്ല. വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റാണിത്. ഹെബ്ബേഴ്സ് കിച്ചൺ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- അവൽ- 1 കപ്പ്
- റവ- 1 കപ്പ്
- തൈര് - 1 കപ്പ്
- വെള്ളം - 1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- ബേക്കിംഗ് സോഡ- 1/2 ടീസ്പൂൺ
- എണ്ണ/നെയ്യ് - ആവശ്യത്തിന്
Also Read: 2 മിനിറ്റേ ആവശ്യമുള്ളൂ, മുട്ടയും ബ്രെഡും ഉണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് സിംപിളായി തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ ബൗളിൽ അവലെടുത്ത് രണ്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- ഇതിലേയ്ക്ക് ഒരു കപ്പ് റവയും, ഒരു കപ്പ് തൈരും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം.
- ഇതിലേയ്ക്ക് ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കാം.
- അരച്ചെടുത്ത മാവിലേയ്ക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്തിളക്കാം.
- ഇത് അൽപ സമയം മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മാവ് ഒഴിച്ച് പരത്താം. ഇരുവശവും വേവിച്ചെടുക്കാം.
- ഇനി തേങ്ങ അരച്ച ചമ്മന്തിയോടൊപ്പമോ സാമ്പാറിനൊപ്പമോ കഴിക്കാം.
Also Read: അരി കുതിർക്കേണ്ട, ചോറും വേണ്ട; ഇനി പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാൻ ഇതാ പൊടിക്കൈ
ഗുണങ്ങൾ
- അവലിൽ ധാരാളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജം നൽകുന്നു.
- ഇതിൽ കൊഴുപ്പ് വളരെ കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കാം.
- ഇതിൽ ഇരുമ്പിൻ്റെ അംശവും അടങ്ങിയിട്ടുണ്ട്, അതിനാൽ വിളർച്ച തടയാൻ ഉത്തമമാണ്.
- നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്.
Read More: കരുത്തുറ്റ ശരീരത്തിന് ഒരു ഹെൽത്തി ലഡ്ഡു, പഞ്ചസാരയോ കടലമാവോ വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.