New Update
/indian-express-malayalam/media/media_files/2025/06/04/38UhW5xYYuq0IQSRjBLo.jpg)
"അത്ഭുത വൃക്ഷം" എന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന മുരിങ്ങ അതിന്റെ അസാധാരണമായ പോഷക ഗുണത്താൽ ശ്രദ്ധേയമാണ്. മുരിങ്ങയിലയും, മുരിങ്ങക്കായും മാത്രമല്ല അതിൻ്റെ വിത്തുകളും കറികളിൽ ഉപയോഗിക്കാം. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടാണ് ഈ വിത്തുകൾ
Advertisment
Also Read: സ്ഥിരമായി സാലഡ് കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്
മുരിങ്ങ വിത്തിൻ്റെ ഗുണങ്ങൾ
- രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: മുരിങ്ങ വിത്തുകളിലെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ശക്തമായ സംയോജനം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
- ദഹനാരോഗ്യം: അമിതമായ ഉപഭോഗം ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെങ്കിലും, മുരിങ്ങ വിത്തുകൾ പൊതുവെ നന്നായി ദഹിക്കുകയം ദഹനപ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യും.
- ഹൃദയാരോഗ്യം: മുരിങ്ങ വിത്തുകളിലെ ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സാന്നിധ്യം വീക്കം കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
- ആന്റിഓക്‌സിഡൻ്റ്: മുരിങ്ങ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
Also Read: സവാള അരിയേണ്ട മസാലകളും വേണ്ട, ചിക്കൻ കറി സിംപിളും രുചികരവുമാക്കാൻ ഇതാ ഒരു പൊടിക്കൈ
Advertisment
/indian-express-malayalam/media/media_files/2025/03/01/moringa-drumsticks-ws-07-915062.jpg)
ചേരുവകൾ
- മുരിങ്ങയ്ക്ക
- തേങ്ങ
- പച്ചമുളക്
- കറിവേപ്പില
- കടുക്
- വറ്റൽമുളക്
- മഞ്ഞൾപ്പൊടി
- മുളുകുപൊടി
- ഉപ്പ്
- വെളിച്ചെണ്ണ
Also Read: ചീര മാത്രമല്ല ഈ ഇലയും തോരൻ തയ്യാറാക്കാൻ ബെസ്റ്റാണ്, ഇനി ഉച്ചയൂണ് പോഷകസമ്പുഷ്ടമാകും
/indian-express-malayalam/media/media_files/2024/12/24/moringa-drumsticks-ga-05.jpg)
തയ്യാറാക്കുന്ന വിധം
- മുരിങ്ങയ്ക്ക കഴുകി രണ്ടായി പിളർന്ന് ഉള്ളിലെ വിത്തും മാംസളഭാഗവും പ്രത്യേകം എടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം.
- എണ്ണ ചുടായതിലയേക്ക് കടുക് ചേർത്തു പൊട്ടിക്കാം.
- ഇതിലേയ്ക്ക് കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്തു വഴറ്റാം.
- ചിരകിയെടുത്ത തേങ്ങയിലേയ്ക്ക് പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് അരയ്ക്കാം.
- പാനിലേയ്ക്ക് ഇതു ചേർത്തിളക്കി യോജിപ്പിക്കാം.
- മുരിങ്ങ വിത്തും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി അടച്ചു വച്ച് വേവിക്കാം.
- ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം. വെള്ളം വറ്റി വെന്തെന്ന് ഉറപ്പായതിനു ശേഷം അടുപ്പണയ്ക്കാം. ഇനി ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
Read More: ചമ്മന്തിയല്ല ഇനി മാങ്ങ കിട്ടിയാൽ ഈ പാലക്കാടൻ വിഭവം ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.