scorecardresearch

മാവ് ഇങ്ങനെ അരച്ചെടുക്കൂ, ദോശയും ഇഡ്ഡലിയും ഇനി പഞ്ഞിപോലെ സോഫ്റ്റായി കിട്ടും

അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്താണ് സാധാരണ മാവ് തയ്യാറാക്കാറുള്ളത്. എന്നാൽ അത് കൂടുതൽ പോഷക സമ്പുഷ്ടവും സോഫ്റ്റുമാക്കാൻ ഈ ഒരു ചേരുവ കൂടി ഉൾപ്പെടുത്താം

അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്താണ് സാധാരണ മാവ് തയ്യാറാക്കാറുള്ളത്. എന്നാൽ അത് കൂടുതൽ പോഷക സമ്പുഷ്ടവും സോഫ്റ്റുമാക്കാൻ ഈ ഒരു ചേരുവ കൂടി ഉൾപ്പെടുത്താം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Healthy Ragi Dosa Idli Batter Recipe FI

റാഗി ഇഡ്ഡലി, റാഗി ദോശ

പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ദോശയും ഇഡ്ഡലിയുമാണ് മലയാളികളുടെ പ്രധാന പ്രഭാതഭക്ഷണം. അത് തന്നെ അൽപം ഹെൽത്തിയായി തയ്യാറാക്കാൻ ശ്രമിക്കാം. 

Advertisment

കാൽസ്യം, പൊട്ടാസ്യം ഇരുമ്പ്, വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് ​എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി. മുത്താറിയെന്നും പഞ്ഞപ്പുല്ലെന്നുമൊക്കെ റാഗിയെ വിളിക്കാറുണ്ട്. 

പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹന സഹായിയാണ്. മലബന്ധം തുടങ്ങി ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. വിശപ്പ് ശമിപ്പിച്ച് ഭക്ഷണം അമിതായി കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിനും റാഗി ഗുണം ചെയ്യും. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ വിളർച്ച പ്രതിരോധിക്കാനും നല്ലതാണ്.

Also Read: ഇവ മൂന്നും കൃത്യമായി ചേർക്കൂ, പഞ്ഞി പോലെ മൃദുവായ ഇഡ്ഡലി കഴിക്കാം

Advertisment

സ്ഥിരം തയ്യാറാക്കുന്ന ദോശ മാവിലേയ്ക്ക് റാഗിയും അൽപം ഉലുവയും ചേർത്തു നോക്കൂ. പഞ്ഞി പോലെ സോഫ്റ്റായ ദോശയും ഇഡ്ഡലിയും കിട്ടാൻ ഇനി മറ്റൊരു വിദ്യയും വേണ്ട. ഐശ്വര്യ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • റാഗി- 1 കപ്പ്
  • ഉഴുന്ന്- 1/2 കപ്പ്
  • പച്ചരി- 1/2 കപ്പ്
  • ഉലുവ- 1/2 ടേബിൾസ്പൂൺ
  • ഉപ്പ്

Also Read: കറികളൊന്നും വേണ്ട, നാവിലിട്ടാൽ അലിയും ഈ പാൽ പുട്ട്

Also Read: ഇനി എത്ര ദോശ കഴിച്ചാലും മതിവരില്ല, ഈ പൊടിക്കൈ ട്രൈ ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • റാഗി പൊടിയായും അല്ലാതെയും ഉപയോഗിക്കാം.
  • പൊടിയില്ലെങ്കിൽ റാഗി നന്നായി കഴുകി ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
  • ഒപ്പം അര കപ്പ് പച്ചരി, അര കപ്പ് ഉഴുന്ന്, അര ടേബിൾസ്പൂൺ ഉലുവ എന്നിവ പ്രത്യേകം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം.
  • 5 മുതൽ 6 മണിക്കൂർ വരെ ഇങ്ങനെ മാറ്റി സൂക്ഷിക്കാം.
  • ശേഷം ഇവ ഒരുമിച്ചു ചേർത്ത് നന്നായി അരയ്ക്കാം.
  • ആവശ്യത്തിന് വെള്ളം ഒഴിച്ചിളക്കി യോജിപ്പിച്ച് 10 മുതൽ 12 മണിക്കൂർ വരെ മാറ്റി വയ്ക്കാം.
  • പുളിച്ചു വന്ന മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ദോശ ചുടാനോ ഇഡ്ഡലി തയ്യാറാക്കാനോ ഉപയോഗിക്കാം. 

Read More: എണ്ണ കുറച്ച് രുചി കൂട്ടാം; പൂരി ക്രിസ്പിയാകാൻ ഇങ്ങനെ വറുത്തെടുക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: