scorecardresearch

സ്ഥിരമായി സാലഡ് കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

ദിവസവും സാലഡ് കഴിക്കുമ്പോൾ നാരുകളാൽ സമ്പന്നമായ പോഷകാഹാരമാണത് എന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. ആരോഗ്യകരമെന്ന് കരുതുന്ന ഇത്തരം ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം

ദിവസവും സാലഡ് കഴിക്കുമ്പോൾ നാരുകളാൽ സമ്പന്നമായ പോഷകാഹാരമാണത് എന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. ആരോഗ്യകരമെന്ന് കരുതുന്ന ഇത്തരം ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം

author-image
WebDesk
New Update
Eating Raw Cabbage

പോഷകസമ്പന്നം എന്ന് കരുതുന്നവയെല്ലാം ആരോഗ്യകരമായിരിക്കണമെന്നില്ല | ചിത്രം: ഫ്രീപിക്

ശരീരഭാര നിയന്ത്രണത്തിൻ്റെ ഭാഗമായി സമീകൃതാഹാരം ശീലമാക്കുന്നവരാണ് ഇന്ന് അധികവും. അതിൽ പ്രധാനപ്പെട്ട ഭക്ഷണമായി ഉൾപ്പെടുത്തുന്നത് സാലഡാണ്. ഇലവർഗങ്ങളും മറ്റ് പച്ചക്കറികളും വേവിക്കാതെ തന്നെ ഉപയോഗിക്കുന്ന സാലഡുകളാണ് പോഷകസമ്പന്നം എന്ന് നിങ്ങളും ചിന്തിക്കുന്നുണ്ടാകാം.

Advertisment

സാലഡുകളിൽ കാബേജും, ലെറ്റ‌്യൂസും ചേർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇവ സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങളെ കാത്തിരിക്കുന്ന രോഗങ്ങളെ കുറിച്ചറിയാം. 

കാബേജ് ആരോഗ്യത്തിന് വില്ലനാകുമോ?

കാബേജ് ലെറ്റ്യൂസ് പോലെയുള്ളവ മണ്ണിനോട് ചേർന്നാണ് വളരുന്നത്. ഈ മണ്ണിൽ നിന്ന് തുടങ്ങി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയും സൂക്ഷിക്കുന്ന ഫ്രീസറിൽ നിന്നുമൊക്കെ ടേപ് വേമിൻ്റെയും മറ്റ് ബാക്ടീരിയകളുടെയും വാസസ്ഥലമായി മാറാൻ പച്ചക്കറികൾക്ക് കഴിയും. 

Also Read: ഡയറ്റിലാണോ? എങ്കിൽ ട്രൈ ചെയ്യൂ ഈ പ്രോട്ടീൻ സാലഡ്

ടേപ് വേമിൻ്റെ കുഞ്ഞൻ മുട്ടകൾക്ക് സുഖകരമായി ഇരിക്കാൻ തക്ക ചെറിയ മടക്കുകൾ പച്ചക്കറികളിലും ഇലച്ചെടികളിലും ഉണ്ട്. അവ വൃത്തിയായി കഴുകാതെ ഉപയോഗിക്കുന്നതിലൂടെ ഈ മുട്ടകൾ ശരീരത്തിനുള്ളിലേയ്ക്ക് പ്രവേശിക്കും.

Advertisment

മുട്ടകൾ കുടലിൽ ലാർവകളായി വിരിഞ്ഞ് രക്തത്തിലൂടെ തലച്ചോറിലേക്ക് സഞ്ചരിച്ച് സിസ്റ്റുകൾ രൂപപ്പെടുന്നു. അവിടെ അവ വീക്കം, ദ്രാവകങ്ങൾ അടിഞ്ഞുകൂടൽ എന്നിവയ്ക്കു കാരണമാകും എന്ന് മാക്സ് ഹെൽത്ത് കെയറിലെ ഡോ. റോമെൽ ടിക്കൂ പറയുന്നു.

ന്യൂറോസിസ്റ്റെർകോസിസ് (neurocysticercosis) എന്ന രോഗാവസ്ഥയിലേയ്ക്കാണ് ഇത് നയിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന അപസ്മാരും എന്നിവയാണ് ഇതിൻ്റെ ലക്ഷണങ്ങൾ. 

Also Read: ധാന്യങ്ങൾ ചേർത്തൊരു സാലഡ്; സ്വാദിഷ്ടം അതിലേറെ ഗുണകരം

Eating Raw Cabbage
പച്ചക്കറികൾ വൃത്തിയായി കഴുകി ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

ഭയപ്പെടാതെ കരുതിയിരിക്കാം

രോഗത്തെ പേടിച്ച് കാബേജ് പൂർണമായും ഒഴിവാക്കേണ്ടതില്ല. നാരുകൾ, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് അത്. ഇവയിൽ കലോറിയും കൊഴുപ്പും കുറവായിരിക്കും. അതിനാൽ ആരോഗ്യത്തിന് ഉത്തമമാണ്. എന്നാൽ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

  • കടയിൽ നിന്നും വാങ്ങുന്ന ഫ്രെഷ് പച്ചക്കറികൾ വെറുതെ വെള്ളത്തിൽ കഴുകുന്നതിനു പകരം ചൂടുവെള്ളത്തിൽ അൽപ സമയം മുക്കി വയ്ക്കാം.
  • കാബേജ്, ലെറ്റ്യൂസ് പോലെയുള്ളവ ഇലകൾ അടർത്തി ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ മുക്കി വയ്ക്കുന്നതാണ് ഉചിതം. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.
  • ഇവ നന്നായി വേവിച്ചെടുത്ത് കഴിക്കാൻ ശ്രദ്ധിക്കാം. 
  • റെസ്റ്റോറൻ്റുകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന സാലഡുകൾ പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉചിതം.

Read More:

Food Safety Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: