scorecardresearch

പുടിൻ ആരംഭിച്ച ഉക്രെയിൻ യുദ്ധം ട്രംപ് എങ്ങനെ അവസാനിപ്പിക്കും?

മൂന്ന് വർഷം പിന്നിടുന്ന റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കുവാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എന്താണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. എങ്ങനെ യുദ്ധം അവസാനിപ്പിക്കും? പരിശോധിക്കാം

മൂന്ന് വർഷം പിന്നിടുന്ന റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കുവാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എന്താണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. എങ്ങനെ യുദ്ധം അവസാനിപ്പിക്കും? പരിശോധിക്കാം

author-image
WebDesk
New Update
ukraine meet

ഉക്രെയിൻ യുദ്ധം ട്രംപ് എങ്ങനെ അവസാനിപ്പിക്കും?

റഷ്യ-യുക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് അടുക്കുമ്പോൾ, സമാധാനം സ്ഥാപിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ട്രംപ് നേരിട്ട് ഇടപെടുകയാണ്. ട്രംപിന്റെ തന്ത്രം വ്യക്തമല്ലെങ്കിലും റഷ്യയും യുക്രെയ്നും വിട്ടുവീഴ്ചകൾ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം മുമ്പ് സൂചിപ്പിച്ചിരുന്നു, ഒരു പരിഹാരത്തിലെത്താൻ യുക്രെയ്ൻ അതിന്റെ ചില പ്രദേശങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് സൂചിപ്പിക്കുന്നു. 

Advertisment

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് അടിയന്തര ചർച്ചകൾ ആരംഭിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും യുക്രെയ്‌നിന്റെ വൊളോഡിമർ സെലെൻസ്‌കിയുമായും സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരു നേതാക്കളും ഉടൻ ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചതായി ട്രംപ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തി.

പുടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂറോളം ടെലിഫോണിൽ സംസാരിച്ചുവെന്നും ഇരുവരും കണ്ടുമുട്ടാൻ സമ്മതിച്ചുവെന്നും ക്രെംലിൻ പറഞ്ഞു. സംഭാഷണത്തിനിടെ പുടിൻ ട്രംപിനെ മോസ്കോയിലേക്ക് ക്ഷണിച്ചു.

റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനും ശാശ്വതവും വിശ്വസനീയവുമായ സമാധാനം ഉറപ്പാക്കുന്നതിനുമായി ട്രംപുമായി അർഥവത്തായ സംഭാഷണം നടത്തിയതായി സെലെൻസ്‌കി എക്‌സിൽ പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ്, അംബാസഡറും പ്രത്യേക ദൂതനുമായ സ്റ്റീവ് വിറ്റ്കോഫ് എന്നിവരെ ചർച്ചകൾക്ക് നേതൃത്വം നൽകാൻ ട്രംപ് നിർദ്ദേശിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Advertisment

ട്രംപിന്റെ മുൻഗാമിയായ ബൈഡൻ ഏകദേശം മൂന്ന് വർഷത്തോളം പുടിനുമായി ആശയവിനിമയം നടത്തിയിരുന്നില്ല. റഷ്യ സന്ദർശിച്ച അവസാന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു, 2013 ൽ അവിടെ നടന്ന ജി 20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിൻറെ പദ്ധതികൾ എന്തൊക്ക? അവ ഫലപ്രാപ്തി കൈവരിക്കുമോ? പരിശോധിക്കാം


ഉക്രെയ്നിലെ സമാധാന വ്യവസ്ഥകൾ 

ഔപചാരിക ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ, യുഎസ് നിബന്ധനകൾ വ്യക്തമായിരുന്നു. അമേരിക്ക കൂടുതൽ ആവശ്യങ്ങൾ മുന്നോട്ട് വെക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ  പുടിൻ്റെ രണ്ട് പ്രധാന വ്യവസ്ഥകൾ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഉക്രെയ്ൻ നാറ്റോയിൽ ചേരില്ല, 2014-ന് മുമ്പുള്ള അതിർത്തികൾ പുനഃസ്ഥാപിക്കില്ല. അതിനാൽ ക്രിമിയയുടെ കൂട്ടിച്ചേർക്കൽ നിലനിൽക്കും, അതേസമയം റഷ്യയുടെ നാല് കിഴക്കൻ പ്രവിശ്യകളുടെ നിയന്ത്രണം ചർച്ചകൾക്ക് വിധേയമായിരിക്കും. ഇതിനുപകരമായി റഷ്യയ്‌ക്കെതിരായ ഉപരോധം നീക്കും, കൂടാതെ പടിഞ്ഞാറൻ ഉക്രെയ്ൻ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനെ മോസ്കോ എതിർക്കുകയോ കീവിൽ ഭരണമാറ്റം ആവശ്യപ്പെടുകയോ ചെയ്യില്ല.

