scorecardresearch

എന്ത് കൊണ്ട് മണ്ഡല പുനർനിർണയത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എതിർക്കുന്നു?

ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തെ എന്ത് കൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എതിർക്കുന്നു? കോൺഗ്രസിന്റെ ആശങ്കയ്ക്ക് കാരണം എന്താണ്‌? പരിശോധിക്കാം

ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തെ എന്ത് കൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എതിർക്കുന്നു? കോൺഗ്രസിന്റെ ആശങ്കയ്ക്ക് കാരണം എന്താണ്‌? പരിശോധിക്കാം

author-image
WebDesk
New Update
M K Stalin Amit Shah

എന്ത് കൊണ്ട് മണ്ഡല പുനർനിർണയത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എതിർക്കുന്നു?

മണ്ഡല പുനർനിർണയത്തിന് ശേഷം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു സീറ്റ്‌പോലും നഷ്ടമാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്ന വാളായി ബിജെപിക്കാലത്തെ മണ്ഡലപുനർനിർണയം നിൽക്കുന്നുവെന്ന് അടിക്കടി ഓർമ്മപ്പെടുത്തുന്നത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്.

Advertisment

ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തിയാൽ പാർലമെന്റിൽ തങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക. ദക്ഷിണേന്ത്യയിലെ ജനസംഖ്യാ വളർച്ച ഉത്തരേന്ത്യയെ അപേക്ഷിച്ച് വളരെ മന്ദഗതിയിലാണ്. അതിനാൽ, ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണം നടത്തിയാൽ ദക്ഷിണേന്ത്യയെ അപേക്ഷിച്ച് വടക്കൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും വിമർശനം ഉയരുന്നുണ്ട്. 

എന്തിന് മണ്ഡലപുനർനിർണയം?

ഏറ്റവും പുതിയ ജനസംഖ്യാ കണക്കിനെ അടിസ്ഥാനമാക്കി പാർലമെന്റിലെ സീറ്റുകളുടെ എണ്ണവും നിയോജക മണ്ഡലങ്ങളുടെ അതിരുകളും പുനഃക്രമീകരിക്കുന്നതിനാണ് മണ്ഡല പുനർനിർണയം നടത്തുന്നത്. ഇത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ഓരോ നിയോജക മണ്ഡലത്തിലെയും ജനസംഖ്യ തുല്യമായ ഏകോപിപ്പിക്കുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്.  

population1

Advertisment

2001-ൽ നിയോജക മണ്ഡലങ്ങളുടെ അതിർത്തിയിൽ മാറ്റം വരുത്തി. എന്നാൽ ഓരോ സംസ്ഥാനത്തിനും ലോക്സഭയിൽ ഉണ്ടായിരുന്ന സീറ്റുകളുടെ എണ്ണവും സംസ്ഥാനങ്ങളുടെ നിയമസഭകളുടെ അംഗബലവും അതേപടി തുടർന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നായിരുന്നു ഇത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് കാരണം

ഏറ്റവും പുതിയ ജനസംഖ്യ കണക്കിനെ അടിസ്ഥാനമാക്കിയുള്ള മണ്ഡലങ്ങളുടെ അതിർത്തികൾ പുനക്രമീകരിക്കുമ്പോൾ പാർലമെന്റിലെ തങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്കപ്പെടുന്നു. 


2023 സെപ്തംബറിൽ, പാർലമെന്റിൽ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഡിഎംകെ നേതാവ് കനിമൊഴി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രസ്താവന വായിച്ചു. ജനസംഖ്യാ സെൻസസിൽ മണ്ഡസപുനനിർണയം നടക്കുകയാണെങ്കിൽ, അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുകയും കുറയ്ക്കുകയും ചെയ്യും. കനിമൊഴിയെ പിന്തുണച്ചുകൊണ്ട് ടിഎംസി എംപി മഹുവ മൊയ്ത്ര പറഞ്ഞു. മണ്ഡല പുനനിർണയം നടപ്പിലായാൽ കേരളത്തിൽ സീറ്റുകൾ വർധിക്കില്ല. തമിഴ് നാട്ടിൽ 26 ശതമാനം മാത്രം വർധനവുണ്ടാകും. എന്നാൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും 79 -ശതമാനം വർധവുണ്ടാകും. 

