/indian-express-malayalam/media/media_files/2025/07/29/instant-soft-rava-poha-dosa-recipe-fi-2025-07-29-12-00-08.jpg)
റവ അവൽ ദോശ
മലയാളികളുടെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ മാറ്റി നിർത്താനാകാത്ത ഒന്നാണ് ദോശ. എന്നാൽ ട്രെഡീഷ്ണൽ രീതിയിൽ ദോശമാവ് തയ്യാറാക്കാൻ കുറച്ചധികം തയ്യാറെടുപ്പുകൾ ആവശ്യമാണ്. അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്താൽ മാത്രം പോര, അത് പുളിപ്പിക്കാനും മറക്കരുത്. എന്നാൽ ഇതൊക്കെ മറന്നു പോയാൽ രാവിലത്തെ ആഹാരത്തിന് എന്തു ചെയ്യും. അടുക്കളയിൽ പ്രയോഗിക്കാവുന്ന ചി നുറുങ്ങു വിദ്യകൾ അറിഞ്ഞാൽ ഇനി ഇത്തരം സാഹചര്യങ്ങൾ നിസാരമായി നേരിടാം. അത്തരത്തിലൊരു ദോശ റെസിപ്പിയാണ് ഐശ്വര്യ പരിചയപ്പെടുത്തി തരുന്നത്. അരിയും ഉഴുന്നും ഇല്ലാതെ പൂപോലെ സോഫ്റ്റായ ദോശ രണ്ട് മിനിറ്റിൽ ഇങ്ങനെ തയ്യാറാക്കിയെടുക്കൂ.
Also Read: ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് ഇവ അരിഞ്ഞു ചേർക്കൂ, ദോശ രുചികരവും ഹെൽത്തിയുമാക്കാം
ചേരുവകൾ
- റവ- 1 കപ്പ്
- തൈര്- 1 കപ്പ്
- കുതിർത്ത അവിൽ- 1 ടീസ്പൂൺ
- വെള്ളം- കാൽകപ്പ്
- ബേക്കിംഗ് സോഡ- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് റവയിലേയ്ക്ക് ഒരു ടീസ്പൂൺ അവൽ കുതിർത്തതും ഒരു കപ്പ് തൈരും ചേർക്കാം.
- ഇതിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
- ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- നന്നായി ഇളക്കി യോജിപ്പിച്ച മാവ് അഞ്ച് മിനിറ്റ് അടച്ചു വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി എണ്ണ പുരട്ടാം.
- തീ കുറച്ചു വച്ച് തയ്യാറാക്കിയ മാവ് അതിലേയ്ക്ക് ഒഴിച്ചു പരത്തി ഇരുവശവും വേവിച്ചെടുക്കാം.
- ഇത് തേങ്ങ ചമ്മന്തിയോടൊപ്പം കഴിച്ചു നോക്കൂ.
Also Read: ഈ 3 ചേരുവകൾ മതി, 2 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി
നിലക്കടല ചമ്മന്തി
റവയും അവലും ചേർത്തു തയ്യാറാക്കുന്ന ദോശയോടൊപ്പം കഴിക്കാൻ തേങ്ങ ചമ്മന്തി തന്നെ വേണമെന്ന് നിർബന്ധമില്ല. തേങ്ങയ്ക്ക് തീ വിലയാണ്. അതിനാൽ പരമാവധി ഉപയോഗം കുറയ്ക്കാം. അങ്ങനെയെങ്കിഷ ഇനി ചമ്മന്തി തയ്യാറാക്കാൻ ഈ പൊടിക്കൈ പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
- നിലക്കടല- 2 ടീസ്പൂൺ
- ചെറുപയർ പരിപ്പ്- 2 ടീസ്പൂൺ
- തേങ്ങ- 1/2 കപ്പ്
- ഇഞ്ചി- ആവശ്യത്തിന്
- പച്ചമുളക്- 2
Also Read: ഒരു കപ്പ് അരിപ്പൊടി മതി, മാവ് പുളിപ്പിച്ചെടുക്കാതെ കിടിലൻ ദോശ ചുട്ടെടുക്കാം
തയ്യാറാക്കുന്ന വിധം
രണ്ട് ടീസ്പൂൺ നിലക്കടയിലേയ്ക്ക് രണ്ട് ടീസ്പൂൺ ചെറുപയർ പരിപ്പും അര കപ്പ് തേങ്ങ ചിരകിയതും ചേർത്ത് നന്നായി അരച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് എണ്ണ​ഒഴിക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ശേഷം ജീരകവും കറിവേപ്പിലയും ചേർത്തു വറുക്കാം. ഇതിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം.
Read More: മാവ് കുഴയ്ക്കുമ്പോൾ ഇതൊരു സ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ചേർക്കൂ, ചപ്പാത്തി സോഫ്റ്റായി ചുട്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.