ഏറ്റവും തന്ത്രപ്രധാനമായ പ്രശ്നം ഉക്രെയ്നിനുള്ള സുരക്ഷാ ഗ്യാരണ്ടിയാണ്. നാറ്റോ ഇതര പതാകകൾക്ക് കീഴിൽ പോലും സമാധാന സേനയെ റഷ്യ നിരസിക്കുന്നു. യുക്രൈയിൻ യുദ്ധത്തിൽ അമേരിക്ക താത്പര്യം കാണിക്കാത്തതിനാൽ വ്യക്തമാണ് യുദ്ധം അവസാനിപ്പിക്കുന്നതിനാണ് യുഎസ് ആഗ്രഹിക്കുന്നതെന്ന്.

യുറോപ്പിലെ അനിശ്ചിതത്വം

താറുമാറായ യുറോപ്പിലെ രാഷ്ട്രീയ സാഹചര്യവും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നാണ്. ഇതിനൊപ്പം ട്രംപിൻറ പല നീക്കങ്ങളും യുറോപ്പിനെ ഉലച്ചിട്ടുണ്ട്.  മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ, യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് യൂറോപ്പിലെ രാഷ്ട്രീയ പ്രതിസന്ധിയെപ്പറ്റി തുറന്നുപറഞ്ഞിരുന്നു.

നിലവിൽ യുറോപ്പ് രണ്ട് പ്രശ്നങ്ങളാണ് അഭിമൂഖീകരിക്കുന്നത്. അതിലൊന്ന് റഷ്യൻ ആക്രമണവും മറ്റൊന്ന് അമേരിക്കയുടെ ശത്രുതയുമാണ്. അമേരിക്കയെ അനുനയിപ്പിക്കാൻ ഫ്രാൻസ്, ഇംഗ്ലണ്ട് രാഷ്ട്രങ്ങളിലെ ഭരണാധികാരികൾ അമേരിക്ക സന്ദർശിക്കാനിരിക്കെയാണ്. ഈ സാഹചര്യത്തിൽ ഉക്രെയിന് ആവശ്യമായ സഹായങ്ങൾ നൽകാൻ യുറോപ്യൻ രാജ്യങ്ങൾക്ക് കഴിയാതെ വരുന്നു. ഇത് യുക്രെയിനെ പ്രതിരോധത്തിലാക്കി.

ഉക്രെയ്നിൻ പ്രസിഡൻറ് സെലെൻസ്കി തള്ളുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. സെലെൻസ്കിയെ സ്വേച്ഛാധിപതിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയെ വെറുപ്പിക്കാൻ യുറോപ്യൻ രാജ്യങ്ങൾക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻറ ആഹ്വാനത്തെ അംഗീകരിക്കുകയല്ലാതെ വേറെ മാർഗമില്ലാത്ത സ്ഥിതിയാണ്.

ഒരു ആഗോള പുനഃക്രമീകരണം

അമേരിക്ക നിലവിൽ ഒരു ആഗോള പുനക്രമീകരണം ആഗ്രഹിക്കുന്നുണ്ട്. ചൈന ഉൾപ്പടെയുള്ള വൻ ശക്തികളെ എതിർക്കുന്നതിന് റഷ്യുടെ പിന്തുണ ഇപ്പോൾ അമേരിക്കയ്ക്ക് ആവശ്യമാണ്.അതിനാൽ തന്നെ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കേണ്ടത് അമേരിക്കയുടെ കൂടി ആവശ്യമായി മാറിയിരിക്കുകയാണ്. 

യുദ്ധം അവസാനിക്കുന്നത് ലോകത്തിന് സാമ്പത്തിക ആശ്വാസം നൽകും. ഉപരോധം ആഗോള വിപണികളെയും ഭക്ഷ്യ വിതരണത്തെയും ഊർജ സുരക്ഷയെയും തടസ്സപ്പെടുത്തി.യുക്രൈയിൻ യുദ്ധം അവസാനിപ്പിക്കുന്നത് വഴി ലോകത്തിലെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനാക്കുമെന്ന് അമേരിക്ക കണക്കുക്കൂട്ടുന്നു. ഇത് വഴി ട്രംപിൻറെ ലോകരാഷ്ട്രങ്ങളിൽ  ട്രംപിൻറ ജനസമ്മിതി വർധിപ്പിക്കാമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. 

Read More

Ukraine Russia Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: