/indian-express-malayalam/media/media_files/2025/10/21/ragi-sweet-potato-chapati-recipe-fi-2025-10-21-12-30-29.jpg)
മധുരക്കിഴങ്ങ് റാഗി ചപ്പാത്തി
ഇന്ത്യൻ വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചപ്പാത്തി അല്ലെങ്കിൽ റൊട്ടി. പല കറികളുടെയും പ്രധാന കൂട്ടുകാരനായ ഇത് ലളിതവും എന്നാൽ പോഷകസമൃദ്ധവുമാണ്. എങ്കിലും, എല്ലാവർക്കും ഒരുപോലെ മൃദുവായ ചപ്പാത്തി ഉണ്ടാക്കാൻ സാധിക്കാറില്ല. എന്നാൽ അതിനൊരു വഴിയുണ്ട്. അൽപം പോലും ഗോതമ്പ് പൊടി ഉപയോഗിക്കാതെ ചപ്പാത്തി ചുട്ടെടുക്കാം, അതും ഹെൽത്തിയായി.
Also Read: പിരിഞ്ഞു പോയ പാൽ വെറുതെ കളയരുതേ... മിനിറ്റുകൾക്കുള്ളിൽ ഒരു മധുരം തയ്യാറാക്കാം
സ്ഥിരം തയ്യാറാക്കുന്ന ചപ്പാത്തി റെസിപ്പി മാറ്റിപ്പിടിക്കാം. അതിനായി ഗോതമ്പ് പൊടിക്കു പകരം റാഗിപ്പൊടിയും, മധുരക്കിഴങ്ങും ഉപയോഗിക്കാം. ഇത് ഗ്ലൂറ്റൻ രഹിതവും, നാരുകളാൽ സമ്പന്നവുമാണ്. അതിനാൽി ശരീരഭാരം മാത്രമല്ല, രക്തത്തിലെ പഞ്ചസാരയും, നിയന്ത്രിക്കാം. സ്പൈസ് ആൻ്റ് ഷൈൻ എന്ന് ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- റാഗിപ്പൊടി- 1 കപ്പ്
- മധുരക്കിഴങ്ങ്- 1/2 കപ്പ്
- സവാള- 1
- പച്ചമുളക്- 2
- ഇഞ്ചി- 1
- മല്ലിയില- 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- നെയ്യ്- ആവശ്യത്തിന്
Also Read: കഠിനമായ ഡയറ്റുകൾ വേണ്ട, ശരീരഭാര നിയന്ത്രണത്തിന് ദിവസവും ഒരു നേരം ഇത് കഴിക്കൂ
തയ്യാറാക്കുന്ന വിധം
- മധുരക്കിഴങ്ങ് ആവിയിൽ വേവിച്ചെടുക്കാം. അത് തണുത്ത് കഴിഞ്ഞ് തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
- ഒരു ബൗളിലേയ്ക്ക് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് അര കപ്പ് ചേർക്കാം. ഒപ്പം ഒരു കപ്പ് റാഗിപ്പൊടി, ഒരു സവാള ചെറുതായി അരിഞ്ഞെടുക്കാം, രണ്ട് പച്ചമുളക് അരിഞ്ഞെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം.
- അര ടീസ്പൂൺ മല്ലിയില, ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- അൽപം വെള്ളം ഒഴിച്ച് മാവ് ഇളക്കി യോജിപ്പിക്കാം.
- മാവ് മൃദുവും സോഫ്റ്റുമാകാൻ ഇത് സഹായിക്കും.
- കുഴച്ചെടുത്ത മാവ് ഒട്ടിപിടിക്കാതിരിക്കാൻ അൽപം എണ്ണ മുകളിൽ പുരട്ടി. അൽപ സമയം മാറ്റി വയ്ക്കാം.
- ശേഷം അത് ചെറിയ ഉരുളകളാക്കിയെടുക്കാം.
- ഉരുളകളാക്കിയ മാവ് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യ് പുരട്ടാം. ശേഷം പരത്തിയെടുത്തത് അതിൽ വച്ച് ചുട്ടെടുക്കാം. ഇരുവശങ്ങളും വേവിച്ചെടുക്കാം.
Also Read: അരി കുതിർക്കേണ്ട, ചോറും വേണ്ട; ഇനി പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാൻ ഇതാ പൊടിക്കൈ
ഗുണങ്ങൾ
- നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്.
- കുറഞ്ഞ ഗ്ലൈസെമിക് സൂചികയും നാരുകളും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
- പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് രക്തസമ്മർദം നിയന്ത്രിക്കാനും, ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
- ഇവയിലെ ഉയർന്ന നാരുകൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു, അതുവഴി വിശപ്പ് കുറയ്ക്കുകയും സ്വാഭാവികമായും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
- റാഗിപ്പൊടിയിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഊർജ്ജവും, ഉന്മേഷവും മെച്ചപ്പെടുത്തും.
Read More: 2 മിനിറ്റേ ആവശ്യമുള്ളൂ, മുട്ടയും ബ്രെഡും ഉണ്ടെങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റ് സിംപിളായി തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.