ജനസംഖ്യ കണക്കുകൾ നൽകുന്ന സൂചനകൾ എന്താണ്

മണ്ഡലപുനർനിർണയത്തിന് ശേഷം  ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന സീറ്റുകളുടെ എണ്ണം അടിസ്ഥാന ശരാശരി ജനസംഖ്യയെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, 1977 ലെ ലോക്സഭയിൽ, ഇന്ത്യയിലെ ഓരോ എംപിയും ശരാശരി 10.11 ലക്ഷം ആളുകളെ പ്രതിനിധീകരിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരേ ജനസംഖ്യ എന്നത് അസാധ്യമാണെങ്കിലും ഓരോ നിയോജക മണ്ഡലത്തിലെയും ജനസംഖ്യ ഈ ശരാശരിക്ക് ചുറ്റും കർശനമായി തരംതിരിക്കുന്നത് അഭികാമ്യമാണ്.

population2

10.11 ലക്ഷം ശരാശരി നിലനിർത്തുകയാണെങ്കിൽ ലോക്സഭയുടെ അംഗബലം ഏകദേശം 1,400 ആയി ഉയരും. അങ്ങനെ വന്നാൽ തമിഴ്‌നാട്ടിലെ സീറ്റുകളുടെ എണ്ണം 36-ൽ നിന്ന് 76 ആകും. കേരളത്തിൽ ലോക്‌സഭാ സീറ്റുകൾ 36ആയി ഉയരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ല. 

മണ്ഡലങ്ങളുടെ ശരാശരി ജനസംഖ്യ പരിധി ഉയർത്താനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത. ഓരോ നിയോജക മണ്ഡലത്തിലെയും ജനസംഖ്യ 20 ലക്ഷമായി നിലനിർത്തിയാൽ പാർലമെന്റിന് 707 സീറ്റുകൾ ലഭിക്കും, നിലവിൽ 543 സീറ്റുകളാണ് ലോകസ്ഭയിലുള്ളത്. ജനസംഖ്യ പരിധി 20 ലക്ഷമായി ഉയർത്തിയാൽ തമിഴ് നാട്ടിൽ പുതിയ സീറ്റുകൾ ഒന്നും ലഭിക്കില്ല. അതേസമയം, കേരളത്തിന് രണ്ട് സീറ്റുകൾ കുറയും.അതേസമയം, എന്നാൽ യുപിയിൽ (ഉത്തരാഖണ്ഡ് ഉൾപ്പെടെ) 126 സീറ്റുകളും ബീഹാറിൽ (ജാർഖണ്ഡ് ഉൾപ്പെടെ) 85 സീറ്റുകളുമുണ്ടാകും.

തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും?

ജനസംഖ്യാടിസ്ഥാനത്തിലുള്ള പുതിയ മണ്ഡല പുനർനിർണയം നടത്തിയാൽ ഉത്തരേന്ത്യയിൽ അടിത്തറയുള്ള ബിജെപിയെപ്പോലുള്ള പാർട്ടികൾക്ക് അനുകൂലമാകുമെന്ന് ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രാദേശിക പാർട്ടികൾ കരുതുന്നു. കോൺഗ്രസും ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്. 
രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പിൻബലവും മണ്ഡൽ കമ്മിഷൻ പ്രക്ഷോഭവുമെല്ലാം ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ വോട്ട് ബാങ്ക് കുത്തനെ ഉയർത്തി. ഇത് കോൺഗ്രസിന്റെ വോട്ട് ബാങ്കിലാണ് വിള്ളൽ വീഴ്ത്തിയത്. ഒരുക്കാലത്ത് 51 സീറ്റുകൾ വരെ ഉത്തർപ്രദേശിൽ കോൺഗ്രസ് നേടിയിരുന്നെങ്കിൽ കേവലം ആറ് സീറ്റ് മാത്രമാണ് ഇക്കുറി യുപിയിൽ നേടാനായത്. 

population3

2024-ൽ 99 സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്. ഇതിൽ 53 സീറ്റുകളും കർണാടക, മഹാരാഷ്ട്ര, കേരളം, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്.2019ൽ കോൺഗ്രസ് നേടിയ 52 സീറ്റുകളിൽ 15 എണ്ണം കേരളത്തിൽ നിന്നും എട്ട് തമിഴ്നാട്ടിൽ നിന്നുമാണ്. 2004-ൽ 145 സീറ്റുകൾ നേടിയപ്പോൾ പോലും, കോൺഗ്രസിന് ഭൂരിഭാഗം സീറ്റുകളും ലഭിച്ചത് ദക്ഷിണേന്ത്യയിൽ നിന്നായിരുന്നു. കോൺഗ്രസിന്റെ ആശങ്കയുടെ പ്രധാന കാരണവും ഇതാണ്.

Read More

South India Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: