New Update
/indian-express-malayalam/media/media_files/2025/10/17/snack-with-paneer-fi-2025-10-17-13-39-12.jpg)
ദീപാവലി മധുരം
പാൽ പിരിഞ്ഞു പോവുക എന്നത് അടുക്കളയിൽ സ്ഥിരം സംഭവിക്കുന്ന കാര്യമാണ്. ഇത്തരത്തിൽ പിരിഞ്ഞുപോയ പാൽ ഒരളവിൽ കൂടുതലായാൽ എന്തു ചെയ്യും?. ഇനി അതു വെറുതെ കളയേണ്ട, അടിപൊളി പലഹാരം തയ്യാറാക്കി നോക്കൂ. ജിബിനാസ് കഫേ സ്ടീറ്റാണ് ഈ പലഹാര റെസിപ്പി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്.
Advertisment
Also Read: ഊർജ്ജവും ഉന്മേഷവും ആരോഗ്യവും നേടാം, ഈ എനർജി ഡ്രിങ്ക് കുടിക്കൂ
ചേരുവകൾ
- പാൽ
- നാരങ്ങാനീര്
- റവ
- പഞ്ചസാര
- വെള്ളം
- ഏലയ്ക്ക
Also Read: 1 കപ്പ് അരിയുണ്ടെങ്കിൽ ഇനി ഇഷ്ടം പോലെ ബർഫി കഴിക്കാം, സിംപിളാണ് റെസിപ്പി
Advertisment
തയ്യാറാക്കുന്ന വിധം
- മൂന്ന് കപ്പ് പാൽ പാത്രത്തിലെടുത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക. തിളച്ചു വന്ന പാലിലേയ്ക്ക് അൽപ്പം നാരങ്ങാനീരു കൂടിചേർത്തിളക്കാം.
- പിരിഞ്ഞു വന്ന പാലിൻ്റെ വെള്ളം അരിച്ചു കളഞ്ഞതിനു ശേഷം നന്നായി പൊടിച്ചു വെയ്ക്കാം.
- ഇതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ റവ കൂടി ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് പഞ്ചസാര ചൂടാക്കുക. രണ്ട് കപ്പ് വെള്ളം ചേർത്തിളക്കി പഞ്ചസാര ലായനി തയ്യാറാക്കാം.
- അലിഞ്ഞു വരുന്ന പഞ്ചസാരയിലേയ്ക്ക് നാല് ഏലയ്ക്ക് ചേർക്കാം.
- തിളക്കുന്ന പഞ്ചസാര ലായനിയിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് പത്ത് മിനിറ്റ് നല്ല ഫ്ലെയ്മിൽ വേവിക്കുക. ശേഷം ഒരു ബൗളിലേയ്ക്കു പകർന്ന് സേർവ് ചെയ്യാം.
Read More: മാവ് അരച്ചെടുക്കേണ്ട, അരിപ്പൊടിയിലേയ്ക്ക് ഇവ ചേർത്താൽ ഞൊടിയിടയിൽ ദോശ ചുട്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.