/indian-express-malayalam/media/media_files/2025/10/28/chutney-powder-recipe-fi-1-2025-10-28-11-13-59.jpg)
ചമ്മന്തി പൊടി
മലയാളികളുടെ സ്പെഷ്യൽ ചട്നിയാണ് ചമ്മന്തി പൊടി. വിദേശത്തേയ്ക്കു പറക്കുന്ന ഏതൊരു മലയാളിക്കും ഒപ്പം ഒരു ചെറിയ പൊതിയിൽ ഈ പൊടിയും ഉണ്ടാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാത്രമല്ല വേണ്ടി വന്നാൽ ചോറിനും ഇതുണ്ടെങ്കിൽ മറ്റൊരു കറി വേണ്ടേ വേണ്ട.
Also Read: മാവ് ഇങ്ങനെ അരച്ചെടുക്കൂ, ദോശയും ഇഡ്ഡലിയും ഇനി പഞ്ഞിപോലെ സോഫ്റ്റായി കിട്ടും
തേങ്ങ ചിരകിയതും, പരിപ്പുകളും, വറ്റൽമുളകുമൊക്കെ വറുത്ത് പൊടിച്ചാണ് നാടൻ സ്റ്റൈലിൽ സാധാരണ​ ചമ്മന്തി പൊടി തയ്യാറാക്കാറുള്ളത്. പ്രാദേശികമായി തന്നെ ഇതിൻ്റെ ചേരുവകളിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. അത്തരത്തിൽ അൽപ്പം സ്പെഷ്യലായ ഒരു ചമ്മന്തി പൊടിയുടെ റെസിപ്പിയാണ് വിജി ഷാരോൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്.
Also Read: ഉപ്പിൻ്റെ അളവ് കുറയ്ക്കാം രുചി കൂട്ടാം, ഈ പൊടിക്കൈകൾ പ്രയോഗിക്കൂ
ചേരുവകൾ
- ഉഴുന്ന് പരിപ്പ്
- തുവര പരിപ്പ്
- കടലപരിപ്പ്
- പൊട്ടു കടല
- എള്ള്
- എണ്ണ
- വാളം പുളി
- കായം
- വറ്റൽമുളക്
- കറിവേപ്പില
- ഉപ്പ്
- വെളുത്തുള്ളി
Also Read: എളുപ്പത്തിലുണ്ടാക്കാം ഈ പൊരിച്ച പത്തിരി, പുട്ട് പൊടി മതി
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് ഉഴുന്നു പരിപ്പ്, കാൽ കപ്പ് കടല പരിപ്പ്, രണ്ട് ടേബിൾസ്പൂൺ തുവര പരിപ്പ് എന്നിവ ഇടത്തരം തീയിൽ വറുക്കാം.
- അതിലേയ്ക്ക് കാൽ കപ്പ് പൊട്ടു കടലയും, മൂന്ന് ടീസ്പൂൺ എള്ളും ചേർത്ത് നന്നായി വറുത്ത് മാറ്റാം.
- അതേ പാത്രത്തിലേയ്ക്ക് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി നെല്ലിക്ക വലിപ്പത്തിൽ പുളിയും, ചെറിയ കായ കട്ടയും ചേർത്ത് വറുത്ത് മാറ്റാം.
- പത്ത് വറ്റൽമുളകും, അൽപ്പം കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കാം.
- ഒരു ടേബിൾസ്പൂൺ​ കല്ലുപ്പ് കൂടി ചേർത്ത് വറുത്ത് മാറ്റാം.
- ആവശ്യമെങ്കിൽ ആറോ ഏഴോ വെളുത്തുള്ളി തൊലിയോടെ ചേർത്ത് വറുക്കാം.
ശേഷം ഇവയെല്ലാം ഒരുമിച്ച് പൊടിച്ചെടുക്കാം.
Read More: ഒരു സ്പൂൺ തേങ്ങ പോലും വേണ്ട, കടലക്കറി രുചികരമാക്കാൻ ഈ മസാലക്കൂട്ട് മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us