/indian-express-malayalam/media/media_files/2025/10/21/healthy-ash-gourd-juice-recipe-fi-2025-10-21-15-17-03.jpg)
കുമ്പളങ്ങ ജ്യൂസ്
രോഗപ്രതിരോധശേഷി എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. അതിനായി കൃത്രിമ പാനീയങ്ങളെ ആശ്രയിക്കുന്നതിന് പകരം പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നതാണ് ഏറ്റവും ഉചിതം. നമ്മുടെ അടുക്കളത്തോട്ടത്തിലും നാട്ടിലും സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് ആഷ് ഗോർഡ് അഥവാ കുമ്പളം. ആരോഗ്യപരമായ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ് ഈ പച്ചക്കറി. ഇത് ശരീരത്തിന് തണുപ്പേകാനും, ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഉപോഗിച്ച് ഹെൽത്തിയായി ഒരു ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
- കുമ്പളങ്ങ
- ഇഞ്ചി
- നാരങ്ങയുടെ നീര്
- കുരുമുളകുപൊടി
- ഉപ്പ്
Also Read: കഠിനമായ ഡയറ്റുകൾ വേണ്ട, ശരീരഭാര നിയന്ത്രണത്തിന് ദിവസവും ഒരു നേരം ഇത് കഴിക്കൂ
തയ്യാറാക്കുന്ന വിധം
- കുമ്പള തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
- ഇഞ്ചിയും തൊലി കളഞ്ഞെടുക്കാം. കുമ്പളങ്ങയിലേയ്ക്ക് ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് വെള്ളമൊഴിക്കാതെ അരച്ചെടുക്കാം.
- അരച്ചെടുത്ത മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ചെടക്കാം. അതിലേയ്ക്ക് ഒരു നുള്ള് കുരുമുളകു പൊടിയും, അര ടീസ്പൂൺ​ നാരങ്ങ നീരും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇത് കുടിച്ചു നോക്കൂ.
Also Read: കരുത്തുറ്റ ശരീരത്തിന് ഒരു ഹെൽത്തി ലഡ്ഡു, പഞ്ചസാരയോ കടലമാവോ വേണ്ട
ഗുണങ്ങൾ
- കുമ്പളങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
- ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് നല്ലതാണ്.
- കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
- വേനൽ കാലത്ത് ശരീരത്തിലെ ചൂട് കുറയ്ക്കാനും തണുപ്പ് നിലനിർത്താനും ഇത് സഹായിക്കുന്നു.
- ദിവസവും കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഊർജ്ജവും നൽകുന്നു.
- ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ശരീരം ശുദ്ധീകരിക്കാനും സഹായിക്കുന്നു.
Read More: മാവ് അരയ്‌ക്കേണ്ട, പഞ്ഞിപോലുള്ള ദോശ 5 മിനിറ്റിൽ ചുട്ടെടുക്കാൻ ഇതാ ഒരു പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us