/indian-express-malayalam/media/media_files/uploads/2020/05/flight-5.jpg)
തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ ഉയരുന്ന ചോദ്യം യാത്രക്കാര്‍ക്ക് കോവിഡ്-19 ബാധിക്കാന്‍ സാധ്യതയുണ്ടോ എന്നാണ്. പൊതുവില്‍, വൈറസിനെ വഹിക്കുന്നൊരാള്‍ക്ക് അടുത്ത് ആരോഗ്യമുള്ള യാത്രക്കാര്‍ ഇരിക്കുന്ന സാഹചര്യമൊഴിച്ചു നിര്‍ത്തിയാല്‍ ഒരു വിമാനത്തിനകത്ത് വൈറസ് വച്ച് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കരുതുന്നു.
രോഗബാധാ സാധ്യതയെ അളക്കാന്‍ വര്‍ഷങ്ങളുടെ പഠനം വേണ്ടിവരും. ഇവിടെ നമ്മള്‍ അടുത്തിടെ പുറത്ത് വന്ന രണ്ട് പഠനങ്ങളെ ആശ്രയിക്കുന്നു. എങ്കിലും രണ്ട് പഠനങ്ങളും കൊറോണവൈറസ് മഹാമാരിയെ പ്രത്യേകം പഠിച്ചിട്ടില്ല.
Read Also: ആഭ്യന്തര വിമാന സർവീസുകൾ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വിമാനത്തിനുള്ളില്‍ വൈറസിനെ വഹിക്കുന്ന ദ്രവത്തുള്ളിയിലൂടെയുള്ള രോഗബാധയെക്കുറിച്ചുള്ള 2018-ലെ പഠനമാണ് ഒന്ന്. മറ്റൊന്ന് ഈ വര്‍ഷത്തേതാണ്. അത് വിമാനത്തിലേക്ക് യാത്രക്കാരെ കയറ്റുന്ന പ്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെങ്കിലും വിമാനത്തിനുള്ളിലെ രോഗവ്യാപനത്തെ കുറിച്ചും പഠിച്ചിട്ടുണ്ട്.
അത്തരമൊരു രോഗബാധയെ കുറിച്ച് എന്തറിയാം?
രോഗം ബാധിച്ചയാള്‍ മൂക്ക് ചീറ്റുകയോ ചുമയ്ക്കയോ സ്പര്‍ശിക്കുകയോ ചെയ്യുന്നതിലൂടെ ഒരു വിമാനത്തില്‍ ഒരേയിടത്ത് ഇരിക്കുന്ന യാത്രക്കാരിലേക്ക് ദ്രവത്തുള്ളികളിലൂടെ രോഗവ്യാപനം സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) പറയുന്നു. ഇന്‍ഫ്‌ളുവന്‍സ പോലുള്ള ഗുരുതരമായ സാംക്രമിക സാഹചര്യങ്ങളില്‍ വിമാനത്തിലെ വെന്റിലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങളില്‍ മറ്റു യാത്രക്കാരിലേക്ക് വൈറസ് പടരാനുള്ള സാധ്യതയുണ്ടെന്നും സംഘടന പറയുന്നു.
WEBINAR: How badly bruised is India’s economy?
E-Xplained with Dr Rathin Roy <@emergingroy> , Director, National Institute of Public Finance and Policy, on challenges, options and trade-offs in the medium to long term
7 PM | May 26, 2020
Register here: https://t.co/p6E6Tc1vXOpic.twitter.com/by2SeRoevQ
— Express Explained (@ieexplained) May 22, 2020
ഓരോ മണിക്കൂറിലും 20-30 തവണവരെ വായുവിനെ മുഴുവനായും വെന്റിലേഷന്‍ മാറ്റുന്നു. ഏറ്റവും ആധുനികമായ വിമാനങ്ങളില്‍ റീസര്‍ക്കുലേഷന്‍ സംവിധാനങ്ങളുണ്ട്. അത് കാബിനിലെ വായുവിന്റെ 50 ശതമാനം വരെ പുനരുപയോഗിക്കുന്നു, വെന്റിലേഷനെ കുറിച്ച് സംഘടന പറയുന്നു.
