/indian-express-malayalam/media/media_files/2025/06/17/f5T1Yo0UJbc4GDVIMr3P.jpg)
ബീഫ് അച്ചാർ റെസിപ്പി
മലയാളികളിൽ അച്ചാറിനോട് പ്രിയമുള്ളവർ ധാരാളമുണ്ട്. മാങ്ങ, നാരങ്ങ എന്നിവ മാത്രമല്ല മീനും, ബിഫും ഉപയോഗിച്ചുള്ള അച്ചാറുകളും പ്രിയങ്കരം തന്നെ. എന്നാൽ ഇവ തയ്യാറാകാൻ ബുദ്ധിമുട്ടാണ് എന്ന് ചിന്തിക്കുന്നവരാണ് അധികം. എങ്കിൽ അതോർത്ത് മടിച്ചിരിക്കേണ്ട, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ സിംപിളായി ബീഫ് അച്ചാർ തയ്യാറാക്കാം.
അച്ചാർ തയ്യാറാക്കുന്നതിന് അധികം കൊഴുപ്പില്ലാത്ത ബീഫാണ് തിരഞ്ഞെടുക്കേണ്ടത്. സാധാരണ കറി തയ്യാറാക്കാനും മറ്റും അരിയുന്നതിലും ചെറുതായി വേണം കഷ്ണങ്ങൾ മുറിച്ചെടുക്കാൻ. കൂടിയ തീയിൽ വേണം ആദ്യം ബിഫ് വേവിക്കേണ്ടത് തുടർന്ന് തീ കുറച്ചു വെയ്ക്കുക. നന്നായി വറുത്തെടുക്കേണ്ടതിനാൽ ഇതിലെ വെള്ളം വറ്റിച്ചെടുക്കാൻ മറക്കെരുത്. അച്ചാർ തയ്യാറാക്കി കുറെയധികം നാൾ കേടുകൂടാതെ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ നല്ലെണ്ണയാണ് വറുക്കാൻ ഉപയോഗിക്കേണ്ടത്. താൽക്കാലിക ഉപയോഗത്തിനാണെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.
Also Read: മൂന്ന് ചേരുവയിൽ ഒരു ബ്രേക്ക്ഫാസ്റ്റ് ഒരുക്കാം, ഇതാ റെസിപ്പി
തയ്യാറാക്കിയ അച്ചാർ അൽപ്പം പോലും ഈർപ്പമില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാനും മറക്കരുത്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ ബീഫ് അച്ചാർ റെഡിയാക്കാം. സുൾഫിക്കർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ബീഫ് അച്ചാർ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്
Also Read: 90കളിലെ പ്രിയപ്പെട്ട തേൻ മിഠായി ഇനി കൊതി തീരുവോളം കഴിക്കാം, ഇതാണ് റെസിപ്പി
ചേരുവകൾ
- ബീഫ്
- മുളകുപൊടി
- മഞ്ഞള്‍പൊടി
- ഉപ്പ്
- എണ്ണ
- കടുക്
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- കാശ്മീരി മുളകുപൊടി
- കായപ്പൊടി
- വിനാഗിരി
Also Read: വേവിച്ച ചോറ് ബാക്കിയുണ്ടോ? ഈ കണ്ണൂരപ്പം തയ്യാറാക്കി നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു കിലോ ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്തതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞള്‍പൊടി, ഒന്നര ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്തിളക്കി നന്നായി വേവിക്കാം.
- കൂടിയ തീയിൽ അടുപ്പിൽ വെച്ച് ബീഫിലെ വെള്ളം വറ്റിച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു കപ്പ് എണ്ണയൊഴിച്ച് ചൂടാക്കാം.
- വേവിച്ച് ബീഫ് ഇതിലേയ്ക്കു ചേർത്ത് വറുത്ത് എണ്ണയിൽ നിന്നും മാറ്റാം.
അതേ എണ്ണയിലേയ്ക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം. - ഇതിലേയ്ക്ക് മുക്കാൽ കപ്പ് വെളുത്തുള്ളി, മുക്കാൽ കപ്പ് ഇഞ്ചി, ആറ് പച്ചമുളക് എന്നിവ അരിഞ്ഞതും, മൂന്നോ നാലോ തണ്ട് കറിവേപ്പിലയും ഒപ്പം മൂന്നോ നാലോ ടേബിൾസ്പൂൺ ഉപ്പും കൂടി ചേർത്തിളക്കി വഴറ്റാം.
- തീ അണച്ചതിനു ശേഷം മുളുകുപൊടി മൂന്ന് ടേബിൾസ്പൂൺ, കാശ്മീരി മുളകുപൊടി മൂന്ന് ടേബിൾസ്പൂൺ, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് അടുപ്പിൽ കുറഞ്ഞ തീയിൽ ഇളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് വറുത്ത് മാറ്റിയ ബീഫ് കൂടി ചേർത്തിളക്കാം.
- ഒന്നര കപ്പ് വിനാഗിരിയും ഒരു ടേബിൾസ്പൂൺ ഉപ്പും ചേർത്തിളക്കി തിളപ്പിക്കാം.
- വിനാഗിരി വറ്റി വരുമ്പോൾ ബീഫ് ചെറുതായി വരട്ടിയെടുക്കാം.
Read More: സോഫ്റ്റ് ദോശയോ ചപ്പാത്തിയോ ആകട്ടെ, ഈ വെജ് ചിക്കൻ ഫ്രൈയോടൊപ്പം കഴിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us