/indian-express-malayalam/media/media_files/2025/10/16/ways-to-eat-left-over-chapati-fi-2025-10-16-12-55-15.jpg)
ബാക്കി വന്ന ചപ്പാത്തി വീണ്ടും ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/16/ways-to-eat-left-over-chapati-1-2025-10-16-12-55-26.jpg)
ചപ്പാത്തി പോഹ
ബാക്കിയുള്ള ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. കടുക്, കറിവേപ്പില, ഉള്ളി, പച്ചമുളക്, മഞ്ഞൾ എന്നിവ ചേർത്ത് വഴറ്റാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/10/16/ways-to-eat-left-over-chapati-2-2025-10-16-12-55-26.jpg)
ഗുർ റൊട്ടി
ചൂടുള്ള ചപ്പാത്തിയിൽ നെയ്യും ശർക്കരയും (അല്ലെങ്കിൽ പഞ്ചസാര) പുരട്ടി, ചുരുട്ടി കഴിക്കാം. ഇത് രുചികരമായ ഒരു സ്നാക്കായും കഴിക്കാം.
/indian-express-malayalam/media/media_files/2025/10/16/ways-to-eat-left-over-chapati-3-2025-10-16-12-55-26.jpg)
റൊട്ടി ചിപ്സ്
ബാക്കിയുള്ള ചപ്പാത്തി ത്രികോണങ്ങളായി മുറിക്കുക, നെയ്യ് പുരട്ടി, ഉപ്പ് അല്ലെങ്കിൽ മസാല വിതറി എണ്ണയിൽ വറുക്കാം.
/indian-express-malayalam/media/media_files/2025/10/16/ways-to-eat-left-over-chapati-4-2025-10-16-12-55-26.jpg)
റൊട്ടി ചൂർമ
ചപ്പാത്തി പൊടിച്ച് നെയ്യും ശർക്കരയും പഞ്ചസാരയും ചേർത്ത് കഴിക്കാം. രാജസ്ഥാനിൽ പ്രചാരത്തിലുള്ള ഈ പഴക്കമേറിയ വിഭവം, സമ്പുഷ്ടവും, ഉത്സവകാല പ്രഭാതങ്ങൾക്ക് അനുയോജ്യവുമാണ്.
/indian-express-malayalam/media/media_files/2025/10/16/ways-to-eat-left-over-chapati-5-2025-10-16-12-55-26.jpg)
റൊട്ടി കി സബ്സി
ബാക്കിയുള്ള റൊട്ടികൾ ചെറിയ കഷ്ണങ്ങളാക്കി കീറി എരിവുള്ള തൈരിലോ തക്കാളി ഗ്രേവിയിലോ ചേർത്ത് തിളപ്പിക്കാം. ഭക്ഷണം പാഴാക്കാതിരിക്കാൻ പലപ്പോഴും ഉണ്ടാക്കുന്ന സിംപിൾ വിഭവമാണിത്.
/indian-express-malayalam/media/media_files/2025/10/16/ways-to-eat-left-over-chapati-6-2025-10-16-12-55-26.jpg)
റൊട്ടി ഉപ്പുമാവ്
ചപ്പാത്തി കഷ്ണങ്ങളാക്കി മുറിച്ച് ഉള്ളി, തക്കാളി, മുളക്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. നാരങ്ങാനീരും മല്ലിയിലയും ചേർത്ത് ഇളക്കുക, റൊട്ടി മൃദുവാകുന്നതു വരെ ഇളക്കി വേവിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.