കാബേജ് തോരൻ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ, ആരും കഴിച്ചു പോകും

കാബേജ് നന്നായി വൃത്തിയായി കഴുകി എടുക്കുക

അതിനുശേഷം ചെറുതായി കൊത്തിയരിയുക

പച്ചമുളകും ചെറിയുള്ളിയും ചെറുതായി അരിയുക

ഒരു പാത്രത്തിൽ ഇത്തിരി ഉപ്പും മഞ്ഞപ്പൊടിയും കാബേജിൽ ചേർത്ത് നന്നായി കൈകൊണ്ട് ഞെരടി എടുക്കുക

ശേഷം ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിക്കാം. ചൂടാകുമ്പോൾ കടുകും വറ്റൽമുളകും ചേർത്ത് മൂപ്പിക്കാം

അതിലേക്ക് കാബേജും ചേർത്ത് നന്നായി ഇളക്കിയതിനുശേഷം ആവശ്യത്തിനുള്ള തേങ്ങയും ചേർത്ത് അടച്ച്‍‍വച്ച് വേവിക്കാം

ഇടയ്ക്ക് ഇളക്കി കൊടുക്കണം. രുചിയ്ക്കായി വേവിച്ച ചെറുപയറ്‍ ചേർത്തും കാബേജ് തോരൻ തയ്യാറാക്കാം

Photo Source: Freepik