വിവിധ രാജ്യങ്ങളില്‍ വിമാന യാത്ര പുനരാരംഭിച്ചതിനെ തുടര്‍ന്ന് വിമാന നിര്‍മ്മാതാക്കളായ എയര്‍ബസും ബോയിങ്ങും തങ്ങളുടെ വെന്റിലേഷന്‍ സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നുവെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഒരേയിടത്ത് ഇരിക്കുന്ന' എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?
കോവിഡ്-19-ന് ഡബ്ല്യു എച്ച് ഒ നിര്‍ദ്ദേശിക്കുന്ന സാമൂഹിക അകലം ഒരു മീറ്ററാണ്. ഒരു രോഗബാധിതനായ യാത്രക്കാരനില്‍ നിന്നും രോഗം പടരാനുള്ള സാധ്യതയെ അടിസ്ഥാനപ്പെടുത്തി 2018-ലെ പഠനം രോഗ വ്യാപന സാധ്യതയെ തിട്ടപ്പെടുത്തിയിട്ടുണ്ട്. എമറി സര്‍വകലാശാലയിലും ജോര്‍ജിയ ടെക്കിലുമുള്ള ഗവേഷകര്‍ നടത്തിയ പഠന പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതൊരു പ്രവചനമല്ല. മാതൃകയെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ്. സാധ്യതകളുടെ മാതൃക തയ്യാറാക്കിയുള്ള കണക്കുകൂട്ടലാണ് നടത്തിയത്.
/indian-express-malayalam/media/media_files/uploads/2020/05/path.jpg)
14സി സീറ്റില്‍ ഇരിക്കുന്ന രോഗിയായ യാത്രക്കാരനെ ചിത്രത്തില്‍ കാണാം. രോഗവ്യാപന സാധ്യത കണക്കുകൂട്ടുന്നത് മാറാം, പക്ഷേ മിക്ക യാത്രക്കാര്‍ക്കുമത് വളരെ ചെറുതായിരിക്കാം. 14സി സീറ്റിനോട് അടുത്തുള്ള 11 സീറ്റുകളില്‍ മാത്രമേ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലുള്ളൂ. 80 മുതല്‍ 100 ശതമാനം വരെ. മറ്റു സീറ്റുകളിലെ യാത്രക്കാരില്‍ ഇത് വളരെ കുറവാണ്. മൂന്ന് ശതമാനത്തില്‍ താഴെ.
രോഗി ഇരിക്കുന്ന സീറ്റില്‍ നിന്നും ദൂരം കൂടുന്തോറും സാധ്യതയും കുറയുന്നു. 14സി സീറ്റില്‍ നിന്നും ഒരു മീറ്ററില്‍ കൂടുതലുള്ള സീറ്റുകളിലെ വ്യാപന സാധ്യത ഒരു ശതമാനത്തില്‍ താഴെയാണ്. ഈ പഠനം പറയുന്നത്, വിമാനത്തിലെ ഇടനാഴിയിലൂടെ നടക്കുന്ന ക്രൂ അംഗത്തിന് രോഗം ബാധിക്കാനുള്ള സാധ്യത അഞ്ച് ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ്.
എന്തുകൊണ്ട് 14സി സീറ്റ്?
അത് വിശദീകരിക്കുന്നതിനുവേണ്ടി മാത്രം. "ഈ കണ്ടെത്തല്‍ വിശദീകരിക്കുന്നതിന് ഞങ്ങള്‍ 14സി സീറ്റ് ഉപയോഗിക്കുന്നുവെങ്കിലും ഇടനാഴിയോട് ചേര്‍ന്നുള്ള ഏത് സീറ്റില്‍ (ആദ്യത്തേയും അവസാനത്തേയും വരികള്‍ ഒഴിച്ച്) ഇരിക്കുന്ന രോഗിയായ യാത്രക്കാരില്‍ നിന്നുമുള്ള വ്യാപനം തുല്യമാണ്," പഠനം പറയുന്നു.
Read Also: ശരീര ഭാരം കുറയ്ക്കാൻ ശർക്കരയും നാരങ്ങയും കൊണ്ടൊരു പാനീയം
സമ്പര്‍ക്കത്തിന്റെ ഓരോ മിനിട്ടിലും 1.8 ശതമാനം വ്യാപന സാധ്യതയാണ് പഠനം പറയുന്നത്. അത് കൂടുതലാണ്.
ഇത് കോവിഡ്-19-ന് ബാധകമാണോ?
