scorecardresearch

എളുപ്പത്തിലുണ്ടാക്കാം ഈ പൊരിച്ച പത്തിരി, പുട്ട് പൊടി മതി

ചായക്കടയിൽ കിട്ടുന്ന പൊരിച്ച പത്തിരി ഇനി അതേ രുചിയിൽ വീട്ടിൽ വറുത്തെടുക്കാം, സിംപിളാണ് റെസിപ്പി

ചായക്കടയിൽ കിട്ടുന്ന പൊരിച്ച പത്തിരി ഇനി അതേ രുചിയിൽ വീട്ടിൽ വറുത്തെടുക്കാം, സിംപിളാണ് റെസിപ്പി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Poricha Pathiri Recipe FI 1

പൊരിച്ച പത്തിരി

പൊരിച്ച പത്തിരി അഥവ എണ്ണ പത്തിരി പരമ്പരാഗത മലബാർ പലഹാരമാണ്. പുറമേ ക്രിസ്പിയും ഉള്ളിൽ സോഫ്റ്റുമായ ഈ പലഹാരം രാവിലെയും വൈകിട്ട് ചായക്കൊപ്പവും കഴിക്കാം. ചിക്കൻ കറിയും പൊരിച്ച പത്തിരിയും കിടിലൻ കോമ്പിനേഷനാണ്. അധികം എണ്ണ മയമില്ലാതെ ചായക്കടയിൽ കിട്ടുന്ന പത്തിരിയാണോ കഴിച്ചിട്ടുള്ളത്?. ഇനി അതേ രുചിയിൽ എണ്ണ പത്തിരി വീട്ടിൽ തയ്യാറാക്കാം. അതിന് അരിപ്പൊടി വറുത്തെടുക്കേണ്ട, കുറച്ച് പുട്ട് പൊടി മാത്രം മതി. നൂസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: കരുത്തുറ്റ ശരീരത്തിന് ഒരു ഹെൽത്തി ലഡ്ഡു, പഞ്ചസാരയോ കടലമാവോ വേണ്ട

ചേരുവകൾ

  • പുട്ട് പൊടി- 2 കപ്പ്
  • അരിപ്പൊടി- 2 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • വെള്ളം- 3 കപ്പ്
  • തേങ്ങ
  • ചുവന്നുള്ളി
  • ജീരകം
  • നെയ്യ്
  • വെളിച്ചെണ്ണ

Also Read: ഇഡ്ഡലിമാവ് ബാക്കിവന്നോ? എങ്കിൽ 10 മിനിറ്റിൽ ഒരു കിടിലൻ സ്നാക് തയ്യാറാക്കാം

Advertisment

Also Read: ഇനി എത്ര ദോശ കഴിച്ചാലും മതിവരില്ല, ഈ പൊടിക്കൈ ട്രൈ ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • രണ്ട് കപ്പ് പുട്ട് പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർക്കാം.
  • ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ചെറുചൂടുള്ള വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം. അര മണിക്കൂർ മാവ് മാറ്റി വയ്ക്കാം.
  • ഇതേ സമയം നാലോ അഞ്ചോ ചുവന്നുള്ളി, അൽപം ചെറിയ ജീരകം എന്നിവ തേങ്ങ ചിരകിയതിൽ ചേർത്ത് ചതച്ചെടുക്കാം.
  • ഇത് മാവിൽ ചേർത്തിളക്കി യോജിപ്പിക്കാം.
  • ശേഷം അത് പരത്തി വട്ടത്തിൽ മുറിച്ചെടുക്കാം.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി പരത്തിയെടുത്ത മാവ് അതിൽ വറുത്തെടുക്കാം.
  • ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ.

Read More: എണ്ണ കുറച്ച് രുചി കൂട്ടാം; പൂരി ക്രിസ്പിയാകാൻ ഇങ്ങനെ വറുത്തെടുക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: