/indian-express-malayalam/media/media_files/2025/10/27/tips-to-reduce-salt-and-spice-fi-2025-10-27-12-51-05.jpg)
കറിയുടെ രുചി ബാലൻസ് ചെയ്യാം | ചിത്രം: ഫ്രീപിക്
അടുക്കളയിൽ പുതിയ പാചക വിദ്യകൾ പരീക്ഷിക്കുന്നത് രസകരമാണ്. എന്നാൽ പലപ്പോഴും കറി തയ്യാറാക്കുമ്പോൾ ഉപ്പോ എരിവോ കൂടിയതായി തോന്നിപ്പോയേക്കാം. എന്നാൽ ഇനി അതോർത്ത് പേടിക്കേണ്ട. കറിയിലെ എരിവും ഉപ്പും ക്രമീകരിച്ച് രുചികരമാക്കാൻ ചില പൊടിക്കൈകളുണ്ട്.
Also Read: വയറു നിറയെ ചോറുണ്ണാൻ പോഷകഗുണങ്ങളുള്ള ഈ ഒരു ചമ്മന്തി മതി
എരിവ് കുറയ്ക്കുന്ന അടുക്കള വീരന്മാർ
തക്കാളി
ഏത് സൂപ്പിലും തക്കാളി ഒരു വിശ്വസനീയ സഹായിയാണ്. വളരെ എരിവ് കൂടുതലുള്ള ഒരു സൂപ്പിലേയ്ക്ക് അല്ലെങ്കിൽ കറിയിൽ ഒന്നോ രണ്ടോ തക്കാളി അരിഞ്ഞത് ചേർത്ത് കുറച്ചുനേരം തിളപ്പിക്കാം. തക്കാളിയുടെ പുളി രുചി എരിവ് നിയന്ത്രിക്കുകയും രുചി ബാലൻസ് ചെയ്യാൻ സഹായിക്കും.
ഉരുളക്കിഴങ്ങ്
നിങ്ങളുടെ സാമ്പാർ അല്ലെങ്കിൽ കറി വളരെ ഉപ്പുരസമുള്ളതാണെങ്കിൽ, തൊലികളഞ്ഞ ഒരു ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി ചേർക്കാം. ഉരുളക്കിഴങ്ങ് അധിക ഉപ്പ് ആഗിരണം ചെയ്യും, ഇത് ഗ്രേവി കട്ടിയുള്ളതും രുചികരവുമാക്കും.
തൈര് അല്ലെങ്കിൽ ഫ്രഷ് ക്രീം
ചില കറികളിൽ രണ്ട് സ്പൂൺ കട്ടിയുള്ള തൈര് ചേർത്ത് ഇളക്കാം. ഉപ്പുരസം ഉടനടി കുറയും. പനീർ ഗ്രേവി പോലുള്ള വിഭവങ്ങളിൽ, പകരം ഫ്രഷ് ക്രീം ചേർക്കുന്നത് അത് കൂടുതൽ രുചികരമാക്കും.
Also Read: ബിരിയാണിയെ വെല്ലുന്ന മണവും രുചിയുമാണ്, ഒരു തവണ ഫ്രൈഡ് റൈസ് ഇങ്ങനെ പാകം ചെയ്യൂ
/filters:format(webp)/indian-express-malayalam/media/media_files/2025/10/27/tips-to-reduce-salt-and-spice-1-2025-10-27-12-57-26.jpg)
നാരങ്ങാനീര്
എരിവുള്ള കറിയിൽ പുളി ചേർക്കുന്നത് രുചി നശിപ്പിച്ചേക്കും. പാകം ചെയ്യുന്നതിനു മുമ്പ് ചേർക്കുന്നതിനു പകരം തിളച്ചു കഴിഞ്ഞ് അൽപം നീര് പിഴിഞ്ഞൊഴിക്കുന്നത് എരിവ് സന്തുലിതമാക്കുകയും ചെയ്യും.
Also Read: ഊണിനൊപ്പം അച്ചാർ കഴിച്ചാൽ ഗുണങ്ങൾ ഇവയാണ്
പഞ്ചസാര അല്ലെങ്കിൽ ശർക്കര
അച്ചാർ അല്ലെങ്കിൽ രസം, സാമ്പാർ തുടങ്ങിയവയിൽ എരിവ് കൂടിപ്പോയാൽ അൽപം ശർക്കരയോ പഞ്ചസാരയോ ചേർത്താൽ രുചി ബാലൻസ് ചെയ്യാൻ സാധിക്കും.
വെള്ളം
രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉപ്പിന്റെ അളവ് ക്രമീകരിക്കാനുള്ള ഒരു മാർഗമാണ് വെള്ളം ഉപയോഗിക്കുന്നത്. വെള്ളം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കാം.
Read More: കറികളൊന്നും വേണ്ട, നാവിലിട്ടാൽ അലിയും ഈ പാൽ പുട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us