ഇന്‍ഫ്‌ളുവന്‍സയ്‌ക്കോ അല്ലെങ്കില്‍ കോവിഡിനോ ആര്‍ക്കും ഈ സാധ്യത അറിയില്ല, ബയോമാത്തമെറ്റീഷ്യനായ ഹൊവാര്‍ഡ് വീസ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഇമെയിലില്‍ പറഞ്ഞു. ഈ പഠനത്തില്‍ പങ്കെടുത്തവരില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോഴദ്ദേഹം പെന്‍സില്‍വാനിയ സ്‌റ്റേറ്റ് സര്‍വകലാശാലയിലാണ് പ്രവര്‍ത്തിക്കുന്നത്.
അടുത്ത പഠനം എന്തിനെക്കുറിച്ചാണ്?
വിമാനങ്ങളിലെ രോഗവ്യാപന സാധ്യത ഏത് ബോര്‍ഡിങ് പ്രക്രിയയാണ് കുറയ്ക്കുന്നതെന്നാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ വികസിപ്പിച്ച ഒരു മാതൃക പറയുന്നത്. കാല്‍നട ബലതന്ത്ര മാതൃക എന്ന പഠനത്തില്‍ എങ്ങനെയാണ് ആളുകള്‍ പരസ്പരം അകലം പാലിക്കുന്നതെന്ന് നിരീക്ഷിക്കുന്നു. മാര്‍ച്ചില്‍ പിഎല്‍ഒഎസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read Also: ഉറങ്ങാൻ സഹായിക്കുന്ന യുട്യൂബിന്റെ ബെഡ് ടൈം റിമൈൻഡർ; പുതിയ ഫീച്ചർ അവതരിപ്പിച്ച് കമ്പനി
ഈ പഠനം അനുസരിച്ച് ഇക്കോണമി ക്ലാസിനേക്കാള്‍ ബിസിനസ് ക്ലാസ് യാത്രക്കാരില്‍ രോഗവ്യാപന സാധ്യത കുറവാണെന്ന് വെസ്റ്റേണ്‍ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനായ അശോക് ശ്രീനിവാസന്‍ ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
ജനല്‍, മധ്യം, ഇടനാഴി സീറ്റുകളിലെ സാധ്യതകള്‍
വായുവിന്റെ പ്രവാഹത്തെ ആശ്രയിച്ചിരിക്കുന്നു. വായുപ്രവാഹത്തെ പരിഗണിക്കുന്നില്ലെങ്കില്‍ ഇടനാഴിയിലെ സീറ്റിലാണ് സാധ്യത കൂടുതലെന്നും ജനലിന് അരികിലേതില്‍ കുറവാണെന്നും ശ്രീനിവാസന്‍ പറയുന്നു. "വായുപ്രവാഹത്തെ പരിഗണിക്കുകയാണെങ്കില്‍ സങ്കീര്‍ണമാകും. മിക്ക വിമാനങ്ങളിലും ഒരു ജനല്‍ സീറ്റാകും ഇപ്പോഴും സുരക്ഷിതം. പക്ഷേ, വായുപ്രവാഹ രീതികള്‍ ആ സീറ്റിനേയും കൂടുതല്‍ അപകടകരമാക്കുന്നു."
ബോര്‍ഡിങ് പ്രക്രിയയുടെ സ്വാധീനം
സോണുകളുടെ എണ്ണം കുറയ്ക്കുന്നതാണ് നല്ലതെന്ന് 2020-ലെ പഠനം കണ്ടെത്തി. "അനവധി ബോര്‍ഡിങ് സോണുകള്‍ ഉണ്ടെങ്കില്‍ ആളുകള്‍ ലഗേജുമായി സോണില്‍ കൂട്ടംകൂടി നില്‍ക്കും. അത് സമ്പര്‍ക്ക സാധ്യത വര്‍ദ്ധിപ്പിക്കും. കൂടുതല്‍ സോണുകള്‍ ബോര്‍ഡിങ് പ്രക്രിയയുടെ വേഗത വര്‍ദ്ധിപ്പിക്കും. പക്ഷേ, രോഗവ്യാപന സാധ്യതയും," അദ്ദേഹം പറഞ്ഞു.
Read in English: Explained: Why risk of virus transmission in an aircraft is seen as low
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.