/indian-express-malayalam/media/media_files/2025/10/21/ragi-laddu-recipe-fi-2025-10-21-13-59-04.jpg)
റാഗി ലഡ്ഡു
ഇരുമ്പും കാൽസ്യവും കൊണ്ട് സമ്പുഷ്ടമാണ് റാഗി. ഒപ്പം നേന്ത്രപ്പഴം കൂടി ചേരുമ്പോൾ ഇത് പ്രോട്ടീനാൽ സമ്പന്നമാകുന്നു. ഇവ രണ്ടും ഉപയോഗിച്ച് കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ കഴിക്കാൻ സാധിക്കുന്ന ലഡ്ഡു തയ്യാറാക്കാം. വളരെ കുറച്ച് സമയം കൊണ്ട് ഇത് തയ്യാറാക്കാം. പഞ്ചസാരയ്ക്ക് പകരം ശർക്കരയോ പ്രകൃതിദത്തമായ മറ്റെന്തെങ്കിലും ചേരുവകളോ ഉപയോഗിക്കാം. അതിനാൽ പ്രമേഹ പേടി വേണ്ട. പുഷ്പ വിജയ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- റാഗി- 1 കപ്പ്
- നേന്ത്രപ്പഴം- 2
- ശർക്കര- 1/2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- നെയ്യ്- 2 ടേബിൾസ്പൂൺ
- ഏലയ്ക്കപ്പൊടി- ആവശ്യത്തിന്
- കശുവണ്ടി
- ബദാം
Also Read: 2 മിനിറ്റേ ആവശ്യമുള്ളൂ, മുട്ടയും ബ്രെഡും ഉണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് സിംപിളായി തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യ് ചേർത്ത് ചൂടാക്കാം. നെയ്യ് ചൂടായി വരുമ്പോൾ ഒരു കപ്പ് റാഗിപ്പൊടി ചേർത്ത് 5 മിനിറ്റ് വേവിച്ചു മാറ്റാം.
- മറ്റൊരു പാനിൽ നെയ്യ് ഒഴിക്കാം. അതിലേയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയ നേന്ത്രപ്പഴം ചേർത്തു വഴറ്റാം. ചിരകിയെടുത്ത തേങ്ങ ഇതിനൊപ്പം ചേർത്തിളക്കാം.
- അടുപ്പണച്ചതിനു ശേഷം അര കപ്പ് ശർക്കര ലായനി ചേർത്തിളക്കാം. ഒപ്പം നേന്ത്രപ്പഴം ഉടച്ചെടുക്കാം.
- ഇതിലേയ്ക്ക് ഏലയ്ക്കാപ്പൊടിയും, കശുവണ്ടി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്തിളക്കി കുഴയ്ക്കാം. അൽപം നെയ്യ് കൂടി ചേർത്തിളക്കാം.
- കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കാം. ഇത് ആവശ്യാനുസരണം കഴിക്കാം.
Also Read: കഠിനമായ ഡയറ്റുകൾ വേണ്ട, ശരീരഭാര നിയന്ത്രണത്തിന് ദിവസവും ഒരു നേരം ഇത് കഴിക്കൂ
ഗുണങ്ങൾ
- കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളെ ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- ഉയർന്ന അളവിലുള്ള നാരുകളും പോളിഫിനോളുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്സ് ഉണ്ട്.
- ഇരുമ്പിന്റെ നല്ല ഉറവിടമാണ് റാഗി. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്നു. മുളപ്പിച്ച റാഗിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇരുമ്പ് എളുപ്പത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.
- റാഗിയിലുള്ള ചില അമിനോ ആസിഡുകൾ കരളിലെ കൊഴുപ്പ് നീക്കം ചെയ്യുകയും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും ചെയ്യുന്നു.
Read More: മാവ് കുഴച്ചും പരത്തിയും സമയം കളയേണ്ട, ഇനി രണ്ട് കപ്പ് അരിപ്പൊടിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.